0%

Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 12K

ശ്രീ കൈനീട്ടി...

ഉടനേയവൾ ട്രേ മാറ്റിപ്പിടിയ്ക്കുവേംചെയ്തു...

എന്നിട്ട്,

""...എടാ... അതെടുക്കല്ലേ... ഇതെനിയ്ക്കുള്ളതാ... നീവേണേൽ അടുക്കളേപ്പോയി വേറേയെടുത്തോ..!!"""_ ന്ന് ഇളിഞ്ഞചിരിയോടെ ഒരു ഡയലോഗുമിട്ടു...

ഞങ്ങളതുകണ്ടിട്ട് ശ്രീയെ വാരിച്ചിരിയ്ക്കാനും തുടങ്ങി...

""...കൊള്ളാടീ... നല്ല സ്വഭാവംതന്നെ..!!"""_ ശ്രീ, മീനാക്ഷിയ്ക്കുനേരേ പല്ലിറുമ്മീതും,

""...അതോണ്ടല്ലെടാ... അടുക്കളേലമ്മായിയിരുന്ന് തള്ളിത്തകർക്കുവാ... ഞാനൊരുവിധത്തിൽ ജീവനുംകൊണ്ടോടിവന്നതാ... ഇനിയൊരിയ്ക്കെക്കൂടി അങ്ങോട്ടേയ്ക്കുപോവാൻ എന്നെക്കൊണ്ടുപറ്റൂല..!!"""_ ന്ന് മറുപടിയുംപറഞ്ഞ് എന്നെയൊഴിച്ച് എന്റടുക്കലായ്രുന്നു...

""...ഓഹോ.! അപ്പൊ നിങ്ങളൊറ്റയ്ക്കല്ല,
കുടുംബത്തോടെ
ആക്രമിയ്ക്കാനുള്ള പദ്ധതിയാലേ..??"""_
പല്ലുംകടിച്ചുപിടിച്ച് ശ്രീ അമ്മാവന്റെനേരേ ഒറ്റച്ചാട്ടം...

""...ഓ.! ഇതൊക്കെ നിന്റെ മാമന്റെയോരോ കുസൃതികളല്ലേടാ... നീയൊന്നു ഷെമി..!!"""_ പുള്ളിയാക്കിച്ചിരിച്ചുകൊണ്ട് അതിനുത്തരം പറഞ്ഞതും,

""...ദേ... മാമാന്നുവിളിച്ച
നാവുകൊണ്ട് മാമാറ്റി വിളിപ്പിയ്ക്കരുതെന്നെക്കൊണ്ട്..!!"""_ അവൻചാടിക്കൊണ്ട് പുള്ളീടെനേരേചെന്നു...

""...എന്നാലുമിത്രേംനാള് അമ്മായീനെസയ്ച്ച
അങ്കിളിനവാർഡു തരണംകേട്ടോ..!!"""_ മീനാക്ഷിയും ഇടയ്ക്കിരുന്ന് ഡയലോഗുവിട്ടു... ഉടനെ ശ്രീയെടുത്തുചാടി,

""...അപ്പൊ നിന്നെയീ സയ്ക്കുന്നയിവന്റെ കാര്യോ..?? ലൈഫ്‌ടൈംസെറ്റിൽമെന്റു
നടത്തേണ്ട കാലംകഴിഞ്ഞു... അല്ലേടാ..!!"""_ ന്ന് അടിച്ചുകൊടുക്കുവായ്രുന്നു... എന്നാലതിനു മറുപടിപറയാതെ മുറ്റത്തേയ്ക്കു നോക്കിയിരിയ്ക്കുവാണ് ഞാൻചെയ്തത്...

""...എന്താടാ നീയൊന്നും മിണ്ടാത്തേ..?? പൊണ്ടാട്ടീനെപ്പറഞ്ഞതു സുഖിച്ചില്ലേ..??"""_ ശ്രീ വീണ്ടുമെന്നെച്ചൊറിഞ്ഞതും,

""...സുഖിച്ചൊക്കെക്കാണും...
പിന്നതു തുറന്നുപറഞ്ഞാൽ ഇവളകത്തുകൊണ്ടോയി കുത്തോന്നുപേടിച്ചു മിണ്ടാത്തതാവുംന്നേ..!!"""_
അമ്മാവനും അവനൊപ്പംകൂടി...

""...ദേ... ലതു നോക്കിയേ... അശോകമ്മാമനുമായി കണ്ണുംകണ്ണുംനോക്കിനിന്ന് കൂടങ്ങുപോണാ എന്തോ..??"""_ പന്തലുപണിയ്ക്കുവന്ന അശോകൻമാമനോടു വർത്താനംപറഞ്ഞുനിന്ന അച്ഛനെച്ചൂണ്ടി ഞാനതുപറഞ്ഞതും മൂന്നുംകൂടിരുന്നൊറ്റച്ചിരി... അതിനിടയിൽ,

""...ഇനിയിപ്പൊ നിന്റച്ഛനെ കാണാണ്ടുപോയാൽ നേരേപോയി അശോകമ്മാമന്റെ കട്ടിലിന്റെകീഴെ നോക്കിയാമതി..!!"""_ ന്ന് ശ്രീക്കുട്ടൻ കൂട്ടിച്ചേർക്കുവേംചെയ്തു...

""...ഡാ... വൃത്തികേടുപറയാതെ
ഒന്നു മിണ്ടാണ്ടിരിയ്ക്കിനെടാ..!!"""_ ചിരിയടക്കാനായി ശ്രെമിച്ചുകൊണ്ട് മീനാക്ഷിപറഞ്ഞു... ആര് കേൾക്കുന്നു..??

അപ്പോഴേയ്ക്കും പണിക്കാർക്കുള്ള ചായയുംകടിയുമായി അമ്മയും ചെറീമ്മയും പുറത്തേയ്ക്കുവന്നു... ചായയും കയ്യിൽപ്പിടിച്ചിരിയ്‌ക്കുന്ന ഞങ്ങളെക്കണ്ടതും മീനാക്ഷിയോടായി ചെറിയമ്മപറഞ്ഞു;

""...ഓഹോ.! അപ്പൊ പണിക്കാർക്കിട്ടുവെച്ച ചായയെടുത്തിട്ടുവന്ന് കെട്ട്യോനെയൂട്ടിയല്ലേ..?? ഇതേ ഞങ്ങളുരണ്ടാമതിട്ടതാ..!!"""_ ചെറിയമ്മേടെ ഡയലോഗുകേട്ടതും മീനാക്ഷിയിരുന്നു കിണിച്ചു... ഉടനെ,

💬 Comments

View all comments