0%

Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 12.2K

ഞാനൊറ്റയ്ക്കു പണിയേണ്ടിവരും...

അങ്ങനെ മടുത്തുതൊലഞ്ഞുനിന്ന് പണിയെടുക്കുമ്പോഴാണ് പെട്ടെന്നു പിന്നിൽനിന്നൊരു ചോദ്യം;

""...എന്താ എല്ലാരുങ്കൂടെ രാവിലേപരിപാടീ..??"""_ ന്ന്

തിരിഞ്ഞുനോക്കുമ്പോൾ പത്തറുപതുവയസ്സുള്ളൊരു കിളവനും പെണ്ണുംപിള്ളയാന്ന് തോന്നുന്നൊരു കിളവീങ്കൂടെ പുറകിൽനിൽക്കുന്നു... വല്യെന്തോ കണ്ടപോലൊരു ചിരിയും ഫിറ്റ്ചെയ്തിട്ടുണ്ട്...

""...എന്താന്ന്..??"""_ കുന്തിച്ചിരുന്ന് കല്ലുറപ്പിയ്ക്കുവായ്രുന്ന ഞാൻ മുഖമൊന്നുയർത്തി...

""...എന്താ
രാവിലേപരിപാടീന്ന്..??"""_
പുള്ളി ചോദ്യം വീണ്ടുമാവർത്തിയ്ക്കുമ്പോൾ റബ്ബർകുട്ടയിൽ അടുത്തറൗണ്ട് കല്ലുമായി അവരുമെത്തിയിരുന്നു... അതുമേടിച്ചുവച്ചിട്ട് ഞാനാപ്പുള്ളിയെനോക്കി;

""...അതമ്മാവാ... കല്യാണോക്കെയല്ലേ... നാലാളുകൂടുന്നിടത്തീ പന്തലിനെങ്ങനാ തുണിയില്ലാണ്ട് നിർത്തുന്നെ..?? അതോണ്ടൊരു കോണാനുടുപ്പിച്ചു വിടുവായ്രുന്നു... എന്താ കൂടുന്നോ..?? അല്ലേ... താൻവന്നീ സാമാനമെല്ലാങ്കൂടെ താങ്ങിപ്പിടിച്ചേക്കുവോ..??"""_ ഒരു ഭാവവ്യത്യാസവുമില്ലാതങ്ങനെ പറഞ്ഞതും മൂപ്പീന്നിന്റെ ഇളിമറഞ്ഞു... എന്നാലുടനേ മീനാക്ഷിയുടെകളകളാന്നുള്ള ചിരികൂടായപ്പോൾ ആ തള്ള കെട്ടിയോനേംവലിച്ചോണ്ടു വലിഞ്ഞവടുന്ന്... കൂട്ടത്തിലെന്തോ മുറുമുറുക്കുന്നുമുണ്ടായ്രുന്നു...

...ഓഹ്! കൂടിപ്പോയാ തന്തയ്ക്കുവിളിച്ചതാവും...
പോവാമ്പറ..!!_ മനസ്സിലതുംപറഞ്ഞ് പണിതുടരുമ്പോൾ,

""...ഡാ... നീയതെന്തു മറ്റേടത്തെ വർത്താനവാടാ പറഞ്ഞേ..?? അതാരാന്നറിയോ..?? ചേലക്കുളത്തെ അമ്മാവനുമമ്മായീമാ..!!"""_ പറഞ്ഞുകൊണ്ട് മാമനെന്നെ കലിപ്പിച്ചു...

""...അയ്‌ന്..?? അങ്ങേരാരാണേലും എനിയ്ക്കെന്താ..?? മനുഷ്യനിവടെ പണിയെടുത്ത് തൂറിമെഴുകിനിൽക്കുമ്പഴാ കുശലഞ്ചോയ്ക്കാനായ്ട്ട് മൂഞ്ചിമൂഞ്ചിവന്നേക്കണെ... പരട്ടക്കെളവൻ.! ഇവനെയൊക്കെ കല്യാണംവിളിച്ചതാണോ..??
എവടേലും
ടാർപ്പേംകസേരേം നിരത്തീന്നറിഞ്ഞാലുമൊടനേ വയറും വാടകയ്ക്കെടുത്തിങ്ങിറങ്ങിക്കോളുമോരോന്ന്... കാലനു
കഞ്ഞിവെയ്ക്കാറായി, എന്നിട്ടും കല്യാണമൂമ്പിയൂമ്പിനടക്കുവാ നാറി..!!"""_ കലിയടങ്ങാതെ ഞാൻനിന്നുചിലുത്തീതും,

""...എടാ... എന്നാലുമങ്ങനല്ലല്ലോ... ഒന്നൂല്ലേലും മാമൻബ്രോടമ്മാവനല്ലേ... അപ്പൊ നമ്മളുകുറച്ചു റെസ്‌പെക്ടൊക്കെ കാണിയ്ക്കണം..!!"""_
പറഞ്ഞുകൊണ്ട് ശ്രീയിടയ്ക്കുകേറി... അപ്പോഴും ഞങ്ങളെനോക്കിക്കൊണ്ട് കുട്ടയിലെ കല്ലുകളെടുത്ത് പുറത്തേയ്ക്കിടുവായ്രുന്നൂ മീനാക്ഷി...

""...ഏയ്‌.!
റെസ്‌പെക്ടുകാണിയ്ക്കണ്ട കാര്യോന്നുവില്ല..!!"""_ മാമനിടപെട്ടു;

""...മുമ്പൊരിയ്ക്കെ ചിട്ടിക്കാശടയ്ക്കാനായ്ട്ട്
ഒരയ്യായിരംരൂപ മറിയ്ക്കാനുണ്ടോന്നുചോദിച്ചപ്പൊ മുണ്ടുപൊക്കി നോക്കാമ്പറഞ്ഞ നായിന്റമോനാദ്... അവനോട് റെസ്‌പെക്ടല്ല പറി... മ്മ്മ് പെണ്ണുനിൽക്കുന്ന്... അതോണ്ടു ഞാനൊന്നുമ്പറയുന്നില്ല..!!"""_ മീനാക്ഷിയെനോക്കിക്കൊണ്ട് മാമൻവാക്കുകൾ വിഴുങ്ങീപ്പോൾ തികട്ടിവന്ന ചിരിയടക്കാനായി കഷ്ടപ്പെടുവായ്രുന്നൂ മീനാക്ഷി...

""... മ്മ്മ്..?? ബ്രോയ്ക്കത് ഫീലായാരുന്നോ..?? സ്കെച്ചിടണോ..??"""_ മാമനെനോക്കി
കയ്യുംതൂത്തുകൊണ്ട് ഞാനെഴുന്നേറ്റു...

""...അതേ... ങ്ങളൊരു വാക്കുപറഞ്ഞാമതി...

💬 Comments

View all comments