Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]
ആരിൽനിന്നും കിട്ടിയിട്ടില്ലാത്ത ഒരുസംരക്ഷണം അപ്പോളെനിയ്ക്കു ചുറ്റിലുമായി ഒരു ലക്ഷ്മണരേഖ തീർത്തതുപോലൊരു തോന്നൽ.!
സവാളയരിയുമ്പോൾ കണ്ണുനിറയുന്നത് സ്വാഭാവികം...
പക്ഷെ ക്യാബേജരിയുമ്പോൾ കണ്ണുനിറയുന്നതെന്തിനാ..??
മീനാക്ഷി മുന്നിലിരിയ്ക്കുന്നതു കൊണ്ട് മുഖമുയർത്താതെ പണിതുടരുമ്പോളാണ് ഞാനാപ്പറഞ്ഞതിനുള്ള ശ്രീയുടെമറുപടി;
""...ഉവ്വ.! കുറച്ചുമുന്നേ സ്വന്തംതന്തയെ കണ്ണിച്ചോരയില്ലാണ്ട് ഊക്കിയോടിച്ചിട്ടുനിന്ന് ഡയലോഗടിയ്ക്കുന്ന നോക്ക്..!!"""
""...ഇത്രേം കാശുംമുടക്കി ഇമ്മാതിരിയങ്കമൊക്കെ കാണിച്ചിട്ടുമങ്ങേര് ഇതിനകത്തേയ്ക്കുമാത്രം വരാത്തത് ഇവനൊറ്റൊരുത്തൻ കാരണമാ... എന്നിട്ടാണവൻ പക്വത കാണിയ്ക്കാമ്പോണെ..!!"""_ മാമനുംവിട്ടില്ല...
എന്നാൽ ഞാനതൊന്നും മൈൻഡുകൂടി ചെയ്യാതെ മീനാക്ഷിയുടരികിലേയ്ക്കു ചേർന്നുനിന്നു...
""...എടീ... എനിയ്ക്കൊരു ഡൗട്ട്... ഈ കല്യാണങ്കഴിഞ്ഞിട്ട് കെട്ട്യോളും കെട്ട്യോനും ഡിവോസാവൂലേ..?? എന്നിട്ടുവേറെ കേട്ടൂലേ... അപ്പൊ ആ കെട്ട്യോന് കെട്ട്യോൾടെമേൽ വേറെ അധികാരമൊന്നും ഉണ്ടാവൂലല്ലോ..!!"""_ ശബ്ദംതാഴ്ത്തിക്കൊണ്ട് ഞാൻതിരക്കി...
അതിനവളെന്നെ സംശയഭാവത്തിൽ നോക്കിയശേഷം,
""...ഇല്ല... എന്തുപറ്റി..?? ഇപ്പൊ ഡിവോസ് ചെയ്യണോ..??"""_ ന്നു തിരിച്ചുംചോദിച്ചു...
""...ഏയ്.! അതിനൊന്നുവല്ല..!!"""
""...പിന്നെ..??"""
""...അല്ല... അതുപോലെ നമുക്കീ അച്ഛനുമമ്മയേമൊക്കെ ഡിവോഴ്സ്ചെയ്തിട്ട് വേറെയെടുക്കാൻ പറ്റോ..??"""_ അതുചോദിയ്ക്കുമ്പോൾ എപ്പോഴത്തേയുംപോലെ പൊട്ടത്തരമാണ് ഉദ്ദേശിച്ചതെന്നമട്ടിൽ കള്ളച്ചിരി അഭിനയിച്ചെങ്കിലും അവളു തിരിച്ചൊന്നും മിണ്ടിയില്ല...
വെറുതേ നോക്കിയിരിയ്ക്കുകമാത്രം ചെയ്തു...
എന്റെയുള്ളിൽ തിളച്ചുമറിയുന്ന അഗ്നിയുടെ ആഴമെത്രയാണെന്ന് ഒരുപക്ഷേ അവളും തിരിച്ചറിയുന്നണ്ടാവും.!
അതിനിടയിൽ ഒരുവശത്ത് ചിരിച്ചുമറിയുന്നതിന്റേയും തമ്മിൽത്തമ്മിൽ കിലുത്തുന്നതിന്റേയുമെല്ലാം ഒരാരവംതന്നെ കേൾക്കാം...
പക്ഷെ എനിയ്ക്കതൊന്നും വ്യക്തമായില്ല...
ഒടുക്കം,
""...എടീ... നീയിതൊന്നു നോക്കിയ്ക്കേ... അവനെഴീയ്ക്കാൻ നേരമായ്ട്ടുണ്ടാവും... ഞാൻ പോയെടുത്തിട്ടു വരാം..!!"""_ എന്നുപറഞ്ഞ് കയ്യിലിരുന്ന തവി അച്ചുവിന്റെനേരെ നീട്ടീതും,
""...അതിനു നീ കിടന്നു ചാവണ്ട... ഞാനവനെ ശ്രീക്കുട്ടിയെ ഏൽപ്പിച്ചേച്ചാ വന്നേ... കരഞ്ഞാലുമവള് നോക്കിക്കോളും..!!"""_ ശ്രീക്കുട്ടൻ ചിരണ്ടിവെച്ച തേങ്ങവാരി വായിലിട്ടോണ്ട് അച്ചു മറുപടിപറഞ്ഞു...
""...ഹൊ.! അത് വല്ലാത്തൊരേൽപ്പിയ്ക്കലായ്പ്പോയി... ആ സുധാകരമ്മാമ്മന്റെ പറമ്പില് തേങ്ങവീണാൽ ഇവടിരുന്ന് ബോധംകെടുന്നവളാ അവള്... ആ പെണ്ണിന്റേലാണ് കുഞ്ഞിനെ നോക്കാനേൽപ്പിച്ചേക്കുന്നെ..!!"""_ എന്നുംപറഞ്ഞു
💬 Comments
View all comments