Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]
ഒന്നു തൂറാൻനേരങ്കൊടുക്കൂല ഞങ്ങള്..!!"""_ ശ്രീകൂടിയേറ്റുപിടിച്ചതും സമ്മതമെന്നഭാവത്തിൽ പുള്ളിയൊന്നുചിരിച്ചു... അതോടെ ഞങ്ങളങ്ങടുഷാറായി... പിന്നെല്ലാം വളരെപ്പെട്ടെന്നായ്രുന്നൂ... അവസാനംകൊണ്ടുവന്ന
കല്ലുംകൂടിവലിച്ചുവെച്ച് ഇനിമറിഞ്ഞാലാവഴി വിടാമെന്നുപറഞ്ഞ് പന്തലുവലിച്ചുകേറ്റി... എന്തോഭാഗ്യത്തിന് സംഭവംശെരിയായി...
എന്നാലുമെവടെയോ ചെറിയൊരു ചെരിവുണ്ടെന്നു തോന്നിയെങ്കിലും അതുകാര്യമാക്കാതെ വിടുവായ്രുന്നൂ...
അങ്ങനെ കാലിന്റെ കാര്യത്തിലേകദേശമൊരു തീരുമാനമൊക്കെയാക്കി തൂമ്പയും റബ്ബർക്കുട്ടയുമായി പിന്നാമ്പുറത്തേയ്ക്കു നടക്കാൻനേരം,
""...അതേ... നിങ്ങളതൊക്കെ വെച്ചേച്ചങ്ങുവാ... ഞാമ്പോയി വല്ലതുങ്കഴിയ്ക്കട്ടേ... വിശന്നിട്ടുപാടില്ല..!!"""_ ന്നും വിളിച്ചുപറഞ്ഞുകൊണ്ട് മീനാക്ഷിയകത്തേയ്ക്കോടി...
കേട്ടതും,
""...ഓ.! ഞങ്ങളുപിന്നെ ബിരിയാണി കേറ്റീട്ടാണല്ലോ നിയ്ക്കണത്..!!""" എന്നു മാമനുംപറഞ്ഞു... അതിനു
മറുപടിയായി,
""...പല്ലുതേച്ചേച്ചൊക്കെ കഴിച്ചാമതിയായ്രുന്നൂ..!!"""_ ന്ന്
ശ്രീ പിറുപിറുക്കുവേംചെയ്തു...
അതിന്,
""...പിന്നേ, ആ കയ്യിലെ മണ്ണൊന്നുതൂത്തുകളഞ്ഞാ ഭാഗ്യമായി..!!"""_ ന്നായ്രുന്നൂ എന്റഭിപ്രായം...
""...പാവോടാ... മടുത്തു തൊലഞ്ഞുകാണും..!!"""_
അതിനുടനേ മാമന്റെഗദ്ഗദം... പുള്ളിയ്ക്കവളെയങ്ങട് ബോധിച്ചൂന്നുതോന്നുന്നു... അല്ലേലതുപറയൂല...
ഇനിയാര് ചത്തൂന്നുപറഞ്ഞാലും
വല്ലതുംതിന്നിട്ടേയുള്ളൂ ബാക്കിക്കാര്യമെന്നുംപറഞ്ഞ്
കയ്യിലെടുത്തുപിടിച്ച കുട്ടയും നിലത്തേയ്ക്കിട്ട്
നടക്കാൻതുടങ്ങുമ്പോളാണ് ഗെയ്റ്റിന്റെമുന്നിലായി ഒരു വണ്ടിവന്നുനിന്നത്... തിരിഞ്ഞുനോക്കുമ്പോളൊരു
ക്രിസ്റ്റയാണ്... നമ്പർപ്ലേറ്റിലേയ്ക്കൊന്നുകൂടി നോക്കീതും
ഞാനെക്സൈറ്റ്മെന്റിന്റെ കൊടുമുടിതാണ്ടി...
""...നിർത്തണ്ടാ... കേറിവാ... സീനില്ലാ..!!"""_ കയ്യിലിരുന്ന തൂമ്പയുമെറിഞ്ഞ് കൈകൊണ്ട് അകത്തേയ്ക്കു ക്ഷണിച്ചാങ്ങ്യംകാട്ടി ഞാനങ്ങോട്ടേയ്ക്കോടി... കൂട്ടത്തിൽ തിരിഞ്ഞുനോക്കി,
""...മീനാക്ഷീ... ഓടിവാടീ... ദേ അച്ഛനുമമ്മേമൊക്കെ വന്നൂ..!!"""_ ന്ന് വിളിച്ചുകൂവാനും ഞാൻമറന്നില്ല...
മുറ്റത്തേയ്ക്കു വണ്ടികയറിയപ്പോഴേയ്ക്കും
ഞാനടുത്തെത്തിയിരുന്നു... ആസമയത്ത് വിശപ്പോദാഹമോന്നും ഞാനോർത്തിരുന്നില്ലെന്നത് മറ്റൊരുസത്യം...
ചെന്നപാടെ മുൻവശത്തെ ഡോർതുറന്നതും വെളുക്കനെ ചിരിച്ചുകൊണ്ട് ഒരു വെള്ളമുണ്ടും ഷർട്ടുംധരിച്ച് ജോക്കുട്ടന്റച്ഛൻ പുറത്തേയ്ക്കിറങ്ങി...
""...സിദ്ധൂ..!!"""_ നിറഞ്ഞ സ്നേഹത്തോടൊരുവിളി...
കൂട്ടത്തിൽ,
""...സുഖവാണോടാ..??"""_ ന്നൊരു ചോദ്യവും... അതിനൊപ്പം തോളത്തേയ്ക്കു കയ്യിടാനൊരുങ്ങുമ്പോഴാണ്
ഞാൻ ബോധവാനായത്...
""...പിടിയ്ക്കല്ലേ... മൊത്തംചെളിയാ..!!"""
""...പിന്നേ... ഒരു ചെളി... നീയൊന്നുപോയേടാ ചെർക്കാ..!!"""_ അതുമ്പറഞ്ഞ് അച്ഛനെന്റെ തോളിൽകയ്യിട്ട് മേത്തേയ്ക്കുചേർത്തു...
""...നീയെന്താടാ കണ്ടംപൂട്ടിന് പോയതാർന്നോ..??"""_ പിന്നാലെ ഡ്രൈവിങ്സീറ്റിൽനിന്നുമിറങ്ങിയ
ജോക്കുട്ടന്റെ കളിയാക്കൽ... അവനൊരു നീലഷർട്ടിലും നീലക്കരയുള്ളമുണ്ടിലും ചെത്തായിവന്നേക്കുവാ... ഞാനവനെനോക്കി ചിരിയ്ക്കുമ്പോൾ,
💬 Comments
View all comments