0%

Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 12.5K

നീ..??""'_
ശ്രീ തിരിച്ചടിച്ചു... ശേഷം ഇഡ്ഡലിവിളമ്പിക്കൊണ്ടുനിന്ന ചേച്ചിയോടായി അവൻതുടർന്നു;

""...ആന്നേ... നിങ്ങളപ്പൊ വന്നില്ലായ്രുന്നേ
തിന്നിട്ടുകൈകഴുകാൻ
വെച്ചേക്കുവായ്രുന്നു... എന്നിട്ടാണിപ്പൊടുക്കത്തെ വൃത്തി..!!"""

""...ആണോടീ മീന്നൂസേ..??"""_ മീനാക്ഷിയെനോക്കി ചിരിച്ചുകൊണ്ട് ചേച്ചിതിരക്കിയതും,

""...മിന്നൂസോ..??"""_ ന്നുംചോദിച്ച്
മാമൻ വാപൊളിച്ചു...

""...ഏഹ്.! അപ്പതു നിങ്ങൾക്കറിയില്ലായ്രുന്നോ..??"""_ അങ്ങോട്ടേയ്ക്കുവന്ന് ഞങ്ങൾക്കൊപ്പമിരുന്നുകൊണ്ട് ജോക്കുട്ടൻതിരക്കീതും അവന്മാര് ചുമലുകുലുക്കി...

""...നമ്മടെ മീനൂന്റെ ചെല്ലപ്പേരാ മിന്നൂസ്..!!"""_ പറഞ്ഞതിനൊപ്പം ചേച്ചിയെന്റെ പ്ളേറ്റിലേയ്ക്കും ഇഡ്ഡലിവിളമ്പി...

""...ഉഫ്.! ഈ പേരിടുന്നസമയത്ത് അവരുനിന്റെ മുഖത്തോട്ട് നോക്കിയില്ലായ്രുന്നോടീ..??"""_ ശ്രീയാണ്... അതിനുടനേ,

""...ഓ.! പിന്നേ... നിന്റെ
പറച്ചിലുകേട്ടാ തോന്നുവല്ലോ,
നിന്റെ മുഖത്തുനോക്കിയാ പേരിട്ടേന്ന്..!!"""_ എന്തേലും പറയണോല്ലോന്നുകരുതി
മീനാക്ഷിയും തിരിച്ചടിയ്ക്കാനായി ശ്രെമിയ്ക്കുന്നുണ്ടായ്രുന്നു...

""...ഇവന്റെ മുഖത്തുനോക്കിയാണ് പേരിട്ടിരുന്നതെങ്കിൽ ശ്രീകുട്ടൻമാറി ശ്രീകുണ്ടനായേനെ..!!"""_ വായിലിരുന്ന ഇഡ്ഡലി ഒരുസൈഡിലേയ്ക്കൊതുക്കി ഗ്യാപ്പുകണ്ടെത്തിക്കൊണ്ട് മാമനുംകിലുത്തി...

""...ദേ... മാമാന്നുവിളിച്ച വാകൊണ്ട് വേറേവിളിപ്പിയ്ക്കരുത്..!!"""_ പൊളിഞ്ഞുവന്ന ശ്രീ രൂക്ഷമായൊന്നുനോക്കീതും,

""...എന്നാ ഞാന്നിന്റമ്മേടടുക്കെ പറഞ്ഞുംകൊടുക്കും..!!"""_ ന്നായി പുള്ളി... ഉടനെ മീനാക്ഷിയിടപെട്ടു;

""...എന്നാലും ആഹാരത്തിന്റെ മുന്നെയിരുത്തി ആ പാവത്തിനെ കരയിച്ചത് ശെരിയായില്ല ശ്രീക്കുട്ടാ..!!"""

എന്നാൽ ഞാനപ്പോഴെല്ലാം കുറച്ചെയറ് പിടിച്ചുതന്നിരുന്നു... ഞാൻവീട്ടിൽ
പക്കാ സീരിയസ്സാണെന്നവര് കരുതിക്കോട്ടേന്നഭാവത്തിൽ...

""...അതേ... ഇനിയിപ്പെന്നാ പണിയാന്നുപറഞ്ഞാലും സമയത്താഹാരംകഴിച്ചിട്ടുള്ള ഉത്തരവാദിത്വമൊക്കെമതി കേട്ടോ... അവനോന്റാരോഗ്യം കളഞ്ഞിട്ടുള്ള പണിയൊന്നുംവേണ്ടാന്ന്..!!"""_ എന്റടുത്തേയ്ക്കു കസേരവലിച്ചിട്ട് അതിലേയ്ക്കിരുന്നുകൊണ്ട് ചേച്ചിപറഞ്ഞു... കൂടെ രണ്ടിഡ്ഡലികൂടി പ്ളേറ്റിലേയ്ക്കിടുവേം ചെയ്തു...

എന്നാലെനിയ്ക്കാണേൽ ആകെയൊരു വല്ലായ്കയായി... സ്വന്തംവീട്ടുകാര് കാണിയ്ക്കാത്ത സ്നേഹോംകരുതലും മറ്റൊരാള് കാണിയ്ക്കുമ്പോൾ കണ്ണൊക്കെ നിറയുന്നപോലൊരു തോന്നൽ...

""...നിങ്ങളൊക്കെ കഴിച്ചോ..??""'_ വിഷയംമാറ്റാനായി ഞാനൊരു ചൂണ്ടയിട്ടുനോക്കിയെങ്കിലും കൊളുത്തിയില്ല... ഞങ്ങളുവന്നവഴി കഴിച്ചിട്ടാവന്നതെന്ന മറുപടിയ്ക്കൊപ്പം വീണ്ടുംകുറേ ഉപദേശംകൂടിവന്നു... കൂട്ടത്തിൽ ഞങ്ങളാകെ മെലിഞ്ഞുപോയീന്ന കുറ്റംപറച്ചിൽ കൂടിയായപ്പോൾ പൂർത്തിയായി... ഉപദേശംകൊണ്ട് വയറുപൂർണ്ണമായും നിറച്ചിട്ടാണെണീറ്റത്...

ഫുഡ്ഡകത്തേയ്ക്കുചെന്നതും ഞങ്ങളുംഫോമായി...
ജോക്കുട്ടന്റെകൂടെ കുറേസമയം കത്തിവെച്ചിരുന്നു... അപ്പോഴേയ്ക്കും മാമനുംശ്രീയുംപോയി കുളിച്ചിട്ടുംവന്നു... അവരും അവടവടെയായി ചുറ്റിപ്പറ്റിനിന്നെങ്കിലും ഞങ്ങളെപ്പോലെ

💬 Comments

View all comments