0%

Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 12.3K

""...ഇതു ഞങ്ങടെവക... ഇഷ്ടായൊന്നുനോക്കിയേ..!!"""_ ന്നൊരു ഡയലോഗും...

അത്രയുംവലിയ ജൂവലറിബോക്‌സുകണ്ടതും അതുവരെ ഇരുണ്ടുനിന്ന മുഖങ്ങളിലാകെയൊരു തെളിച്ചംനിറഞ്ഞത് ഞാൻകണ്ടു...

പലരുടേം മുഖത്തൊരമ്പരപ്പുമുണ്ട്...

""...അയ്യോ.! എന്തിനാ അങ്കിളേ ഇതൊക്കെ..??"""_ വിനീതകുലീനയായി അച്ഛന്റെമുഖത്തുനോക്കിയവൾ ചോദിച്ചതും ഞാൻ ചുറ്റുപാടുമൊന്നുനോക്കി;
ആ ഓസ്കാറ് ഇവടെവിടേലുമിരിയ്ക്കുന്നേൽ അതുമെടുത്ത് കയ്യിൽവെച്ചുകൊടുത്ത്
എങ്ങോട്ടേലുമിറക്കി വിടായ്രുന്നു...

എന്നാലും കനത്തിലൊന്നു കയ്യിൽതടഞ്ഞപ്പോൾ മറുകണ്ടംചാടാൻകാണിച്ച ആ മഹാമനസ്കതയേ... ആം.! പറഞ്ഞിട്ടുകാര്യമില്ല, സ്വർണ്ണമാന്നുപറഞ്ഞാൽ തീട്ടോംവാരി പോക്കറ്റിലിട്ടോണ്ടുപോണ ആ തന്തേടെമോളല്ലേ... അപ്പൊപ്പിന്നിതൊക്കെ സ്വാഭാവികം.!

""...അല്ലാതെപിന്നെ..?? ഞങ്ങടെമോളെ വെറുംകയ്യോടിറക്കിവിടാൻ പറ്റ്വോ ഞങ്ങൾക്ക്..??"""_ പറഞ്ഞുകൊണ്ടടുത്തേയ്ക്കുചെന്ന ചേച്ചിയുടമ്മ അവൾടെകയ്യിലിരുന്ന ജൂവലറിബോക്‌സ്തുറന്നു...
കൂടിനിന്ന സർവ്വരുടേം കണ്ണൊന്നു മഞ്ഞളിച്ചതപ്പോളായ്രുന്നു... ചെറിയൊരുമാലയോ മറ്റോ പ്രതീക്ഷിച്ചുനിന്ന എല്ലാവരും വലിയയാ നെക്ലേസ്കണ്ട് ഞെട്ടി... കൂട്ടത്തിൽ രണ്ടുവലിയ വളകളും... എല്ലാംകൂടെങ്ങനെപോയാലും ഒരു നാലഞ്ചുപവനെങ്കിലും വരും...

""...ഉം.! സൂപ്പറായ്ട്ടുണ്ട്...
മോൾക്കിതു നന്നായിചേരും... നാളെയൊരുങ്ങിയിറങ്ങുമ്പോ ഇതുങ്കൂടിയിട്ടോണ്ടിറങ്ങിക്കോട്ടോ..!!"""_ നെക്ലേസെടുത്ത് കീർത്തുവിന്റെ കഴുത്തിലേയ്ക്കു ചേർത്തുവെച്ചു ഭംഗിനോക്കിക്കൊണ്ട് ചേച്ചിയുടെയമ്മ ആരോടെന്നില്ലാതെപറഞ്ഞു... അതുകൂടികേട്ടതും കീർത്തുവിന്റെമുഖം വല്ലാതെവിടർന്നു...

""...ഇതെല്ലാംകൂടെടുത്തിട്ടാ ഇവളെക്കൊണ്ടെണീറ്റു നിയ്ക്കാമ്പറ്റോ..??"""_ എല്ലാം കണ്ടുംകേട്ടുംനിന്ന മാമൻ ശ്രീയോടായിചോദിച്ചു... എന്നാലതെല്ലാരും കേൾക്കണമെന്നൊരുദ്ദേശവും പുള്ളിയ്ക്കുണ്ടായ്രുന്നു...

""...ഓ.! എണീയ്ക്കാമ്പറ്റീലേല്
വല്യച്ഛൻ കൂലിയ്ക്കാളെനിർത്തി സ്‌ട്രെക്ച്ചറിൽകിടത്തി ചുമപ്പിച്ചോണ്ടാണേലും മണ്ഡപത്തിലെത്തിച്ചോളും...
എന്നാലും സ്വർണ്ണത്തിന്റളവൊന്നും ഞങ്ങളുകുറയ്ക്കാമ്പോണില്ല..!!"""_ ഉടനേ ശ്രീയുടെ മറുപടിയുമെത്തി... കേട്ടതും,

...ഇവന്മാരെക്കൊണ്ട് തോറ്റല്ലോ ഈശ്വരാ..!!_ ന്ന മട്ടിൽ ഞാൻ ചിരിയടക്കാനായി കഷ്ടപ്പെടുമ്പോൾ അപ്പുറത്തുനിന്ന് മീനാക്ഷിയുടൊറ്റച്ചിരിയായ്രുന്നു... അതുകൂടായതും എന്റെവീട്ടുകാരെല്ലാം
ഇഞ്ചികടിച്ചവസ്ഥയിലായി... അതിനിടയിൽ ചെറിയമ്മ ശ്രീക്കുട്ടനെ ചെറഞ്ഞുനോക്കുന്നൊക്കെ ഉണ്ടായ്രുന്നു... എന്നിരുന്നാലും അച്ഛനുൾപ്പെടെ ആരുമൊന്നുംപറഞ്ഞില്ല... ഇനിപറഞ്ഞാലും അവന്മാരെയതൊന്നും ബാധിയ്ക്കാനുംപോണില്ല...

""...ശോ.! എന്നാലും ഇതൊന്നും വേണ്ടീരുന്നില്ല... വെറുതേ കാശുകളയാനായിട്ട്..!!"""_ നാറിവെളുത്ത് മാനവുംകയ്യിൽപ്പിടിച്ചു നിൽക്കുന്നവസ്ഥയിൽനിന്നും രക്ഷപ്പെടാനായി അമ്മയൊന്നു ശ്രെമിച്ചുനോക്കി... എങ്കിലുമതുപറയുമ്പോൾ ആദ്യമവരെകണ്ടപ്പോഴുള്ള ഭാവമൊന്നുമായ്രുന്നില്ല അമ്മയ്ക്ക്... മൂന്നാലുപേർക്കൂടി വെച്ചുവിളമ്പിയാലെന്താ... ലക്ഷങ്ങളുടെമുതലല്ലേ കിട്ടിയേക്കുന്നതെന്ന സന്തോഷമാകാം... എല്ലാംകൂടി കുടുംബമടക്കം കെട്ടിയെഴുന്നള്ളിവന്ന്

💬 Comments

View all comments