0%

Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 12.8K

എന്നെനോക്കുന്നുമുണ്ട്...

""...അമ്മയൊന്നു മിണ്ടാതിരുന്നേ... ഇതൊക്കെ ബോധോള്ളോരോട് പറഞ്ഞിട്ടല്ലേ കാര്യമുള്ളു..?? ഇന്നാരുടെ നെഞ്ചത്താ കേറണ്ടതെന്നു ചിന്തിച്ചാ തന്തേടേംമോന്റേം നടപ്പ്... അതിനോടൊക്കെ ഇനിയെന്തോന്നു പറയാനാ..??"""_ ചേച്ചിയുടെ ഇടയ്ക്കൂടെയുള്ള ഗോളടി...

അതിന് കടുപ്പിച്ചൊരു നോട്ടമായ്രുന്നു ജോക്കുട്ടന്റെമറുപടി...

""...അല്ലാ... സത്യത്തിലിവിടിപ്പെന്താ പുതിയപ്രശ്നം..?? ഇങ്ങോട്ടു വന്നുകേറീട്ട് ഒരു മണിയ്ക്കൂറായില്ലല്ലോ... അതിനിടയ്ക്കെന്തോ പറ്റി..??"""_ എല്ലാം കണ്ടുംകേട്ടുംനിന്നിട്ട് ഒന്നുംമനസ്സിലാവാതെ തലചൊറിഞ്ഞുകൊണ്ട് അച്ചുചോദിച്ചു...

അതിന്,

""...ഏയ്‌.! അങ്ങനെ പുതിയതായ്ട്ടൊന്നും തുടങ്ങീട്ടില്ല... ഉള്ളതുതന്നെ കണ്ടിന്യൂ ചെയ്തോണ്ടുപോണ ബുദ്ധിമുട്ട് നമുക്കേയറിയൂ..!!"""_ എന്നുള്ള മാമന്റെ മറുപടിചെന്നതും തലചെരിച്ചുനോക്കി അമ്മയോ ചെറിയമ്മയോ കേൾക്കുന്നില്ലാന്ന് ഉറപ്പുവരുത്തിക്കൊണ്ട് ശ്രീ കൂട്ടിച്ചേർത്തു;

""...അതേ.! പിന്നെ ഇവന്റച്ഛനുള്ളോണ്ട് വിഷയങ്ങൾക്കു വല്യ ദാരിദ്ര്യമില്ലാണ്ട് കഴിഞ്ഞുപോകുന്നു..!!"""

അതിനിടയിൽ അച്ചുവിനെ അപ്പോൾക്കണ്ടപോലെ,

""...അല്ല, തമ്പുരാട്ടിയെന്താ നേരത്തേ..?? അവനെണീറ്റോടീ..??"""_ ന്ന് സീതമ്മയുടെ തിരക്കൽ...

""...ഞാനിവിടുത്തെ ബഹളംകാരണം എണീറ്റുപോന്നതാ... അവനവിടെ കൂർക്കം വലിച്ചുകിടന്നുറങ്ങുന്നുണ്ട്..!!"""_ അതിനവള് മറുപടികൊടുത്തതും,

""...അപ്പൊ നീ ശെരിയ്ക്കും കിടന്നുറങ്ങുവായ്രുന്നോ..?? കൊച്ചിനെ നോക്കാൻപോയിട്ട് നീയും കൂടെ കിടന്നുറങ്ങുവായ്രിയ്ക്കുംന്ന് ഇവരിപ്പൊ പറഞ്ഞേയുള്ളു..!!"""_ കൗണ്ടർടോപ്പിനു മേലേയിരുന്ന് കാലാട്ടിക്കൊണ്ട് മീനാക്ഷിപറഞ്ഞതും അച്ചുവൊന്നുചമ്മി...

""...അയ്യോ.! അതുപിന്നെ കട്ടിലു കണ്ടാപ്പിന്നെ എന്റെകൊച്ച് ശവമാ..!!"""_ ഉടനെ സീതാന്റി ചിറികോട്ടി...

""...ഇവൾടെ കെട്ട്യോനും ഇതുതന്നാ പറയുന്നേ... അതോണ്ടല്ലേ അവനിങ്ങോട്ടു പോരാത്തതും..!!"""_ വല്യേന്തോ കോമഡി പറയുമ്പോലെ ജോക്കുട്ടൻ അടിച്ചുകൊടുത്തതും മീനാക്ഷിയാർത്തൊരു ചിരിയായ്രുന്നു...

അതിനു ചേച്ചിയുടെവക ദഹിപ്പിയ്ക്കുന്നൊരു നോട്ടവും കണ്ണുരുട്ടും ജോക്കുട്ടാന്നൊരു വിളിയും...

ശുഭം.! അണ്ണൻസൈഡ്.!

അതുകണ്ടതും,

""...അയ്യ.! ഇന്നേവരെ ആരും കേൾക്കാത്ത നല്ല ഫ്രഷ് കോമഡി..!!"""_ എന്നുംപറഞ്ഞ് അച്ചു പുച്ഛിക്കാനും തുടങ്ങി...

പിന്നെ കുറച്ചുനേരത്തേയ്ക്കു ജോക്കുട്ടന് അനക്കമൊന്നും കണ്ടില്ല...

""...ഡീ... നീയെന്നാലങ്ങോട്ടു ചെല്ല്... ചെക്കൻ എണീയ്ക്കാറായ്ട്ടുണ്ടാവും... ഇനിയെണീയ്ക്കുമ്പോൾ അടുത്താരേം കണ്ടില്ലെങ്കി പിന്നതുമതി... ഇന്നത്തെദിവസം ചെവിതല കേൾപ്പിയ്ക്കൂല ചെക്കൻ..!!"""_

💬 Comments

View all comments