0%

Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 12.8K

വണ്ടിതട്ടുമ്പോലും... അപ്പോഴുമവനവന്റെ കിണ്ടീങ്കൊണ്ടുപോകാൻ പറ്റൂല്ലാന്നുള്ളതാ വെഷമം...
അല്ലാതെ ചെക്കനെന്തേലും പറ്റിയാലോന്നല്ല..!!"""_ നിന്നൊന്നു തെറിച്ചശേഷം അച്ഛനെന്റെനേരെ തിരിഞ്ഞു;

""...സിദ്ധൂ... മുറ്റത്തു നമ്മടെ വണ്ടികിടപ്പുണ്ട്... താക്കോലൊന്നുകേല് വണ്ടിയേക്കാണും... അല്ലെങ്കി റൂമിക്കാണും... എടുത്തിട്ടുപോയാ പിള്ളേരെയിങ്ങു വിളിച്ചോണ്ടുവാ... ഞാനൊന്നുനോക്കട്ടെ, എന്നതാപറ്റുന്നേന്ന്..!!"""_ ശേഷം ശ്രീയുടെ മുഖത്തേയ്ക്കുനോക്കി,

""...ശ്രീക്കുട്ടാ... ഞാമ്പറയാതെയീ കേസിന് നീ പോയേക്കുവേ ചെയ്യരുത്... കേട്ടല്ലോ..??"""_ ന്നൊരു ഡയലോഗുകൂടി ചേർത്തപ്പോൾ അച്ഛൻപറഞ്ഞതിനവൻ
അറിയാതെ തലയാട്ടുകയായ്രുന്നു... അപ്പോഴും ബാക്കിയുള്ളവർക്ക് ഒന്നുംമിണ്ടാൻവയ്യാത്തവസ്ഥയിൽ തമ്മിൽത്തമ്മിൽ നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ...

അന്നേരമത്രയും നീയെന്നെ തല്ലിയ്ക്കാനായി കണ്ടവന്മാരെ വിളിച്ചു വരുത്തിയേക്കുവാണല്ലേടാന്ന മട്ടിൽ കലിപ്പിച്ചുനിൽക്കുവായ്രുന്നു എന്റെതന്തപ്പടി... അതുപോലെ വാശിയുടേം ദേഷ്യത്തിന്റേയും കാര്യത്തിൽ നിന്നെക്കാളുംമേലേയാടാ ഞാനെന്നഭാവത്തിൽ അങ്ങേരുടെ ആത്മാർത്ഥചങ്കും...

എന്തായാലും ഒന്നുറപ്പായി; കല്യാണത്തിന് ഇവരിലൊരാളേ ഇവടെക്കാണാൻ സാധ്യതയുള്ളൂ... അതോയിനി രണ്ടുംകൂടി തമ്മിൽത്തല്ലി കല്യാണം തട്ടേൽക്കേറ്റോ..??!!

അന്നേരമത്രയും നീയെന്നെ തല്ലിയ്ക്കാനായി കണ്ടവന്മാരെ വിളിച്ചു വരുത്തിയേക്കുവാണല്ലേടാന്ന മട്ടിൽ കലിപ്പിച്ചുനിൽക്കുവായ്രുന്നു എന്റെതന്തപ്പടി...

അതുപോലെ വാശിയുടേം ദേഷ്യത്തിന്റേയും കാര്യത്തിൽ നിന്നെക്കാളുംമേലേയാടാ ഞാനെന്നഭാവത്തിൽ അങ്ങേരുടെ ആത്മാർത്ഥചങ്കും...

എന്തായാലും ഒന്നുറപ്പായി; കല്യാണത്തിന് ഇവരിലൊരാളേ ഇവടെക്കാണാൻ സാധ്യതയുള്ളൂ...

അതോയിനി രണ്ടുംകൂടി തമ്മിൽത്തല്ലി കല്യാണം തട്ടേൽക്കേറ്റോ..??!!

അങ്ങനേംചിന്തിച്ച് മതിമറന്നു നിൽക്കുമ്പോഴാണ് പെട്ടെന്ന് വാതിൽക്കൽനിന്നും ഒരൊച്ചകേൾക്കുന്നത്;

""...ഇതെന്തോന്നു ബഹളമാ..?? ഒരു കല്യാണവീടാന്നുംവെച്ച് മനുഷ്യനുറങ്ങണ്ടേ..?? ഒരുമാതിരി ഷാപ്പിലെപ്പോലെ അലമ്പുവെച്ചാൽ ഞാനിതുംപൂട്ടി എന്റെ വഴിയ്ക്കു പോവൂട്ടോ..!!"""_
ആ കാറിക്കൂവൽ കേട്ടതോടെ അത്രയുംനേരം അലമ്പുവെച്ചിരുന്ന സകലതും അങ്കംനിർത്തി
തിരിഞ്ഞുനോക്കുമ്പോൾ ഉറക്കപ്പിച്ചോടെ വന്നുനിൽക്കുവാണ് അച്ചു...

അത്രയും പറഞ്ഞശേഷം ഒരു കോട്ടുവാ കൂടിയിട്ടതും പൂർത്തിയായി...

കാര്യം പുള്ളിക്കാരി ഇവടെ നടന്നതൊന്നുമറിയാതെ ആളാവാമ്മേണ്ടി കല്യാണവീട്ടിലെ സ്ഥിരം ഊളനമ്പറും വിളിച്ചുകൂവി വന്നതാണേലും സാഹചര്യമതായതുകൊണ്ട് എല്ലാവരും പകച്ചവളെയൊരു നോട്ടമായിരുന്നു...

...പൂട്ടുന്നതും തുറക്കുന്നതുമൊക്കെ നിങ്ങടെയിഷ്ടം...

പക്ഷേ അതൊക്കെ ഷാപ്പുമൊയ്ലാളീടെ നെറ്റിപൊട്ടിച്ചശേഷം.!

ഒരുപുച്ഛത്തോടെ

💬 Comments

View all comments