Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]
പക്ഷേ, അതിനു പറയാനൊരുത്തരം എനിയ്ക്കറിയില്ലായ്രുന്നു...
...എന്നാലൊന്നറിയാം, ആർക്കും മനസ്സിലാക്കാൻകഴിയാത്ത സിദ്ധൂന്റെമനസ്സറിയാൻ ഒരാൾക്കുകഴിഞ്ഞിട്ടുണ്ടെങ്കിൽ ഇനിയയാൾ എത്രവലിയ ശത്രുവാണേലും പിടിച്ചയാപ്പിടി സിദ്ധുവിടാമ്പോണില്ല.!
മനസ്സിനുള്ളിലെവിടെയോ തിരിച്ചറിവുകളും അതിനൊപ്പമുള്ള പ്രതിജ്ഞകളും കൊടിയേറുമ്പോൾ ഞാനെന്റെ മീനാക്ഷിയുടെശബ്ദം വീണ്ടുംകേട്ടു...
""...ശെരിയാ ചേച്ചീ... ചേച്ചിയന്നുപറഞ്ഞപ്പോഴും ഞാനിത്രേന്നും കരുതീല... ഇന്നലെയാ പാവക്കുട്ടിയേംകൊണ്ടുവന്ന് പട്ടിയെക്കണക്കുനിന്ന് നാണംകെടുമ്പോൾ മനസ്സിലായി, സ്നേഹിയ്ക്കുന്നോർക്കു വേണ്ടി എന്തുംചെയ്യാനുള്ള അവന്റെയാമനസ്സ്... പിന്നെ ശ്രീക്കുട്ടനുംപറഞ്ഞു, എന്നോടുള്ള ഇഷ്ടംകൊണ്ടും എന്റെപേരിലുള്ള ഫങ്ഷനായതുകൊണ്ടുമാ ഇത്രയൊക്കെപറഞ്ഞിട്ടും അവൻ മറുത്തൊന്നും മിണ്ടാതിരുന്നേന്ന്... അതുകൂടിക്കേട്ടപ്പോൾ പിന്നൊന്നുംകഴിയ്ക്കാൻ തോന്നീലചേച്ചീ... ഓടിക്കേറിവന്നതാ... അപ്പോഴേയ്ക്കും ചെക്കനുറങ്ങിപ്പോയി..!!"""_ അവളൊരിയ്ക്കൽക്കൂടി വാക്കുകൾക്കു വിശ്രമംകൊടുക്കുമ്പോൾ പലയാവർത്തി ഇതൊരു സ്വപ്നമാവരുതേയെന്നു ഞാൻ പ്രാർത്ഥിയ്ക്കുന്നുണ്ടായ്രുന്നു...
കാരണം, അത്രയ്ക്കും
മീനാക്ഷിയെന്റെ ചങ്കിനെ കാർന്നെടുത്തിരുന്നു...
""...പിന്നെ ചേച്ചീ... വേറൊരു കാര്യംകൂടൊണ്ട്... അല്ലേവേണ്ട... അതുപറഞ്ഞാൽ ചേച്ചി കളിയാക്കും..!!"""_ സസ്പെൻസിട്ടവൾ നിർത്തിയതും ഞാനൊന്നുഭയന്നു...
...ഈശ്വരാ.! പാതിയുറക്കത്തിൽ സ്വപ്‌നംകണ്ട് ഞാനെന്തേലും വിളിച്ചുപറഞ്ഞിട്ടുണ്ടാവോ..??
അങ്ങനെന്തേലുമുണ്ടായാൽ ഈശ്വരാന്നുവിളിച്ച നാവുകൊണ്ട് വേറെപലതും താനിന്നുകേൾക്കും.!
""...അയ്യട.! പൊക്കോണം.! അതൊന്നുമല്ല.! അതേ... ഇന്നലെ ഗിഫ്റ്റുകൊണ്ടുവന്നില്ലേ, അതിലേ എന്തായെഴുതീരുന്നേന്നറിയോ..??
...ഹാപ്പീബെഡ്ഡേ... മിന്നൂസേന്ന്..!!"""_ പറഞ്ഞതും അവളൊന്നു കുറുകിച്ചിരിച്ചു...
ശേഷം,
""...പിന്നെ സന്തോഷായോന്നോ..?? അതുവായിച്ചു കണ്ണൊക്കെ നിറഞ്ഞുനിന്നപ്പോളാ അയാൾടെ കുറേഡയലോഗ്... സത്യായ്ട്ടും സിത്തൂന്റച്ഛനായ്പ്പോയി... അല്ലായ്രുന്നേൽ
ഇന്നലെരാത്രിതന്നെ ഞാനങ്ങേർക്ക് വെഷംവെച്ചേനെ... അത്രയ്ക്കു പൊളിഞ്ഞു കേറീതാനിയ്ക്ക്..!!"""_ മീനാക്ഷി കൂട്ടിച്ചേർത്തു...
കേട്ടതും എനിയ്ക്കങ്ങടു ചിരിപൊട്ടി...
...ഉഫ്.! തന്തയ്ക്കിട്ടു പണിയാനൊരു കൂട്ടായി...
അല്ല.! ഈ സിദ്ധൂംമീനൂം ഒരുമിച്ചുനിന്നാൽ അമേരിയ്ക്കൻ പ്രസിഡന്റിനെപ്പോലും നിക്കറിടീച്ച് റോഡിലിറക്കാവുന്നതേയുള്ളൂ.!
ഓർത്തപ്പോൾത്തന്നെ ഞാനങ്ങട് കിടിലംകൊണ്ടു...
എന്നാലതടക്കാനായി ഞെളിപിരികൊണ്ടപ്പോൾ അവളതുശ്രെദ്ധിച്ചെന്നു തോന്നുന്നു...
ഉടനെ,
""...ചേച്ചീ... എന്നാലേ ഞാൻ പിന്നെവിളിയ്ക്കാട്ടോ... അവനെഴുന്നേൽക്കാറായെന്നു തോന്നുന്നു... പിന്നെ ഞാനീപ്പറഞ്ഞതൊന്നും അവനോടുപറഞ്ഞേക്കല്ലേട്ടാ... എന്റെ ഭാവിജീവിതം വെർതേ കുട്ടിച്ചോറാക്കല്ലേ..!!"""_ ന്നൊരു ചിരിയോടെപറഞ്ഞവൾ കോളുകട്ടാക്കി...
ഉടനേ ചാടിയെഴുന്നേറ്റാച്ചിലപ്പോൾ മീനാക്ഷിയ്ക്കു
💬 Comments
View all comments