0%

Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 13.1K

കുറേ കവറൊക്കെ മേടിച്ച് പോക്കറ്റിൽതാഴ്ത്തി അടുത്തുവരുന്ന ഒരു പോഷ്ഫാമിലിയെ നോക്കിനിൽക്കുമ്പോഴാണ് വീണ്ടും കീത്തു മീനൂന്റെ കുറ്റവും പറഞ്ഞോണ്ടുവരുന്നത്... എന്നിട്ടെന്നോട് രണ്ടുചാട്ടവുംചാടി...

അതോടെ ഇവൾക്കിത്രയ്ക്കു പൊളിയാൻ മീനാക്ഷിയെന്താ കാട്ടുന്നേന്നറിയാനായി ഞാൻ പന്തലിനു മുന്നിലേയ്ക്കു പോയിനോക്കി...
അവടെ അങ്ങോട്ടുമിങ്ങോട്ടുമൊക്കെ കിടന്നോടുന്ന മീനാക്ഷിയെയാണ് കണ്ടത്...

...ഇവളിതെന്തോന്ന്, കബഡികളിയ്ക്കുന്നോ..??_ നോക്കിനിന്ന് മനസ്സിൽ പിറുപിറുക്കുമ്പോൾ ബോഫെയിൽനിന്നും ഡിസ്പോസിബിൾ പ്ളേയ്റ്റിലേയ്ക്ക് ഫുഡ്ഡുമെടുത്ത് ഏതോഒരു വല്യമ്മയ്ക്കു കൊണ്ടുകൊടുക്കുകയാണ് മീനാക്ഷി...

...ഇവളിത് ഒരുങ്ങിക്കെട്ടിയിറങ്ങീത് കാറ്ററിങ് പിള്ളേർക്കൊപ്പം കൂടാനായ്രുന്നോ..??

അങ്ങനേം ചിന്തിച്ചുനിൽക്കുമ്പോൾ ആരൊക്കെയോചെന്ന് അവളോടു വർത്താനംപറയുന്നതും കവിളിൽ പിടിയ്ക്കുന്നതും ഉമ്മകൊടുക്കുന്നതുമൊക്കെ കണ്ടു... അതിനിടയിലവൾ ഓരോരുത്തരെ പിടിച്ചോണ്ടുപോയി ഒഴിഞ്ഞകസേരയിലൊക്കെ ഇരുത്തുന്നതുംകണ്ടു...

...ഇവൾക്കെന്താ പഞ്ചായത്തിലക്ഷനു മത്സരിയ്ക്കാൻ വല്ല പ്ലാനുമുണ്ടോ..?? ഇത്രക്ക് സ്നേഹം..?? അതോ ഇവളുമിനി സംഭാവന കൈപ്പറ്റാൻ തുനിഞ്ഞിറങ്ങീതാവോ..?? അങ്ങനെയാണേൽ എനിയ്ക്കതൊരു കോമ്പറ്റീഷനാവുമല്ലോ.!

അങ്ങനെ നോക്കി നിൽക്കുമ്പോഴാണ് ഫോട്ടോയെടുക്കാൻ പോകാനൊരുങ്ങിയൊരു ഫാമിലിയെ മീനാക്ഷി നിർബന്ധിച്ചു പിടിച്ചുവലിച്ചു കഴിയ്ക്കാൻ കൊണ്ടുപോകുന്നത് ഞാൻകണ്ടത്... അതുകണ്ട ഏതോ പെമ്പറന്നോത്തി ഇങ്ങനെയൊരു മരുമോളെക്കിട്ടാൻ നിങ്ങള് ഭാഗ്യം ചെയ്യണമെന്ന് അമ്മയോട് പറയുന്നതും, അതുകേട്ട കീർത്തു സ്റ്റേജിൽനിന്ന് വിറയ്ക്കുന്നതും ഞാൻകണ്ടു...

അതൊന്നായി... രണ്ടായി...

പിന്നെനോക്കുമ്പോൾ ഫോട്ടോയെടുക്കാനായി സ്റ്റേജിലേയ്ക്കു കേറിയ ഒരു വല്യമ്മേനേം അവരുടെ കെട്ട്യോനേം,

""...തിരക്കു കൂടിക്കൊണ്ടിരിയ്ക്കുവാ... ഇപ്പൊവന്നാൽ അവടെ രണ്ടുസ്വീറ്റുണ്ട്... വാ കഴിയ്ക്കാം..!!"""_ എന്നുംപറഞ്ഞു പിടിച്ചുവലിയ്ക്കുവാണ്... അതിനവര്,

""...ഫോട്ടോയെടുത്തിട്ട് വരാം മോളേ..!!"""_ ന്നു പറഞ്ഞുനോക്കിയെങ്കിലും അവളുവിടോ..??

""...ഫോട്ടോയൊക്കെ പിന്നേമെടുക്കാം ആന്റീ... പക്ഷേ തിരക്കുകൂടിക്കഴിഞ്ഞാൽ ഫുഡ്ഡ്കിട്ടണോന്നില്ല..!!"""_ എന്നും താങ്ങിയവൾ നിർബന്ധിച്ചു വലിച്ചുകൊണ്ട് പന്തലിലേയ്ക്കു നടക്കുമ്പോൾ,

""...ഈ കൊച്ചിന്റെയൊരു കാര്യം..!!"""_ ന്നും പറഞ്ഞവര് ചിരിയ്ക്കുന്നുണ്ടായ്രുന്നു...

അതിനിടയിൽ കീത്തുവിനെനോക്കി അവളൊരാക്കിയ ചിരികൂടി ചിരിച്ചതും ഇതൊക്കെയവൾ മനഃപൂർവ്വം ചെയ്യുന്നതാണെന്ന് എനിയ്ക്കും ബോധ്യംവന്നു...

...പാവം കീത്തു.! ഞാനവളെ

💬 Comments

View all comments