Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]
ആസ്സാക്കുന്നവരെ മാസ്സാക്കാൻവേണ്ടി അവന്മാരേതറ്റംവരേം പോവും...
""...ഒന്നുമിണ്ടാണ്ടിരിയ്ക്കടീ... ബോധമില്ലാണ്ടോരോന്നു വിളിച്ചുപറഞ്ഞാ
എന്റേന്നുമേടിയ്ക്കും നീ..!!"""_ ഉടനേ സീതാന്റിയവളെ കണ്ണുരുട്ടി പേടിപ്പിയ്ക്കാൻതുടങ്ങി...
""...അതേ... സീതമ്മയങ്ങനെ
അവൾടെനെഞ്ചത്തു കേറുവൊന്നുംവേണ്ട... അവളൊള്ളതുതന്നാ പറഞ്ഞേ... സിദ്ധുവിളിച്ച് അച്ഛനെ ഭീഷണിപ്പെടുത്തുന്നത് ഞാനുംകേട്ടതാ... പിന്നെ വെറുതേ ഭീഷണിപറഞ്ഞ് സമയംകളയാനുള്ള ബുദ്ധിയിവനില്ലാത്തോണ്ട് അച്ഛൻ കയ്യിൽക്കിട്ടിയതിനെയൊക്കെ പെറുക്കിക്കൊണ്ട് ഇങ്ങോട്ടേയ്ക്കോടുവായ്രുന്നു..!!"""_ ജോക്കുട്ടനും അച്ചുവിന്റെസൈഡ്നിന്ന് സംഗതിയേറ്റുപിടിച്ചതും എല്ലാംകൂടെന്നൊരു നോട്ടം...
""...അതൊക്കവന്റൊരു
തമാശയല്ലേ... പിന്നെ ഞങ്ങളും സാധാരണയങ്ങനെല്ലാരുംകൂടി കെട്ടിക്കേറിച്ചെല്ലുന്ന പതിവൊന്നുമില്ല... പക്ഷെ സിദ്ധുവത്രേം കാര്യായ്ട്ടുവിളിയ്ക്കുമ്പോൾ
ഇവനെ വിഷമിപ്പിയ്ക്കുന്നകാര്യം ചിന്തിയ്ക്കാനേപറ്റൂല..!!"""_
ജോക്കുട്ടന്റമ്മയപ്പോൾ പറഞ്ഞതുകേട്ടതും
അറിയാതെയെന്റെ കണ്ണൊന്നുനിറഞ്ഞു... അവരുടെമനസ്സിലുള്ള എന്റെസ്ഥാനമറിയുമ്പോൾ ആകെവല്ലാത്തൊരു വീർപ്പുമുട്ടൽ...
""...അല്ലാ... കല്ല്യാണപ്പെണ്ണെന്ത്യേ..?? വന്നിട്ട് കണ്ടില്ലല്ലോ..??"""_ അങ്ങോട്ടുമിങ്ങോട്ടും വിശേഷംപറയുന്നതിനിടയിൽ
ചേച്ചീടച്ഛനാണതു ചോദിച്ചത്... അപ്പോഴാണ് ഞാനുമതു ശ്രെദ്ധിയ്ക്കുന്നത്...
...ഇല്ല.! കീത്തുമാത്രം
ഇത്രേന്നേരമായ്ട്ടും അങ്ങോട്ടേയ്ക്കൊന്നു വന്നിട്ടില്ല... ഞാനാകെ വല്ലാണ്ടായി... ഒന്നുമില്ലേലും അവൾടെ കല്യാണത്തിനേതോ നാട്ടീന്നുവന്നതല്ലേ... മനസ്സിൽ പ്രാകിക്കൊണ്ടാണേലും ഒന്നുവന്നിവടെ നിൽക്കാമായ്രുന്നില്ലേ..??
എന്നാൽ ഞാനെന്തെങ്കിലും പറയുംമുമ്പേ അമ്മ മറുപടികൊടുത്തിരുന്നു;
""...അവളിവിടെവിടെയോ ഉണ്ടായ്രുന്നു... കൂട്ടുകാരികളാരൊക്കെയോ വരുന്നുണ്ടെന്നും അവർക്കു വഴി പറഞ്ഞുകൊടുക്കട്ടേന്നും പറഞ്ഞ് തലങ്ങുംവിലങ്ങും നടക്കുന്നതുകണ്ടതാ..!!"""_ ശേഷം,
""...ഡീ കീത്തൂ..!!"""_ ന്നവളെ
നീട്ടിയൊന്നു വിളിയ്ക്കുവേംചെയ്തു... വിളിചെന്നു കുറച്ചുകഴിഞ്ഞതും റൂമിനുപുറത്തായവൾടെ
തലപൊന്തി... പിന്നെ നേരെ ഹോളിലേയ്ക്കുപോരുകയും വന്നപാടേ
തന്തേപ്പോലെതന്നെ അങ്കിളേന്നും വിളിച്ചടുത്തേയ്ക്കു ചെന്നൊരു പൊറാട്ട്നാടകവും നടത്തി... അപ്പോളച്ഛനവളെ ചേർത്തുപിടിച്ചു സ്നേഹം പ്രകടിപ്പിയ്ക്കുകയും മെലിഞ്ഞുപോയോന്നൊക്കെ ചോദിയ്ക്കുകയുമൊക്കെ ചെയ്യുന്നുണ്ടായ്രുന്നു... അതിനെല്ലാം ചിരിച്ചുകൊണ്ടോരോന്നു കൊഞ്ചിക്കൊഞ്ചി മറുപടികൊടുക്കുമ്പോൾ അവർക്കാർക്കും മനസ്സിലായില്ലേലും, അവൾടെയാ മുഖംകണ്ടതേ എനിയ്ക്കുറപ്പായ്രുന്നു; ഇതൊക്കെ വെറും കാട്ടിക്കൂട്ടൽമാത്രമാന്ന്... ഒന്നൂല്ലേലും ഞാനിന്നുമിന്നലേന്നുമല്ലല്ലോ ഇവളെയൊക്കെ കാണാൻതുടങ്ങീത്...
""...അതിങ്ങെടുത്തേ മോളേ..!!"""_ ഇടയ്ക്ക് ജോക്കുട്ടന്റച്ഛൻ ചേച്ചിയോടായിപ്പറഞ്ഞു... കേട്ടതും ചേച്ചി, കൊണ്ടുവന്നതിൽനിന്നുമൊരു ട്രോളിബാഗുതുറന്നു... എന്നിട്ടതിലേയ്ക്കു കയ്യിട്ടൊരു ജൂവലറിബോക്‌സെടുത്ത് അച്ഛന്റെകയ്യിലേയ്ക്കു കൊടുക്കുവേംചെയ്തു...
അച്ഛനതു കീർത്തുവിനുനേരെ നീട്ടി... കൂട്ടത്തിൽ,
💬 Comments
View all comments