0%

Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 12.8K

അവളെനോക്കി ഞാൻ പിറുപിറുത്തെങ്കിലും അതുപുറത്തുവരുംമുന്നേ അതിലുമുച്ഛത്തിൽ
ജോക്കുട്ടന്റെയൊരു വിളിയായ്രുന്നു;

""...എടീ... ഇതെന്താടീ... വെജിറ്റേറിയൻ ഹോട്ടലോ..?? അതോ അമ്പലത്തിലെ അന്നദാനോ..?? ആകെക്കൂടി എവിടെത്തൊട്ടാലും പച്ചക്കറി..?? ഇതെന്താ ഇവിടുള്ളോരു മൊത്തം മതംമാറി നമ്പൂതിരിമാരായോ..??"""_ അടുപ്പിന്റെമേലിരുന്ന ഓരോ പാത്രങ്ങളുടേം മൂടി മാറിമാറി വലിച്ചുതുറന്നുകൊണ്ടായ്രുന്നു ജോക്കുട്ടന്റെയാ ഡയലോഗ്...

...ഏഹ്.! ഇവനെപ്പോഴാ അടുപ്പിന്റെ കീഴെക്കേറീത്..?? ഇത്രേംനേരമീ തന്തമാര് തല്ലുകൂടുന്നത് വായുംപൊളന്നു നോക്കിനിന്നതല്ലേ..?? എന്നിട്ടിതെപ്പൊ..??

""...അതേ... എനിയ്ക്കിതൊന്നും ദഹിയ്ക്കൂല... കടിച്ചുപറിയ്ക്കാനെന്തേലുമില്ലേൽ ഞാനിപ്പൊ തിരിച്ചുപോവും..!!"""_ പറയുന്നതിനൊപ്പം അയൽക്കൂട്ടംപ്രസിഡന്റ് ഇളക്കിക്കൊണ്ടിരുന്ന കലത്തിനുള്ളിലേയ്ക്കും അവനെത്തിനോക്കി...

""...അല്ല... നിനക്കു കടിച്ചുപറിയ്ക്കണോന്ന് അത്രയ്ക്കു കൊതിയാണേൽ മാമൻബ്രോയോട് പറഞ്ഞേച്ചാ മതി... പുള്ളി നല്ല മെനയായ്ട്ട് ചെയ്തുതരും... ചിലദിവസം രാവിലേയൊക്കെ അമ്മായീടെ ചുണ്ടും കടിച്ചുപറിച്ചേച്ച് അത്ഭുതദ്വീപിലെ നരഭോജിയുടെ കൂട്ടാ കേറിവരുന്നെ... അല്ലേടാ സിത്തൂ..??"""_ ഏതു ദിശമാറി വിക്ഷേപിച്ച റോക്കറ്റിനേം എത്തിപ്പിടിച്ച് മാമന്റെ മുണ്ടിന്റെടേൽ കേറ്റാനുള്ള ശ്രീയുടെകഴിവ് പണ്ടേ അപാരമാ...

""...ശ്രീക്കുട്ടാ..!!"""_ അതുപറഞ്ഞ് നാക്കുവായിലേയ്ക്കിട്ടില്ല, അതിനുമുന്നേ അമ്മേടെ ശാസനാരൂപേണയുള്ള വിളിയെത്തി...

അപ്പോഴാണ് അമ്മയും ചെറിയമ്മയും അമ്മായിയും പിന്നെ മുള്ളിത്തെറിച്ചതും മണംതട്ടിയതുമായ്ട്ടുള്ള ഏതോക്കെയോ ബന്ധുക്കളുമെല്ലാം ഡൈനിങ് ഹോളിൽനിന്നും അടുക്കളയിലേയ്ക്കു കേറുന്ന വാതിൽക്കലായി നിൽക്കുന്നതുകണ്ടത്...

അതോടെ ശ്രീയങ്ങു സൈലന്റായി...

...ഉഫ്.! എന്താ ഉത്തരവാദിത്വം.!

എന്നേം ശ്രീയേമൊക്കെ മര്യാദപഠിപ്പിയ്ക്കാൻ കാണിയ്ക്കുന്നതിന്റെ പകുതി ആത്മാർത്ഥത കെട്ടിയോന്റെമേൽ കാണിച്ചിരുന്നേൽ അങ്ങേരും ഞാനുമൊക്കെ എന്നേ നന്നായിപ്പോയേനെ...

അതെങ്ങനാ, ഉടയനുവേണേൽ അടുപ്പിലും അലമാരയ്ക്കകത്തുമൊക്കെ തൂറാമെന്നാണല്ലോ പ്രമാണം...

അതിനിടയിൽ,

""...ശ്ശോ.! എന്നാലും അവിടെന്നിവടെവരെ വന്ന് ഒരു കല്യാണത്തിൽ പങ്കെടുക്കുമ്പോൾ എന്തേലുമൊക്കെ കടിച്ചുപറിയ്ക്കാന്നു കരുതീതാണ്... എവിടെ..?? ഇതറിഞ്ഞെങ്കിൽ ഒരു ഫുൾമന്തിയും മേടിച്ചിട്ട് പോന്നാൽ മതിയായ്രുന്നു...
അതെങ്ങനാ വിട്ട വളി ആനപിടിച്ചാലും പോരൂലാന്നാണല്ലോ..!!"""_ ന്നും പിറുപിറുത്തുകൊണ്ട് ജോക്കുട്ടൻ തിരിച്ച് കൗണ്ടർടോപ്പിനുമേൽ നിരാശനായിരുന്നു...

💬 Comments

View all comments