0%

Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 12K

അമ്മാവൻ മീനാക്ഷിയ്ക്കു സപ്പോർട്ടുകൊടുക്കാനായെത്തി...

""...അതിനവള് സിത്തൂനുമാത്രമല്ല, എനിയ്ക്കുംതന്നു ചായ..!!"""

""...അതിനു നിന്നെയാര് കണക്കിക്കൂട്ടുന്നു..!!"""_ കേട്ടതും അമ്മയടിച്ചുകൊടുത്തു...

""...അയ്യേ.! മാമനെ തളത്തിക്കളഞ്ഞു... സിത്തൂ... നീയകത്തുപോയി പഴേപായോ തോർത്തോ ഉണ്ടോന്നുനോക്കിയ്ക്കേ...
മാമനു ക്ഷീണങ്കാണും..!!"""_ ശ്രീയപ്പോഴും വിട്ടിട്ടുണ്ടായില്ല... അതിനെല്ലാരുംകൂടി ചിരിച്ചതും അമ്മയെല്ലാത്തിനേം ഓടിച്ചുവിടുവായ്രുന്നു...

അങ്ങനെ റൂമിലെത്തി കുറച്ചുനേരം കിടക്കുമ്പോൾ,

""...ഞാനൊന്നു മേലുകഴുകീട്ടുവരാം..!!"""_
ന്നുപറഞ്ഞ് മീനാക്ഷി ബാത്ത്റൂമിലേയ്ക്കുപോയി...
ഞാനാണെങ്കിൽ കുറച്ചുനേരംകൂടി ഫോണിൽക്കുത്തിക്കൊണ്ട് അവടെത്തന്നെ കിടക്കുവേംചെയ്തു...

കുറച്ചുകഴിഞ്ഞപ്പോൾ ബാത്ത്റൂംതുറന്ന് മീനാക്ഷിയിറങ്ങിവന്നു... വെള്ളയിൽ ഇളംനീലഡിസൈൻസുള്ള ടീഷർട്ടും നീല ഹാഫ്സ്കെർട്ടുമായ്രുന്നൂ അപ്പോളവൾടെ വേഷം...

""...എന്റെകഴിഞ്ഞു...
ഇനി നീപോയി കുളിച്ചോ..!!"""_ ടവലുകൊണ്ട് മുഖംതുടച്ച് മീനാക്ഷിപറഞ്ഞു...

അതോടെ ടവലുമെടുത്ത്
ഞാനും ബാത്ത്റൂമിലേയ്ക്കുകേറി...

ഒന്നു കുളിച്ചെന്നുവരുത്തി തിരിച്ചിറങ്ങുമ്പോൾ ശ്രീക്കുട്ടി റൂമിലുണ്ടായ്രുന്നു...

മീനാക്ഷിയുമായി കാര്യമായെന്തോ ചർച്ചയിലാണ്...

""...മ്മ്മ്..?? എന്താ..?? കാര്യായ്ട്ടാണല്ലോ..??"""_ മുടിതുവർത്തിക്കൊണ്ട് ഞാൻചോദിച്ചു...

അതിന്,

""...സിത്തുവേട്ടാ... വല്യച്ഛനെല്ലാരേം ഹാളിലേയ്ക്കുവരാൻ പറഞ്ഞേക്കുവാ... എന്തൊക്കെയോ അത്യാവശ്യമായി പറയാനുണ്ടെന്ന്..!!"""_ ഞാൻചോദിച്ചതിനവള് മറുപടിതന്നു...

""...അടിപൊളി.! എന്നാ നിങ്ങള് വിട്ടോ...
ഞാൻവരുന്നില്ല..!!"""_ ഓൺദ സ്പോട്ടിൽ തിരിച്ചുപറഞ്ഞതും,

""...അതെന്താ ചേട്ടാ..??"""_
ന്നുംചോദിച്ച് അവളെന്റടുത്തേയ്ക്കുവന്നു...

""...ഓ.! എനിയ്ക്കുതാല്പര്യമില്ല..!!"""_ ഞാൻതീർത്തുപറഞ്ഞു... അതിന്,

""...മോള് പൊക്കോ... ഞാനിവനേങ്കൊണ്ട്
വന്നേക്കാം..!!"""_ ന്ന് പറഞ്ഞ്
മീനാക്ഷി, ശ്രീക്കുട്ടിയെ പറഞ്ഞയയ്ക്കുവായ്രുന്നു...

""...പിന്നേ... അയാൾടെ വെർവാങ്കലുകെട്ട വർത്താനംകേൾക്കാനല്ലേ ഞാൻനടക്കുന്നെ... ഒന്നുപോയേടീ... നീവേണേപ്പോയി വായുംപൊളിച്ചിരുന്നോ... എന്നെവിളിയ്ക്കണ്ട..!!"""_ ശ്രീക്കുട്ടിപോയതും ഞാൻ മീനാക്ഷിയ്ക്കുനേരേ ഒറ്റച്ചാട്ടമായ്രുന്നു...

""...എടാ... അങ്ങനപറയല്ലേ... നമുക്കെന്തായാലും
പോയിനോക്കാം... അച്ഛനെന്താ പറയേണ്ടതെന്നു കേൾക്കാല്ലോ..!!"""_ അവളെന്നെ തണുപ്പിയ്ക്കാനായി ശ്രെമിച്ചെങ്കിലും എവടെയേൽക്കാൻ...

""...ഓ.! അതൊന്നുംവേണ്ട... ഞാൻവന്നാലേ, അങ്ങേരുടെ പട്ടിഷോകാണുമ്പോൾ എന്തേലുമൊക്കെപ്പറഞ്ഞുപോം... അതിന്റാവശ്യമെന്താ..??"""

""...എടാ... അങ്ങനെയല്ല... ഫാമിലിയെല്ലാരേംകൂടിവിളിച്ച് എന്തേലുമൊക്കെ തീരുമാനിയ്ക്കാനാവും വിളിയ്ക്കുന്നെ... അപ്പതില് നീമാത്രമൊഴിഞ്ഞുനിയ്ക്കുന്നത് ശെരിയല്ല... നമുക്കൊന്നു പോയിനോക്കാം... ബോറാണേൽ എന്തേലുംപറഞ്ഞൂരിപ്പോരേം ചെയ്യാം... എന്തേയ്..??"""_ ചോദിച്ചശേഷം ഞാനെന്തേലും മറുപടിപറയാനായിപ്പോലും

💬 Comments

View all comments