0%

Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 12.5K

നമ്മളിഷ്ടമുള്ളതുചെയ്യും... അതിനിയാരു കേട്ടാലെന്താ..??"""_ പറഞ്ഞശേഷമെന്നെനോക്കി നാക്കുനീട്ടി കൊഞ്ഞനംകാണിച്ചുകൊണ്ടവൾ ബാത്ത്റൂമിലേയ്ക്കു കേറുവായ്രുന്നു...

അവളുകുളിച്ചിറങ്ങുന്നവരെ
ഫോണിലുംകുത്തിക്കൊണ്ട് ഞാൻബെഡ്ഡേലിരുന്നു...
കുറച്ചുകഴിഞ്ഞ് ഒരു
വെള്ളഫുൾസ്ലീവ് ടീഷർട്ടും ബ്ലാക്ക് ഹാഫ്സ്കർട്ടുമിട്ടവളിറങ്ങിവന്നു...

""...അതേ... പെട്ടെന്നു
കുളിച്ചേച്ചുവാ... എനിയ്ക്കു വെശക്കുവാ..!!"""_ തലയും തോർത്തിക്കൊണ്ട് കണ്ണാടിയുടെമുന്നിൽ നിന്നുകൊണ്ടവൾപറഞ്ഞു... അതിനൊന്നു മൂളിക്കൊണ്ട് ഞാനും കുളിയ്ക്കാനായിക്കേറി... കുളിച്ചിട്ടൊരുടീഷർട്ടും ഷോർട്ടുമിട്ടിറങ്ങുന്നവരെ അവളുമെന്നേയും കാത്തിരിപ്പുണ്ടായ്രുന്നു...

അങ്ങനെ മീനാക്ഷിയ്ക്കൊപ്പം താഴത്തേയ്ക്കിറങ്ങി വന്നപ്പോൾ ആകെമൊത്തം ബഹളം... ഡയനിങ്‌റൂമിൽ വന്നുനോക്കുമ്പോൾ
റെസ്റ്റെടുക്കാൻ പറഞ്ഞുവിട്ടവരെല്ലാം
വന്നിരുന്ന് പൂക്കുറ്റിവർത്താനം...
മാമനുംശ്രീയും അതിനിടയിലിരുന്ന് ബ്രെക്ഫാസ്റ്റ് കഴിയ്ക്കുന്നുമുണ്ട്...

""...ഹലോ... നിങ്ങളെ റെസ്റ്റെടുക്കാനായ്ട്ടല്ലേ ഞാങ്കൊണ്ടാക്കിയെ..??
എന്നിട്ടെന്റെ പിന്നാലേയിങ്ങു പോന്നോ..??"""_ ഞാനെല്ലാത്തിനേം മാറിമാറി നോക്കിയാണതുചോദിച്ചത്... സംഗതിയെല്ലാരും ഡ്രെസ്സൊക്കെ മാറിയാണ് പോന്നേക്കുന്നതെങ്കിലും ഇത്രേംദൂരം യാത്രചെയ്തുവന്നിട്ട് ഒന്നുവിശ്രമിയ്ക്കാത്തതിൽ എനിയ്ക്കൊരു വല്ലായ്കതോന്നി...

""...പിന്നേ... കല്യാണവീട്ടിൽവന്നിട്ടല്ലേ റെസ്റ്റെടുക്കുന്നത്... വന്നുവല്ലോം കഴിയ്ക്കാൻനോക്ക് ചെക്കാ..!!"""_ ശ്രീയുടെ പ്ലേറ്റിലേയ്ക്കെന്തോ കറിവിളമ്പിക്കൊണ്ട് ചേച്ചിപറഞ്ഞു... കുളിച്ചുസുന്ദരിയായി മുടിയൊക്കെ വിടർത്തിയിട്ട് ചുവന്നചുരിദാറിൽ നാലുംതുനിഞ്ഞുള്ള നിൽപ്പാണ് കക്ഷി... അടുത്ത് ജോക്കുട്ടന്റമ്മയും സീതാന്റിയുമുണ്ട്...

""...ഉവ്വ.! അവരു വിശ്രമിയ്ക്കാൻ നിൽക്കാണ്ടിങ്ങുപോന്നോണ്ട് അണ്ണാക്കിലേയ്ക്കു വല്ലതുമിറങ്ങി..!!"""_ കഴിയ്ക്കുന്നതിനിടയിൽ മാമനാണതുപറഞ്ഞത്...
രാവിലേമുതല് പണിയെടുത്ത് എല്ലുവെള്ളമായതിന്റെ സകലകലിപ്പുമുണ്ട് കക്ഷിയുടെമുഖത്ത്...

...സംഭവം ശെരിയാണ്...
കിടക്കപ്പായേന്ന് വിളിച്ചെഴീപ്പിച്ചുവിടാൻ ഭയങ്കര ഉത്സാഹമായ്രുന്നെല്ലാത്തിനും... എന്നാ കാര്യംകഴിഞ്ഞാ തിന്നോകുടിച്ചോന്ന് ചോദിയ്ക്കാൻ
ഒരു നായ്ന്റെമക്കളും കാണേമില്ല... അതിനേതോ നാട്ടിൽക്കിടന്ന ഇവറ്റോള് വേണ്ടിവന്നു...

""...നീ കഴിയ്ക്കുന്നില്ലേ..?? ഇരിയ്ക്ക്..!!"""_ ശ്രീ മുന്നിലെ കസേരകാണിച്ചുപറഞ്ഞതും പിന്നിൽനിന്ന മീനാക്ഷിയെ കണ്ണുകാണിച്ചിട്ട് ഞാനിരുന്നു... പിന്നാലേയവളും...

""...നിങ്ങക്കു കഴിച്ചേച്ചു കുളിയ്ക്കാമ്പോയാൽ പോരായ്രുന്നോ..?? തളന്നതല്ലേ..??"""_ ഞങ്ങളിറങ്ങിവരുന്നതു കണ്ട ജോക്കുട്ടന്റെയമ്മ ഞങ്ങൾടടുത്തേയ്ക്കുവന്ന് വാത്സല്യപൂർവ്വം ചോദിച്ചു...

""...ഓ.! അതെങ്ങനാമ്മാ... ഇവരെപ്പോലാണോ
ഞങ്ങക്കുകൊറച്ചു
വൃത്തികൂടിപ്പോയില്ലേ..!!"""_ കഴിച്ചുകൊണ്ടിരുന്ന മാമനേം ശ്രീയേംചൂണ്ടിയശേഷം കൈ കൂട്ടിത്തിരുമ്മിക്കൊണ്ട്
മീനാക്ഷിയൊന്നു കൊളുത്തീതും അമ്മയൊന്നു ചിരിയ്ക്കുകമാത്രംചെയ്തു... ഉടനെ,

""...ഉവ്വ.! നേരത്തെ
കയ്യുംകഴുകാണ്ട് കഴിയ്ക്കാനിരുന്നവളല്ലേ

💬 Comments

View all comments