0%

Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 12K

സംശയംതോന്നാനായി സാധ്യതയുണ്ട്...

അതുകൊണ്ട് കുറച്ചുനേരംകൂടി ഉറങ്ങുന്നതായി കാണിയ്ക്കാമെന്നുകരുതി ഞാനതേകിടപ്പു തുടർന്നെങ്കിലും കണ്ണുകളടച്ചുകിടന്നപ്പോൾ അറിയാതെ മയങ്ങിപ്പോവുകയായ്രുന്നു...

പെട്ടെന്നൊരുൾവിളിയിലാണ് പിന്നീടെഴുന്നേൽക്കുന്നത്...

ചാടിയെഴുന്നേറ്റ് കഞ്ചാവടിച്ചമട്ടിൽ നോക്കുമ്പോൾ കാണുന്നത്, എന്റെമുഖത്തൂന്ന് കണ്ണെടുക്കാതെയിരിയ്ക്കുന്ന മീനാക്ഷിയെയാണ്...

താടിയ്ക്കു കയ്യുംകൊടുത്തിരുന്ന് എന്റെയുറക്കംമാത്രം വീക്ഷിച്ചിരുന്നയവളെ കണ്ടപ്പോൾ ഞാനൊന്നു ചൂളിപ്പോയി...

കക്ഷി നോക്കിയിരിയ്ക്കുന്നത് ഞാനുംകണ്ടൂന്ന് മനസ്സിലായപ്പോൾ എന്റെചമ്മൽ അവൾടെ മുഖത്തേയ്ക്കും വ്യാപിച്ചു...

""...സോറി... മനഃപൂർവ്വമുറങ്ങീതല്ല... മയങ്ങിപ്പോയതാ..!!"""_ കണ്ണൊന്നുതിരുമ്മിക്കൊണ്ട് പറയുമ്പോൾ മനുഷ്യനെ നാറ്റിയ്ക്കാനായ്ട്ടൊരു കോട്ടുവായുംവന്നു...

മൈര്.! മാനംപോയി.!

അതിനവളൊന്നു
ചിരിയ്ക്കുകമാത്രം ചെയ്തപ്പോൾ വല്ലാത്തൊരാശ്വാസം...

ആ ചമ്മലൊഴിവായല്ലോ...

എന്തായാലും ഫോൺവിളികേട്ടതിന്റെ ബലത്തിൽ അങ്ങോട്ടൊന്നു മിണ്ടിയാലും കുഴപ്പമില്ലെന്നുതോന്നി...

""... ആം.! പിന്നെന്താ പാർട്ടിക്കാരൊക്കെ പോയോ..??"""_ നാഴികയ്ക്കുനാൽപ്പതുവട്ടം
അവളേയും അവൾടെതന്തയേയും
തെറീംവിളിച്ചുനടന്നയെനിയ്ക്ക് സംസാരിയ്ക്കാൻ വിഷയമില്ലാതായിപ്പോയെന്നേ...

മനുഷ്യന്റെയോരോ അവസ്ഥകളേ...

""...പാർട്ടിക്കാരോ..??"""_ എന്റെചോദ്യത്തിന് മീനാക്ഷി കണ്ണുമിഴിച്ചു...

""..ആ.! ബെഡ്ഡേപ്പാർട്ടിക്കാരേ..!!"""

""...ഓ.! അവരോ..??
അവരൊക്കിന്നലേ പോയല്ലോ..!!"""_ കക്ഷിയൊന്നു ചിരിച്ചു...

""...ഇന്നലെയോ..??"""_ അവൾടെയാ ചിരികണ്ടതും ഒരുഞെട്ടലോടെ ചോദിച്ചുകൊണ്ട് ഞാനാ ഭിത്തിയിലെ ക്ളോക്കിലേയ്ക്കു നോക്കി...

...എട്ടു കഴിഞ്ഞിരിയ്ക്കുന്നു...

ഇതപ്പോ രാത്രിയല്ലേ..??

ഞാനൊന്നും മനസ്സിലാകാതെ അവൾടെനേരേ തിരിഞ്ഞു...

എന്നാലെന്റെ പരിഭ്രമമെല്ലാംകണ്ടിട്ട് ചിരിയോടെ നിൽക്കയാണവൾ...

""...നോക്കണ്ട... നേരംവെളുത്തു...
ഗുഡ്മോർണിംഗ്..!!"""

എന്നിട്ടും വിശ്വാസംവരാതെ ഞാനൊരിയ്ക്കൽക്കൂടി ചുറ്റുമൊന്നുകണ്ണോടിച്ചു...

അപ്പോഴാണ് ടീപ്പോയിൽ മൂടിവെച്ചിരിയ്ക്കുന്ന
കുറേപാത്രങ്ങൾ കാണുന്നത്...

""...കഴിയ്ക്കാണ്ടല്ലേ
കേറിപ്പോന്നത്... അതുകൊണ്ട് നിനക്കുള്ള ഫുഡ്ഡുംകൊണ്ടുവന്നതാ... വന്നപ്പോ നല്ലുറക്കം..!!"""_ പാത്രത്തിന്മേലുള്ള എന്റെനോട്ടംകണ്ട് മീനാക്ഷി പിന്നിൽനിന്നുംപറഞ്ഞപ്പോൾ ഞാനങ്ങില്ലാണ്ടായി...

അപ്പോഴാണ് ഞാനെന്റവസ്ഥ ശെരിയ്ക്കും മനസ്സിലാക്കുന്നത് സുഹൃത്തുക്കളേ...

നേരംവെളുക്കുംവരെ ഞാൻ പോത്തുപോലെ ഉറങ്ങിപ്പോയീന്ന്...

അതും മീനാക്ഷി കയറിവരുംമുമ്പേ...

ഇതിൽപ്പരമൊരു നാണക്കേട് വേറെയുണ്ടോ..??

...ആദ്യമായി അവൾക്കെന്നോട് ഇഷ്ടമാണെന്നു തെളിയിച്ചദിവസം...

അവളെന്നംഗീകരിച്ച ദിവസം...

ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസങ്ങളിലൊന്ന്...

അവളാദ്യമായി എനിയ്ക്കായി ഭക്ഷണവുംകൊണ്ടുവന്ന ദിവസം...

ആ ദിവസം പോത്തുപോലെ ഞാൻ

💬 Comments

View all comments