Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]
ടെഡ്ഡിയാണവൻ ഗിഫ്‌റ്റുതന്നെ... എന്തു രസവാല്ലേ കാണാൻ... സത്യായ്ട്ടുമെന്റെ മനസ്സുവായിച്ചപോലെണ്ടായ്രുന്നു ചേച്ചീ... അന്നേരത്തെ സന്തോഷത്തിനു കെട്ടിപ്പിടിച്ച് ഉമ്മകൊടുക്കാനാ തോന്നിയെ..!!"""_ നാണത്തിൽപൊതിഞ്ഞ മീനാക്ഷിയുടെയാ വാക്കുകൾകേട്ടപ്പോൾ ഇവളിതെന്നെത്തന്നെയാണോ ഉദ്ദേശിയ്ക്കുന്നതെന്നൊരു ചെറിയസംശയം...
""...ഇപ്പോഴോ..?? ഒന്നുപോ ചേച്ചീ... അവനുറങ്ങുവാ... ഇപ്പൊച്ചെന്നു കെട്ടിപ്പിടിച്ചേച്ച് അവൻവല്ലടത്തുംവെച്ച് മുട്ടുകേറ്റിത്തന്നാൽ രണ്ടുദിവസംപിന്നെ ഞാനതും തടവിത്തടവി നടക്കണം... കുറേയനുഭവമുള്ളതാണേ..!!"""_ പറഞ്ഞതും മണികിലുങ്ങുന്നപോലെയാ ചിരി ഞാൻകേട്ടു...
...അപ്പൊയെന്നെ കെട്ടിപ്പിടിയ്ക്കണമെന്നും ഉമ്മതരണമെന്നുമൊക്കെ മീനാക്ഷിയ്ക്കും ആഗ്രഹമുണ്ടല്ലേ..?? ഇന്നു പുതപ്പുകൊറേ കീറും.!
...സിത്തൂ കൺട്രോൾ.!
""...പിന്നേ... ഒന്നുപോ ചേച്ചീ... എനിയ്ക്കത്ര നാണമൊന്നുവില്ല... ഉണ്ടായ്രുന്നേൽ അത്രേം ഗസ്റ്റിന്റെമുന്നെനിന്നു ഞാൻ കെട്ടിപ്പിടിയ്ക്കുവായ്രുന്നോ..??"""_ അവൾടെയാ ചോദ്യംകേട്ടതും ഈമറ്റവള് മനുഷ്യനെ നാണംകെടുത്തോന്നമട്ടിൽ ഞാൻ ഞെട്ടിക്കണ്ണുതുറന്നു... മീനാക്ഷിയെനോക്കുമ്പോൾ അവളെന്തോ അബദ്ധംപറഞ്ഞപോലെ വാപൊത്തിപ്പിടിച്ച് കണ്ണുംതുറിപ്പിച്ചിരിയ്ക്കുവായ്രുന്നു... ഞാൻകേട്ടോന്നഭാവത്തിൽ എന്റെമുഖത്തേയ്ക്കു നോക്കാനായവൾ
മുഖംതിരിച്ചുവന്നതും ഞാൻകണ്ണുകളടച്ചു...
""...അയ്യോ.! അതുചേച്ചീ...
അങ്ങനല്ല... ഞാൻ പെട്ടെന്നെന്തോപറഞ്ഞപ്പോൾ വായീന്നുവീണുപോയതാ... അല്ലാതൊന്നുവില്ല... ശ്ശൊ..!!"""_ ഉടനെതന്നെ ഒഴിഞ്ഞുമാറാനായവൾ ശ്രെമിയ്ക്കുവേംചെയ്തു...
...ആം.! വലിച്ചുകൊട്.! ഇതിനാണുപറയണേ, നാക്കിനു ലൈസൻസുവേണോന്ന്... ഇനിയെന്താന്നുവെച്ചാൽ അനുഭവിച്ചോ..!!_ ഉള്ളിലെ ചിരികടിച്ചുപിടിച്ചുകൊണ്ട് ഞാൻതിരിഞ്ഞുകിടന്നു... അല്ലേൽചിലപ്പോളെന്റെ കള്ളിവെളിച്ചത്താവും...
""...അയ്യോ.! വേണ്ട.! അവനോടുചോയ്ക്കണ്ട... ഞാമ്പറയാം..!!"""_
അതുപറയുമ്പോൾ മീനാക്ഷിയെന്നെ നോക്കിയിട്ടുണ്ടാവണം... അല്ലേലവളുടെ ശബ്ദത്തിന്റെധ്വനികൾ എന്റെനേരേ വീഴില്ലായ്രുന്നുവല്ലോ...
...മ്മ്മ്.! ഞാനിതൊക്കെ കേൾക്കുന്നുണ്ടോന്നുള്ള
ടെൻഷനാണ് തെണ്ടിയ്ക്ക്..!!
""...അതുചേച്ചീ... ഞാനിപ്പോ... ഞാനിപ്പെങ്ങനാ പറേക..?? ചേച്ചീ...
ആ ഗിഫ്റ്റവൻ കൊണ്ടേത്തന്നപ്പോൾ അച്ഛനും വേറാരൊക്കെയോ അവനെകളിയാക്കി... അതുകേട്ടപ്പൊ എനിയ്ക്കുസങ്കടായി... എനിയ്ക്കതുമേടിച്ചോണ്ടല്ലേ എല്ലാരുമവനെ കളിയാക്കിയെ..!!"""_ പറയുമ്പോൾ മീനാക്ഷിയുടെ സ്വരമടച്ചിരുന്നു...
""...ഇല്ല... ചേച്ചീ..!!"""_ അവൾതുടർന്നു;
""...അവൻ ദേഷ്യപ്പെട്ടേന്നുമില്ല... അവൻപറയുവാ, അവന്റേൽ കാശില്ലാത്തോണ്ട് കയ്യിലുണ്ടായ്രുന്ന കാശിനുമേടിച്ചതാന്ന്... ബാക്കിയുണ്ടായ്രുന്നേന് പെട്രോളുമടിച്ചൂന്ന്... പറയുമ്പോൾ കണ്ണൊക്കെനിറഞ്ഞായ്രുന്നു ചേച്ചീ... അതുകൂടിക്കണ്ടപ്പോൾ
എനിയ്ക്കങ്ങട് സഹിയ്ക്കാമ്പറ്റീല... അതാ കെട്ടിപ്പിടിച്ചുപോയെ..!!"""_ അവൾനിർത്തുമ്പോൾ എന്തിനാണെന്നറിയില്ല എന്റെകണ്ണും നിറഞ്ഞുപോയി...
...ഇരട്ടച്ചങ്കനായ സിദ്ധു
ഇതിനൊക്കെക്കരയുകയോ.??_ മനസ്സെന്നോടു ചോദിച്ചചോദ്യം...
💬 Comments
View all comments