0%

Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 12.7K

""...എടിയേ... ഇവടെ വേറെ ചിരവയുണ്ടേലെടുത്തേ..!!"""_ ന്ന് ജോക്കുട്ടൻ ചേച്ചിയോടായി വിളിച്ചുപറഞ്ഞതും,

""...ചായ്പ്പിലിരുപ്പുണ്ട്... ഞാനെടുത്തിട്ടുവരാം..!!"""_
ന്നുംപറഞ്ഞ് അമ്മായി പോകാനായിത്തുടങ്ങി...

""...വേണ്ടാന്റീ അതു ഞാനെടുത്തോളാം... നിങ്ങളു ഫ്രണ്ടിലേയ്ക്കുചെന്ന് വരുന്നവരെയൊക്കെ സ്വീകരിച്ചാമതി... ഇവടത്തെക്കാര്യം ഞങ്ങളുനോക്കിക്കൊള്ളാം..!!"""_ ചേച്ചിപറഞ്ഞു... കേട്ടതും,

""...ആ.. അതുവരെ മാമനൊന്നു വായുംതുറന്ന് മലർന്നുകിടന്നേ... ചിരണ്ടാൻപറ്റോന്നു ഞാനൊന്നുനോക്കട്ടേ..!!"""_
ന്നായി ശ്രീ... അതിന്,

""...നിന്റച്ഛനെ വിളിച്ചുകിടത്തി ചിരണ്ടിയ്ക്കെടാ കോപ്പേ..!!"""_ ന്നുംപറഞ്ഞ് മാമനൊരു കത്തിയെടുത്ത് കയ്യിൽക്കിട്ടിയ വെള്ളരിയ്ക്ക കുറുകേമുറിച്ചു...

""...അതുപറഞ്ഞപ്പോഴാ...
ചെറിയച്ഛൻ ഇന്നിങ്ങെത്തൂലേ..??"""_ അതിനിടയിൽ ഞാൻചോദിച്ചതിന്,

""...വരൂന്നാടാ പറഞ്ഞേക്കുന്നേ... എപ്പൊയെത്തോ ആവോ..??"""_ ന്ന് ചെറിയമ്മ ആത്മഗതംപറഞ്ഞു...

""...ഇന്നിനിയെത്താൻ
ലേറ്റാവുവാണേൽ നാളെനേരേയങ്ങ് മണ്ഡപത്തില് വന്നേക്കാൻപറ... പെട്ടിയൊക്കെ നമുക്കവടെവെച്ച് പൊട്ടിയ്ക്കാം..!!"""

""...കുപ്പിയും..!!"""_ ഞാൻ തിരിഞ്ഞുനിന്നുപറഞ്ഞതിന് മാമന്റെസപ്പോർട്ട്...

""...ഡേയ്... ഡേയ്... മതി... മതി... ഇനിയാ പച്ചക്കറിയരിഞ്ഞേ..??"""_
ചേച്ചി ഞങ്ങളെ വിലക്കിക്കൊണ്ടുപറഞ്ഞതും,

""...പച്ചക്കറിയോ..?? ഏതുപച്ചക്കറി..??"""_ യെന്നുംചോദിച്ച് ഞാൻപിന്നേംനിന്ന് പൊട്ടൻകളിച്ചു...

""...നിന്റെ കണ്ണിലെന്താടാ കുരുവാണോ..?? ദോണ്ടിരിയ്ക്കുന്ന മത്തങ്ങകണ്ടില്ലേ..?? അതിനെയൊക്കെ ഞങ്ങടനാട്ടിൽ പച്ചക്കറീന്നുതന്നെയാ പറയാറ്..!!"""_ ചേച്ചിയങ്ങടു കലിപ്പിച്ചതും ജോക്കുട്ടനതേറ്റുപിടിച്ചു;

""...അതേ... അല്ലാണ്ടക്ഷരം മാറാറൊന്നുവില്ല..!!"""

""...അയ്യോ.! ഈ മത്തങ്ങയ്ക്കാരാ കണ്ണുംമൂക്കും വരച്ചേ..??"""_ അടുത്തിരുന്ന മീനാക്ഷിയുടെ തലപിടിച്ചു തിരിച്ചുകൊണ്ട് ഞാൻചോദിച്ചതും അവള് കയ്യിലിരുന്ന ക്യാരറ്റെടുത്ത് ഒറ്റയേറ്... ജസ്റ്റിനൊഴിഞ്ഞതുകൊണ്ട് കണ്ണൊന്നിന്റെകാര്യത്തിൽ തീരുമാനമായില്ല...

""...എടാ... ആ
പെണ്ണിന്റോടടികൂടാതെ അടുത്തിരിയ്ക്കുന്ന മത്തങ്ങനോക്കടാ..!!"""_ ന്നായി ചേച്ചി...

""...ഓ.! സോറി...
കണ്ടില്ലായ്രുന്നു..!!"""_ ന്നു പറഞ്ഞഞാൻ,

""...ഒന്നങ്ങടൊതുങ്ങിയിരിയ്ക്കോ..?? മത്തയ്ങ്ങമാറിപ്പോവും..!!"""_ ന്നും കൂട്ടിച്ചേർത്ത് മീനാക്ഷിയെയൊന്നു കിലുത്താനുംമറന്നില്ല...

""...ആ.! നിനക്കു മാറിപ്പോവോല്ലോ... നിന്റെ പ്രായമതല്ലേ..??"""_ മാമനാണ്... അതിന്റിടയ്ക്കിട്ട്...

""...ന്താന്ന്..??"""

""...അല്ലാ... പച്ചക്കറി കാണിയ്ക്കുമ്പഴും കെട്ട്യോളെമാത്രമേ കണ്ണിപ്പിടിയ്ക്കൂന്നു പറയുവായ്രുന്നു..!!"""_ പറഞ്ഞശേഷം പുള്ളിയുടൊരാക്കിയ ചിരിയുംവന്നു... അതിനു മീനാക്ഷിയിരുന്നെക്കി ചിരിച്ചപ്പോൾ ബാക്കിയുള്ളോരും കൂടെക്കൂടി...

""...ദേ കെളവാ...
മിണ്ടാണ്ടിരുന്നോ..??
അല്ലേ... തല ഞാൻ

💬 Comments

View all comments