0%

Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 12K

ഞാനന്നു
കരഞ്ഞു കാലേവീണിട്ടല്ലേ..??"""_ അവൾ തിരിച്ചുചോദിച്ചു...

മറുത്തെന്തേലുംപറഞ്ഞാൽ അവടെക്കിടന്ന് അടിയായാലോന്നുപേടിച്ച്
ഞാൻ വാതുറന്നില്ല...

കുറച്ചുനേരത്തേയ്ക്കു പിന്നെ അവളുമൊന്നും മിണ്ടീല...

ശേഷം കുറച്ചുകൂടി എന്നോടുചേർന്നിരുന്നു...

""...എടാ... രണ്ടുപേരുടെഭാഗത്തും ഒത്തിരിത്തെറ്റുകൾ ഉണ്ടായ്ട്ടുണ്ട്... അത് നമുക്കുരണ്ടുപേർക്കും ഒത്തിരിഹർട്ടായ്ട്ടുമുണ്ട്... അതെല്ലാംമറന്ന് എന്നെ അക്സെപ്റ്റുചെയ്യാൻ നെനക്കുപറ്റോ..??"""_
എടുത്തവായിൽ അവളങ്ങനെചോദിച്ചതും
ഒരുനിമിഷം ഞാനതെവടെയാണെന്നു കൂടി അറിയാതെപോയി...

ഒരിയ്ക്കലും അങ്ങനൊരുനീക്കം മീനാക്ഷിയിൽനിന്നും ഞാൻ പ്രതീക്ഷിച്ചിരുന്നതേയില്ല...

അതുകൊണ്ടുതന്നെ പെട്ടെന്നൊരു മറുപടിപറയാനെന്റെ നാവുവഴങ്ങീതുമില്ല...

...ഞാനിപ്പെന്താ
മറുപടിപറയേണ്ടേ..?? എനിയ്ക്കും ഇഷ്ടമാണെന്നോ..?? അതോ ഞാനക്സെപ്റ്റു ചെയ്യുന്നെന്നോ..?? എന്തുപറഞ്ഞാലും അതുകേവലം മീനാക്ഷിചോദിച്ചതിനുള്ള മറുപടിമാത്രമല്ലേ ആകുള്ളൂ... അവളിപ്പോൾ ചോദിച്ചതുകൊണ്ട് ഞാൻപറഞ്ഞൂന്നല്ലേ അവൾചിന്തിയ്ക്കുള്ളൂ... പിന്നെന്താപറയുക..??

എന്തായാലുമതിനു
മറുപടിയൊന്നുംപറഞ്ഞില്ല... ഉള്ളിലുണ്ടായ ഞെട്ടലിൻപുറത്ത് കണ്ണുംതുറിപ്പിച്ചവളേംനോക്കി ഒരിരുപ്പിരുന്നു...

""...നീയെന്നെ
നോക്കുവൊന്നുമ്മേണ്ട... എനിയ്ക്കിതെങ്ങനാ ചോദിയ്ക്കേണ്ടേന്നൊന്നും അറിയത്തില്ല... നെനക്കു പറ്റോങ്കിൽ സമ്മതമ്പറഞ്ഞാമതി..!!"""_ ഒന്നുനിർത്തിയ അവൾകൂട്ടിച്ചേർത്തു;

""...നിന്നെ നിന്റമ്മേടെമാതിരിയോ ചെറീമ്മേടെമാതിരിയോ നോക്കാമ്പറ്റോന്നൊന്നും എനിയ്ക്കറിയൂല... പക്ഷേ, എന്നെക്കൊണ്ടു പറ്റുന്നപോലൊക്കെ ഞാങ്കൊണ്ടുനടന്നോളാം..!!

...എന്നുവെച്ചാ ഞാൻവല്യ ആളാന്നൊന്നുവല്ലാട്ടോ പറേണേ... പിന്നെ നെനക്കു പറ്റോങ്കിമതി...
അല്ലേ നമുക്കാദ്യം പ്ലാൻചെയ്തപോലെതന്നെ ചെയ്യാം..!!"'""_ അവൾ പറഞ്ഞുനിർത്തി... എന്നാൽ ഞാനപ്പോഴും അവളെത്തന്നെ മിഴിച്ചുനോക്കുവായ്രുന്നു... ഇവൾക്കെന്താ പ്രാന്താണോന്നമട്ടിൽ... അല്ലേപ്പിന്നെ ഇന്നലത്രയൊക്കെ അങ്കംകഴിഞ്ഞേച്ച് ഇന്നുവന്നിരുന്ന് ഇമ്മാതിരി കൊസ്രാക്കൊള്ളി വർത്താനമ്പറയോ..??

""...എടാ... എനിയ്ക്കിതൊന്നുമിങ്ങനെ
പറഞ്ഞെക്സ്പീരിയെൻസില്ല... അതോണ്ടായിങ്ങനൊക്കെ... സത്യത്തിൽ മനസ്സിലുള്ളത് എങ്ങനെയാ എക്സ്പ്രെസ്സ്ചെയ്യേണ്ടതെന്നുകൂടി എനിയ്ക്കറിയില്ല... അതുകൊണ്ടെന്തേലും തെറ്റായ്ട്ടുപറഞ്ഞിട്ടുണ്ടേൽ സോറികേട്ടോ..!!"""_
എന്റെമുഖംകണ്ടിട്ട്
എന്തോപന്തികേടു ഫീലായ്ട്ടെന്നപോലെ
അവളതുകൂടി കൂട്ടിച്ചേർത്തതും എനിയ്ക്കങ്ങടുപൊളിഞ്ഞു...

""...ഞാമ്പിന്നെ അഞ്ചാറെണ്ണത്തിനെക്കെട്ടി അതിനെയൊക്കെ ഇതുപോലെകൊണ്ടുവച്ചിരുന്ന് ശീലവുള്ളോണ്ട് കൊഴപ്പമില്ല..!!"""_ ഞാനതുംപറഞ്ഞു തുള്ളീതും,

""...എടാ... ഞാനങ്ങനുദ്ദേശിച്ചു പറഞ്ഞതൊന്നുവല്ല... പറഞ്ഞുവന്നപ്പോൾ അങ്ങനായ്പ്പോയതാ..!!"""_
അവളൊന്നു വിശദീകരിയ്ക്കാനായി ശ്രെമിച്ചെങ്കിലും എവടെയേൽക്കാൻ..??

""...അതേ... നീ കൂടുതൽ ന്യായീകരിയ്ക്കുവൊന്നും വേണ്ട... നീയതുതന്നെയാ ഉദ്ദേശിച്ചേ... വന്നപ്പോത്തൊട്ടുള്ള അവൾടൊരു മറ്റേടത്തെപ്രസംഗം... അല്ല, ഇതും നിന്റെയാ ചേച്ചിപറഞ്ഞുതന്ന

💬 Comments

View all comments