0%

Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 12.7K

നെയ്ത്തേങ്ങയൊടയ്ക്കുമ്പോലെ ഭിത്തീലടിച്ചു പൊട്ടിയ്ക്കും..!!"""_ ഞാനിരുന്നു വിറച്ചപ്പോൾ,

""...ഉവ്വുവ്വേ..!!"""_ ന്നുംപറഞ്ഞ് മാമൻപിന്നേം ചിരിയടക്കി...

അങ്ങനോരോന്നുപറഞ്ഞ് ഞാനുമവർക്കൊപ്പം പണിയാനായികൂടി... എന്നാലതൊന്നുമെന്റെ
അമ്മയ്ക്കോ ചെറിയമ്മയ്ക്കോ ബോധിച്ചില്ലാന്നുതോന്നുന്നു... ഞാനവരോടൊക്കെയങ്ങനെ ജോളിയായി വർത്താനംപറയുന്നതും, വീട്ടിലവർക്കൊപ്പം ഒരു പണിയ്ക്കുംകൂടാത്ത ഞാൻ, ചേച്ചിപറയുന്നകേട്ട് ഓരോന്നൊക്കെ ചെയ്യുന്നതുമൊന്നും അത്രകണ്ടു സുഖിയ്ക്കുന്നില്ലവർക്ക്... പോരാത്തേന് ഇത്രയും ആത്മാർത്ഥതയും ആക്റ്റീവുമായ സിദ്ധുവിനെ അവരിന്നേവരെ കണ്ടിട്ടുമില്ലല്ലോ... അപ്പതിന്റെ കുറച്ചാശ്ചര്യവുംകാണും... ഇനിയെന്തായാലും ആരുകാര്യമാക്കുന്നു..??

""...അല്ല... നിങ്ങളെന്തു നോക്കിനിൽക്കുവാ..?? ആ കൊച്ചുപറഞ്ഞപോലെ ഫ്രണ്ടിലേയ്ക്കുചെല്ല്... എന്നിട്ടുവരുന്നാൾക്കാരെയൊക്കെ സ്വീകരിച്ചിരുത്തുവോ അവിടത്തെ ഒരുക്കങ്ങളൊക്കെ നോക്കുവോചെയ്... ഇവിടുത്തെയാവശ്യത്തിന് ഞങ്ങളൊക്കെമതി..!!""" അയലോക്കത്തെയൊരു ചേച്ചി അമ്മേം ചെറിയമ്മേം നോക്കിപ്പറഞ്ഞതിന്,

""...അതേ... പ്രസിഡന്റു പറഞ്ഞതുകേട്ടില്ലേ...
ബന്ധുക്കളെല്ലാം കടക്കുപുറത്ത്..!!"""_ ഒരു നീളൻ പടവലങ്ങയെടുത്ത് ചുഴറ്റിക്കൊണ്ട് ഞാങ്കൂടെക്കൂടിയതും അവരോരോന്നോരോന്നായി അടുക്കളയിൽനിന്നിറങ്ങി...

""...എടാ... അവരു പഞ്ചായത്ത് പ്രസിഡന്റാണോ..??"""_ മീനാക്ഷിയെന്നോട് ചേർന്നിരുന്നു ചോദിച്ചതും ജോക്കുട്ടനും ചേച്ചിയുമൊക്കെ ചെവികൂർപ്പിയ്ക്കുവേം ചെയ്തു...

""...അവരാണ് അയൽക്കൂട്ടം പ്രസിഡന്റ്..!!"""_ എന്റെമറുപടി...

""...ഓഹ്.! അപ്പൊ
നിനക്കയൽക്കൂട്ടം പ്രസിഡന്റിനെയൊക്കെ
അറിയാല്ലേ..?? പൊളി..!!"""_ ജോക്കുട്ടനാണ്...

""...അല്ലപിന്നെ... അല്ലേലും സിത്തൂനാർക്കാ അറിയാത്തേ..??"""_ മീനാക്ഷിയും മൊഴിഞ്ഞു...

""...അല്ല...
നിനക്കവരെയൊക്കെ എങ്ങനറിയാം..??"""_ ചേച്ചിയുംചോദ്യമിട്ടു...

""...അതയൽക്കൂട്ടത്തിൽ
ചേർന്നാൽ ലോൺകിട്ടോന്നൊരുത്തൻ പറഞ്ഞു... അതുകേട്ടിട്ട് ചേരാൻപോയപ്പൊള്ള പരിചയമാ..!!"""

""...എന്നിട്ടു ലോൺകിട്ടിയോ..??"""_ മീനാക്ഷിയ്ക്ക് ഒടുക്കത്തെകൗതുകം...

""...ഇല്ല... അവരുടെവായീന്നു നല്ലതെറികിട്ടി..!!"""_ ശ്രീ പൂരിപ്പിച്ചു... അതുകേട്ടിവരെല്ലാംകൂടെന്നെ ആക്കിച്ചിരിയ്ക്കുന്നുണ്ടായ്രുന്നു...

അപ്പോഴേയ്ക്കും
ജോക്കുട്ടന്റച്ഛനുമമ്മേം ചേച്ചിയുടച്ഛനുമമ്മേംകൂടി അടുക്കളയിലേയ്ക്കുവന്നു... എവിടെയൊക്കെയോ കറങ്ങിനടന്നിട്ടുള്ള വരവാണ്...

""...യ്യോ.! ഇതാരൊക്കെയാ
വരുന്നേ..??കണ്ടിട്ട്
പറമ്പുമുഴുവൻ കറങ്ങിനടന്നു പ്രേമിയ്ക്കുവായ്രുന്നെന്നു തോന്നുന്നുണ്ടല്ലോ..??!!"""_ അവരെക്കണ്ടതും
മീനാക്ഷിയിരുന്നങ്ങു ചാർത്തി... അതുകേട്ടതും അമ്മയുടെ
മുഖത്തൊരു
നാണമൊക്കെവന്നു...

""...അതേ...
കളംവരയ്ക്കുന്നതൊക്കെ
കൊള്ളാം... ടെയ്ലിന്റെ ഡിസൈനൊന്നും മാറ്റിക്കളയരുത്... വല്യച്ഛന് ദേഷ്യംവരും... അല്ലേടാ സിത്തൂ..??!!"""_ അമ്മയുടെ നാണംകണ്ടതും
ശ്രീയിരുന്നു ചെറഞ്ഞു...

""...അതെന്താണ്ടാ അങ്ങനൊരുടോക്ക്..?? അമ്മയാ അടുക്കളമുറ്റത്തിറങ്ങിനിന്ന് എത്രവേണേലും കളംവരച്ചോ..??

💬 Comments

View all comments