Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]
ആക്ഷേപിയ്ക്കുമ്പോൾ ഞാനെന്നാ വായുംപൊളിച്ച് നോക്കിനിൽക്കണോ..?? അതിനെന്നെക്കൊണ്ട് പറ്റൂല... ഒന്നൂല്ലേലും അവനെന്നെ അച്ഛാന്നാ വിളിയ്ക്കുന്നെ..!!"""_ മറുപടിയായി പുള്ളീടെ ഒരൊറ്റ ഡയലോഗ്...
അതുമതിയായ്രുന്നു; ജോക്കുട്ടന്റെ വായടയാനും മറ്റുള്ളവരുടെ വാ പൊളിയാനും...
""...എനിയ്ക്ക് നീയുമിവനും ഒരുപോലെ തന്നെയാ... എന്റെ കുഞ്ഞുങ്ങളുടെ നെഞ്ചുകലങ്ങുന്നത് നോക്കിനിൽക്കാനുള്ള ചങ്കുറപ്പൊന്നും എനിയ്ക്കില്ല... അതിനിനി രണ്ടുപറയാനാണേലും രണ്ടു പൊട്ടിയ്ക്കാനാണേലും എനിയ്ക്കു മടിയുമില്ല..!!"""_ സ്വന്തംമോൻപോലും തന്നെ മനസ്സിലാക്കിയില്ലല്ലോന്ന വ്യസനവും ചവിട്ടിമെതിച്ച് പുള്ളി പുറത്തേയ്ക്കു നടക്കുമ്പോൾ അതുവരെ ഓളംവെട്ടിക്കൊണ്ടിരുന്ന അടുക്കള, തേങ്ങ ചുരണ്ടുന്നതിന്റെയും പാത്രങ്ങളിൽ തവികൊണ്ടിളക്കുന്നതിന്റേയും ശബ്ദങ്ങളാൽ മാത്രമൊതുങ്ങി...
തമ്മിൽത്തമ്മിൽ മിണ്ടുന്നതുപോയിട്ട് ആരും പരസ്പരമൊന്നു നോക്കുന്നുകൂടിയില്ല...
എന്നാലെനിയ്ക്കുമാത്രം അതായ്രുന്നില്ലവസ്ഥ;
അന്നേരമത്രയും എന്തോ വെട്ടിപ്പിടിച്ചെടുത്ത ആനന്ദത്തിന്റെനിറവിൽ ആറാടുകയായ്രുന്നു ഞാൻ...
അന്ന് കാർന്നോരോട് തല്ലുപിടിച്ചിട്ടാണ് തക്കുടൂന്റെ പിറന്നാളിന് ഇടുക്കിയിൽ പോയതെങ്കിലെന്ത്..??
എന്തിനുമേതിനും ഓടിപ്പിടിച്ചുചെല്ലാൻ.. എന്റെ സങ്കടംകേൾക്കാൻ.. ഇന്നെനിയ്ക്കൊരു കുടുംബമുണ്ട്...
എന്നെ ആരൊക്കെയോ ആയി നെഞ്ചിൽ പ്രതിഷ്ഠിച്ചൊരു കുടുംബം.!
ഓർക്കുമ്പോൾ ഞാനറിയാതെന്റെ കണ്ണുനനയാൻ തുടങ്ങി...
""...ഇപ്പ രണ്ടിനും സമാധാനമായല്ലോ..?? എല്ലാരുമെന്ത് സന്തോഷത്തോടെയിരുന്നതാ... നശിപ്പിച്ചു... നിങ്ങക്കിതെന്തോന്നിന്റെ സൂക്കേടായ്രുന്നെടാ..?? നേരോംകാലോം നോക്കാതെ വർത്താനംപറയുന്നൊരു തന്തേം അതിനുപറ്റിയൊരു മോനും..!!"""_ അവിയലിളക്കിയ തവി സ്ലാബിന്മേൽ വെച്ചിട്ട് ജോക്കുട്ടന്റമ്മ അവന്റെനേർക്കു ചാടി...
എന്നാലതിന്,
""...പിന്നിവനെക്കുറിച്ച് തോന്ന്യാസം പറയുമ്പോ നമ്മള് നോക്കിനിയ്ക്കണോ..?? കാര്യമിവന്റെ തന്തയൊക്കെത്തന്നാ... എന്നാലും കാണിയ്ക്കുന്നേനും പറയുന്നേനുമൊരു പരിധിയില്ലേ..??"""_ ന്നൊരു ചോദ്യമായ്രുന്നവൻ...
ശേഷം പിന്നേയുമിരുന്ന് തേങ്ങചിരണ്ടാൻ തുടങ്ങിയപ്പോൾ,
...ഏഹ്.! അപ്പൊ ഇവനല്ലേയിപ്പൊ ഇതുമ്പറഞ്ഞിവന്റെ തന്തേനെ തെറിപറഞ്ഞത്..??
ശെരിയ്ക്കും ഇവന്റെ കെട്യോളെക്കാൾ വട്ടിവനാണോ..??
അതോ ആ പെണ്ണുംപിള്ളേടെ വട്ട് പകർന്നതോ..??
എന്നുംചിന്തിച്ച് ഞാനൊന്നും മനസ്സിലാവാണ്ട് തിരിഞ്ഞുംമറിഞ്ഞും നോക്കുമ്പോൾ മാമനും ശ്രീയ്ക്കുമൊക്കെ എന്റതേഭാവം...
പുറത്തുനിന്നുവന്നിട്ട് കാർന്നോരെ കുറ്റംപറയുന്നതു കേട്ടതുകൊണ്ടാവണം അമ്മയും ചെറിയമ്മയുമൊക്കെ ആകെ വല്ലാണ്ടായിനിൽക്കുവാ...
ഇടയ്ക്കിടെ
💬 Comments
View all comments