Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]
പോയവരെ വിളിച്ചേച്ചു വാ... ഇതു ഞാൻനോക്കിക്കോളാം..!!"""_ ന്ന് മാമൻബ്രോയുംപറഞ്ഞു... അങ്ങനതുകേട്ട് മനസ്സില്ലാമനസ്സോടെയാണേലും ഞാനെഴുന്നേറ്റു... വാഷ്ബെയ്സനിൽ കൈകഴുകുമ്പോളാണ്,
""...ഏയ്.! സിദ്ധുവൊന്നുംവേണ്ട... ശ്രീക്കുട്ടൻ പോയാൽമതി..!!"""_ ന്ന് എന്റെതന്തപ്പടി തറപ്പിച്ചുപറയുന്നത്...
പുള്ളിയുടെയാ വാക്കുകേട്ട് കൈകഴുകുവായ്രുന്ന
ഞാൻ അതുകേട്ടതും പെട്ടെന്നൊന്നുസ്റ്റക്കായി... എല്ലാരേം മാറിമാറിയൊന്നു നോക്കുമ്പോൾ അവരെല്ലാമെന്നെത്തന്നെ നോക്കിയിരിയ്ക്കുവാണ്... പക്ഷേ,
ആരുടേംമുഖത്തു രക്തവർണ്ണമില്ല...
...എന്റെയീവീട്ടിലെ സ്ഥാനമെന്താണെന്ന് ഇപ്പോളവർക്കു പൂർണ്ണമായും മനസ്സിലായ്ട്ടുണ്ടാവും... ഞാനൊരു വിളറിയ ചിരിചിരിച്ചു.
""...അതെന്താ അങ്ങനെ..??"""_ പെട്ടെന്നായ്രുന്നു ജോക്കുട്ടന്റച്ഛന്റെ ചോദ്യം...
""...അതുപിന്നെ ബോധോം പൊക്കാണോമില്ലാത്തോനെയൊന്നും ഇങ്ങനെയുള്ള കാര്യത്തിനയയ്ക്കാൻ പറ്റൂല്ല... എവടേലുംപോയി വായുംപൊളിച്ചുനിന്നിട്ടിങ്ങു പോരാനേ ഇവനെക്കൊണ്ടൊക്കെ പറ്റൂ..!!"""_ അതായ്രുന്നൂ പുള്ളിയുടെമറുപടി...
അതിനെന്തോ മറുപടിപറയാനായി തുടങ്ങിയ ശ്രീയെ മാമൻ കൈയ്ക്കുപിടിച്ചു വേണ്ടാന്നു കണ്ണുകാണിച്ചു... ശേഷം,
""...അല്ലളിയാ... ബോധോംപൊക്കണോം കൂടിപ്പോയ നിങ്ങളുണ്ടാക്കിയ പന്തല് രാവിലെയെങ്ങനാ കിടന്നേന്നു കണ്ടായ്രുന്നോ..?? എന്നിട്ടവടെവന്നിട്ട് നിങ്ങളെന്തോ ഊമ്പി..?? ദേ... വീട്ടിലാളെക്കണ്ടപ്പൊ വെറുതേനിയ്ക്കുന്ന ചെക്കന്റെ നെഞ്ചത്തുകേറാൻ നിന്നാലുണ്ടല്ലോ..!!"""_ ന്നുംപറഞ്ഞു മാമനൊന്നു കടിച്ചുപിടിച്ചതും പുള്ളിയൊന്നു വിളറി... ഉടനേ ജോക്കുട്ടന്റച്ഛന്റേം ശബ്ദമുയർന്നു;
""...അവനു ബോധമില്ലാന്ന്
നീയാണോ തീരുമാനിയ്ക്കുന്നത്..?? അവന്റെ പെങ്ങടെ കല്യാണത്തിനുവന്നവരെ വിളിച്ചുകൊണ്ടുവരാനുള്ള ബോധമെങ്കിലും അവനില്ലെങ്കി, അവനെയെന്താ ചെയ്യേണ്ടതെന്ന് എനിയ്ക്കറിയാം... ഞാനൊന്നുനോക്കട്ടെ, അവനു ബോധമുണ്ടോ ഇല്ലയോന്ന്...
സിദ്ധൂ... നീ പോവാൻനോക്കെടാ..!!"""
""...അത്... ഇവനെയൊന്നും പറഞ്ഞുവിടാൻ പറ്റത്തില്ല... നാളെയൊരു കല്യാണംനടക്കുന്ന വീടാ... ഇവനാ വണ്ടിവല്ലോംകൊണ്ടോയി തട്ടുവോമുട്ടുവോചെയ്താൽ നാളെപ്പോകാനിനി വേറെ വണ്ടിവിളിയ്ക്കണം... അതുകൊണ്ട് ശ്രീക്കുട്ടൻ പോയിട്ടുവന്നാമതി... അവനാകുമ്പോ സൂക്ഷിച്ചോടിച്ചോളും..!!"""_ പുള്ളി വീണ്ടുംനിന്ന് ന്യായീകരിച്ചുമെഴുകുവാ... അന്നെൻഗേജ്മെന്റിന്റന്ന് കീത്തൂന്റെകൂട്ടുകാരികളെ വിളിച്ചിട്ടുവരാനും കൊണ്ടാക്കാനുമൊക്കെ
എന്റെ ഡ്രൈവിങ്ങിനൊരു കുഴപ്പോമില്ലായ്രുന്നു... ഇതിപ്പയിവരൊക്കെ എന്നോടീ സ്നേഹംകാണിയ്ക്കുന്നത് സഹിയ്ക്കാഞ്ഞിട്ട് കളിയാക്കാനൊരു വഴിതപ്പിയെടുത്തതാ...
എന്നാൽ ഞാനൊന്നും പറയേണ്ടിവന്നില്ല, അച്ഛൻതന്നതിനു മറുപടികൊടുത്തു;
""...ഡാ കോപ്പേ... ഞാനിതിനു മറുപടിപറയാത്തത് ഇതു നിന്റെ വീടായതുകൊണ്ടു മാത്രവാ...
💬 Comments
View all comments