Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]
തീറ്റേംകഴിഞ്ഞിട്ട് ഒരഞ്ഞൂറിന്റെ താളുംകൊടുത്തിട്ട് പോകുമെന്നുള്ള തോന്നലായ്രുന്നിരിയ്ക്കണം അത്രേംനേരം മനസ്സിലുണ്ടായ്രുന്നത്... ആ പ്രതീക്ഷയാണ് തകർന്നടിഞ്ഞിരിയ്ക്കുന്നത്... എങ്ങനെനോക്കിയാലും കിട്ടിയത് ബോണസുതന്നാണല്ലോ... ആലോചിച്ചപ്പോൾ എനിയ്ക്കു പുച്ഛംതോന്നി...
""...പിന്നല്ലാതെ... വെറുംകയ്യോടെ വരാമ്പറ്റ്വോ..?? സിദ്ധു ഞങ്ങക്കു
ഞങ്ങടെമോനാ... അപ്പൊയിവളും നമുക്കുമോളെപ്പോലല്ലേ... അപ്പൊപ്പിന്നിവൾക്കല്ലാതെ വേറാർക്കുകൊടുക്കാനാ ഞങ്ങളിനി..??"""_ എന്റെ മനസ്സൊരിയ്ക്കൽക്കൂടി നിറച്ചുകൊണ്ട്
ജോക്കുട്ടന്റമ്മപറഞ്ഞതിന്,
""...എനിയ്ക്കു തന്നേക്ക്..!!"""_ ന്നുള്ള അച്ചുവിന്റൊറ്റ ഡയലോഗ്... അതിനെല്ലാംകൂടി ചിരിച്ചതും,
""...എന്നാലും ഇത്രേംവിലയുള്ള ഗിഫ്റ്റൊന്നും വേണ്ടീരുന്നില്ലാന്റീ... ഇതിപ്പൊ നിങ്ങൾക്കും ബുദ്ധിമുട്ടായില്ലേ..??"""_ കീത്തു ജോക്കുട്ടന്റമ്മയെനോക്കി സംശയംപ്രകടിപ്പിച്ചു... ഉടനെ,
""...നെനക്കതത്രയ്ക്കു
വെഷമമായെങ്കി നീയതെന്റെ പെമ്പറന്നോത്തീടെ കയ്യിലേയ്ക്കുവെച്ചുകൊട്... എത്രനേരോന്നുവെച്ചാ കൊതിയുംനോക്കി നിൽക്കുന്നെ..!!"""_ ന്നുംപറഞ്ഞ് മാമൻബ്രോ അമ്മായിയ്ക്കിട്ടുവെച്ചു...
""...അതേ... നോക്കിനോക്കി സ്വർണ്ണത്തിന്റെ കളറുകുറഞ്ഞു..!!"""_ ശ്രീയും അതേറ്റുപിടിച്ചപ്പോളാണ് ഞാനമ്മായിയെ ശ്രെദ്ധിയ്ക്കുന്നത്...
""...ഉഫ്.! ഈറയൊക്കെ ഒലിയ്ക്കുന്ന്... കീത്തൂ... നീയതകത്തുകൊണ്ടുവെച്ചേ... അല്ലേലതിപ്പൊ ഇവടിരുന്നുരുകും..!!"""_ ഞാനതുപറഞ്ഞതും പുള്ളിക്കാരിയെന്നെ കലിപ്പിച്ചൊരുനോട്ടം...
""...നാത്തൂനേ... അവന്മാർട മൂന്നിന്റേംകണ്ണ് നിന്റെമേല്
വീണൂട്ടോ... അതോണ്ട് നീവേഗം അടുക്കളയിലേയ്ക്കുവിട്ടോ... ഇല്ലേ നാളെ കല്യാണംകൂടാമ്പറ്റൂല..!!"""_ ന്നുംപറഞ്ഞ് ചെറിയമ്മ അമ്മായിയേംകൂട്ടി
അടുക്കളയിലേയ്ക്കു വലിയുവായ്രുന്നു... പിന്നാലേ അമ്മയുംകൂടി...
എല്ലാവരും നൈസിനൊതുങ്ങുവാണെന്ന് മനസ്സിലായതും, എന്നാപ്പിന്നെ റൂമിൽപ്പോയൊന്നു റെസ്റ്റെടുക്കാമെന്നായി ഞാൻ...
""...ഹലോ... അപ്പൊ നീയുംപോകുവാണോ..??
എന്നാക്കുറച്ചു വെള്ളം തന്നേച്ചുപോടാ..!!"""_ ചേച്ചിയുടച്ഛനാണതു പറഞ്ഞത്... സത്യംപറഞ്ഞാലപ്പോഴാണ് ഞാനുമതേക്കുറച്ചു ചിന്തിച്ചത്...
...വന്നിത്രേംനേരമായ്ട്ട് ഒരുതുള്ളിവെള്ളം കൊടുത്തിട്ടില്ല പാവങ്ങൾക്ക്... മാത്രോമല്ല, അവരു ചോദിച്ചുമേടിച്ചു കുടിയ്ക്കേണ്ടവസ്ഥയുംവന്നു... നമ്മളവിടെചെന്നയുടൻ ഫുഡ്കഴിയ്ക്കാൻ പറഞ്ഞവരോട് ഈ ചെയ്തതാലോചിച്ചപ്പോൾ എനിയ്ക്കു
ചെറിയൊരു ജാള്യതതോന്നി... ഉടനെ,
...നീയെന്താടീ
ഓർക്കാഞ്ഞേന്നുള്ളമട്ടിൽ
മീനാക്ഷിയെ തുറിച്ചുനോക്കീതും അതേഭാവത്തിൽ അവളെന്നേയും നോക്കിദഹിപ്പിയ്ക്കുവായ്രുന്നു...
""...അയ്യോ.! അതുമറന്നു...
ഇപ്പൊ എടുക്കാമേ..!!"""_ അടുക്കളയിലേയ്ക്കുനടന്ന ചെറിയമ്മയതുകേട്ട് തിരിച്ചുവന്നു...
""...സംസാരിയ്ക്കുന്നതിനിടയിൽ മറന്നുപോയതുകൊണ്ടാട്ടോ..!!"""
""...അയ്യോ.! അതൊന്നുംസാരമില്ല... ഞാനിവനെ ചുമ്മായിളക്കാനായ്ട്ട് പറഞ്ഞെന്നേയുള്ളൂ..!!"""_ എന്നെച്ചൂണ്ടിക്കൊണ്ടച്ഛൻ പറഞ്ഞതും,
""...അതേയതേ... ഇനിയവന്റെവായീന്ന് രണ്ടെണ്ണംകേൾക്കുമ്പൊ അച്ഛന്റെ ഇളക്കോംതീരും... ദാഹോംമാറും..!!"""_
💬 Comments
View all comments