0%

Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 12K

ബാഗുംതോളിലേയ്ക്കിട്ട് രണ്ടുകയ്യിലുമായിരുന്ന
ഐസ്ക്രീമുകൾ മാറിമാറിനക്കി ബീച്ചിന്റെയോരംചേർന്നു നടക്കുന്നതിനിടയിലായ്രുന്നൂ അവൾടെചോദ്യം...

""...എന്തവസ്ഥ..??
എന്തേലും മൊണച്ചോണ്ടുവന്നാൽ മണ്ണുവാരിക്കണ്ണിലെറിയും...
അത്രയ്ക്കു പൊളിഞ്ഞു നിൽക്കുവായിവടെ...
ഒന്നു വാക്കിനുകിട്ടിക്കഴിഞ്ഞാ നൂലുകൊണ്ട് കോണാനുടുപ്പിയ്ക്കും ഞാൻ... അപ്പഴാ..!!"""_ കായലുകടലുമായി കൂട്ടിമുട്ടുന്നതിന്റെ നടുവിൽക്കേറിനിന്നിട്ട് കായലിലേയ്ക്കുവരുന്ന തിരയെ തട്ടിത്തെറിപ്പിച്ചുകൊണ്ട് ഞാനുത്തരംപറഞ്ഞു...

""...ഓ.! അതു നിനക്കു പറ്റും.! എന്നാലെനിയ്ക്കങ്ങനെ
പറ്റൂലല്ലോ... എന്നെത്തിരിച്ചു കോളേജിലെടുക്കാൻകാരണം പോലും പുള്ളിയല്ലേ..??"""_ പാറക്കെട്ടിൽനിന്നും സ്ഥാനംമാറി പുറത്തേയ്ക്കുതള്ളിനിന്ന പാറയിലേയ്ക്കിരിപ്പുറപ്പിച്ചുകൊണ്ട് മീനാക്ഷിയും അഭിപ്രായമറിയിച്ചു...

""...ഉവ്വ.! നിന്നെക്കോളേജിക്കേറ്റീത് അയാളു വീട്ടിലിരുന്ന് പണഞ്ഞോണ്ടൊന്നുവല്ല, ഞാനാ പ്രിൻസിപ്പാളുനാറീടെ കാലുപിടിച്ചോണ്ടാ..!!"""_ ഞാനുംവിട്ടില്ല...

""...ആം.! എന്തായാലുമതുവിട്.! അങ്ങേരുകണ്ടാലല്ലേ കുഴപ്പോള്ളൂ... അതപ്പൊനോക്കാം... എന്തായാലും നമ്മടെപ്രശ്നം തീർന്നൂന്നറിഞ്ഞപ്പോൾ
ചെറീമ്മയ്ക്കു ഭയങ്കരസന്തോഷായീന്നു തോന്നുന്നു... പുള്ളിക്കാരത്തി ഇന്നലെരാത്രീലും ഇന്നുരാവിലേമൊക്കെ നല്ല സന്തോഷത്തിലായ്രുന്നു... പാവം..!!"""

""...കോപ്പാണ്.! തനി വെഷവാണാ പെണ്ണുമ്പിള്ള... നീ മെനിങ്ങാന്നുതൊട്ടു കാണുന്നല്ലേയുള്ളൂ...
ഞാനേ ജനിച്ചന്നുമുതൽക്കേ കാണുന്നയാ... ആസിഡുതൊട്ടുനക്കി ഉപ്പാണോ പുളിയാണോന്നുപറയുന്ന ജാതിയാ... കുടിച്ചവെള്ളത്തി വിശ്വസിയ്ക്കേചെയ്യരുത്... പിന്നെ സ്വന്തംകാര്യം നേടിയെടുക്കാനെന്നാ അലവലാതിത്തരംവേണേലുമാ പെണ്ണുംപിള്ള ചെയ്യും... അന്നു നമ്മളെയൊന്നിപ്പിയ്ക്കാമ്മേണ്ടി
മാത്രാ ആ തള്ള നമ്മളെയുന്തിത്തള്ളി ഇടുക്കിയ്ക്കുവിട്ടതുപോലും... ഓക്കേമർടെ പ്ലാനായ്രുന്നൂന്ന്...
ആ പ്ലാൻ നടപ്പിലായേന്റെ സന്തോഷാ ഇപ്പോളീക്കാണിയ്ക്കുന്നെ..!!"""_ ഐസ്ക്രീംകഴിച്ചുകഴിഞ്ഞ് കായലിലെവെള്ളത്തിൽ കയ്യുംമുഖവും കഴികിക്കൊണ്ടു ഞാൻപറയുമ്പോൾ രാവിലെയെന്നെ തോണ്ടിയതിലുള്ള കലിപ്പായ്രുന്നൂ എനിയ്ക്ക്...

""...ആം.! അതെന്തേലുമായ്ക്കോട്ടേ... അവർക്കു സന്തോഷമായല്ലോ, അതുമതി... ഒന്നൂല്ലേലും ഞാനന്നെഴുന്നേൽക്കാമ്മയ്യാണ്ടു
കിടന്നപ്പോൾ എന്നെ നോക്കീതുമുഴുവൻ ആ പാവാ... എനിയ്ക്കതല്ല, കീത്തൂന്റെ കാര്യമോർക്കുമ്പഴാ വിഷമം..!!"""_ കയ്യിൽബാക്കിവന്ന കോണും വായിലേയ്ക്കിട്ട് മീനാക്ഷിയൊന്നുനിർത്തി...

""...അതിനവക്കെന്തുപറ്റി..??"""

""...അല്ല... അവളു നമ്മളോടെ മിണ്ടീട്ടെത്രനാളായി..!!"""

""...ആ.! ഊമ്പിക്കെടക്കണ്.! കൂടെനടന്ന് അവൾക്കമ്മാതിരി പണിയുംകൊടുത്തിട്ട്
അവൾടനിയനെ വളച്ചെടുത്തനിന്നെപ്പിന്നവള് പൂവിട്ടുപൂജിയ്ക്കും ചെല്ല്..!!"""_ മീനാക്ഷിയുടെ മുഖഭാവംപോലും ശ്രെദ്ധിയ്ക്കാതെ പുറംതിരിഞ്ഞുനിന്ന് വെള്ളത്തിൽക്കളിച്ചുകൊണ്ട് ഞാൻപറഞ്ഞതും,

""...ദേ... എന്നെക്കൊണ്ടൊന്നും പറയ്പ്പിയ്ക്കരുത്... നീയുണ്ടല്ലോ, നീയൊറ്റൊരുത്തൻ കാരണവാ

💬 Comments

View all comments