Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]
നിങ്ങള്.."""_
കൂടെനിന്ന ചെറിയമ്മ അതിനെന്തോ ഊടുമായിവന്നതും,
""...അതല്ലാന്റീ...
നമ്മളവിടെനിന്നിട്ടും
കാര്യമൊന്നുമില്ല...
അതുകൊണ്ട് ഇവടത്തെപ്പണി ഞങ്ങളുനോക്കിക്കൊള്ളാ..!!"""_ ചേച്ചിയൊന്നൂടെ ആവർത്തിച്ചു...
""...ചേച്ചിയിങ്ങനെ
തൊണ്ടയിട്ടിളക്കാതെ ആ അടുപ്പീന്നൊരു
വിറകുകൊള്ളിയെടുത്തു വീശ്
ചേച്ചീ... ജീവനിൽ കൊതിയുള്ളതൊക്കെ വല്ല കുപ്പേലുംപോയൊളിച്ചോളും..!!"""_ ദേവസേനയുടെപിറകിൽ കട്ടപ്പനിൽക്കുമ്പോലെ നിന്നുകൊണ്ട് ഞാൻതറച്ചു...
""...ആ... നീയിങ്ങടുവന്നേ... നിനക്കുള്ളപണി ഞാന്തരാം..!!"""_
എന്റെപിന്തുണ ബോധിയ്ക്കാതെ എന്നേംപിടിച്ചുവലിച്ചോണ്ട് ചേച്ചി, പിടിച്ചിട്ടിരുന്ന ഡെസ്ക്കിന്റടുത്തേയ്ക്കു നടന്നു... എന്നിട്ടവിടെന്തൊക്കെയോ തപ്പിയശേഷം,
""...അല്ല... ഇവിടിരുന്ന പച്ചക്കറിയൊക്കെ
എന്തിയേ..??"""_ ന്നു വിളിച്ചുചോദിയ്ക്കുവേം ചെയ്തു...
""...അതാക്കൊച്ചെടുത്തിട്ട് പോണതുകണ്ടു..!!"""_
അവടെനിന്നൊരു ചേച്ചിയാണ് മറുപടിപറഞ്ഞത്...
""...ആര്..?? തക്കുടുവാ..??
അവനെന്താ പ്രത്യേകം വെച്ചുതീറ്റ തുടങ്ങിയോ..??"""_
ഞാൻ ചോദ്യഭാവേന പറഞ്ഞചേച്ചിയെനോക്കി...
""...അല്ല... അതെടുത്തിട്ടുപോയത് മോന്റെപെണ്ണാ..!!"""_ കൂടെനിന്ന ചേച്ചിക്ലിയറാക്കി...
""...മീനാക്ഷിയോ..?? ഇല്ല... ഞാനിതുവിശ്വസിയ്ക്കില്ല...
വെറുതേ എന്റെഭാര്യയെ
കള്ളിയാക്കാൻ നോക്കുന്നോ..??"""_ ഞാൻനിന്നു തെറിച്ചതും,
""...അല്ല... ആ
കൊച്ചതുമെടുത്തങ്ങോട്ടു പോയാരുന്നല്ലോ..!!"""_ ആ ചേച്ചി മീനാക്ഷിയിരുന്നിടം ചൂണ്ടിക്കൊണ്ട്പറഞ്ഞു...
""...ഹോയ്.! പച്ചക്കറിയാണോ തിരക്കുന്നേ..?? അതിവിടിരുപ്പുണ്ട്..!!"""_ മീനാക്ഷിയുടടുത്തായിനിന്ന ഒരുചേച്ചി വിളിച്ചുപറഞ്ഞതും മീനാക്ഷിയും കൈകാണിച്ചു...
""...പച്ചക്കറി ഞാനിങ്ങു കൊണ്ടുവന്നായ്രുന്നു..!!"""_ അവൾവിളിച്ചുപറഞ്ഞു... കേട്ടതും എനിയ്ക്കങ്ങടു പൊളിഞ്ഞുവന്നതാണ്;
...ഇത്രേന്നേരമെന്താ
ഇവൾടെവായിൽ അപ്പംചുട്ടു വെച്ചിരുന്നോ..??
അപ്പോഴേയ്ക്കും ചേച്ചിയെന്നേം പിടിച്ചോണ്ട് ജോക്കുട്ടനും
മീനാക്ഷിയും നിന്നിരുന്ന കൗണ്ടർടോപ്പിനടുത്തേയ്ക്കു നടന്നു...
അതിനിടയിൽ ശ്രീക്കുട്ടനും മാമനുംകൂടവിടേയ്ക്കു വന്നായ്രുന്നു...
""...ആ... നിങ്ങളെത്തിയാ..??
വാ... സാമ്പാറിനും അവിയലിനുമൊക്കെയുള്ള പച്ചക്കറിയിരിയ്ക്കുവാ... മൂന്നുപേരുംകൂടി അതൊന്നു റെഡിയാക്കിത്താ..!!"""_ പറഞ്ഞുകൊണ്ട് ചേച്ചി ഞങ്ങളെമൂന്നിനേം പച്ചക്കറിയുടടുത്തായി കൊണ്ടാക്കി...
ഞങ്ങളെക്കണ്ടതും കൂട്ടിയിട്ടിരുന്നതിൽനിന്നും ഒരു ക്യാരറ്റുകൂടിയെടുത്ത് കടിച്ചുകൊണ്ട് മീനാക്ഷിയൊതുങ്ങിത്തന്നു...
""...ആ... നീയിവടെ നിൽപ്പുണ്ടായ്രുന്നോ..??"""_ അതിനടുത്തായിനിന്ന ജോക്കുട്ടനെക്കണ്ട് ശ്രീചോദിച്ചു...
""...എടാ... പെട്ടെന്നുവാടാ... ഒന്നീ തേങ്ങയൊക്കെ ചിരണ്ടാൻ സഹായ്ക്കെടാ..!!"""_ ഒരു തേങ്ങാമുറിയെടുത്ത്
ശ്രീയുടെനേരേനീട്ടി ജോക്കുട്ടൻപറഞ്ഞു...
""...വേറെ ചിരവയുണ്ടോ..??"""_ ജോക്കുട്ടൻനീട്ടിയ തേങ്ങാമുറിയും മേടിച്ചുകൊണ്ട് ശ്രീ നിന്നുതിരിഞ്ഞു... ഉടനെ,
💬 Comments
View all comments