Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]
ഞാനിരുന്ന് പിറുപിറുത്തു...
""...അതെന്താ അത്രയ്ക്കു പേടിയാണോ ആ കൊച്ചിന്..??"""_ ചോദ്യം ജോക്കുട്ടന്റമ്മയുടെ വകയായ്രുന്നു...
""...അതേന്ന്... അവളൊറ്റൊരുത്തി കാരണം
വിഷൂനും ദീപാവലിയ്ക്കുമൊന്നും അയലത്തൊറ്റൊരെണ്ണം പടക്കമ്പോലും പൊട്ടിയ്ക്കൂല... അത്രയ്ക്കു വിഐപിയാ..!!"""_ പറയുമ്പോൾ ശ്രീയുടെ മുഖത്തൊരു ചിരിയുണ്ടായ്രുന്നു...
""...എന്നാലുവൾടെ ലക്ഷ്യമിപ്പോഴും പട്ടാളത്തിൽ ചേരണംന്നാ..!!"""_ പറഞ്ഞുകൊണ്ട് മുറിച്ചുകഷ്ണങ്ങളാക്കിയ പച്ചക്കറിയെടുത്ത് മാമൻ അടുപ്പിന്റെ പുറത്തുവെച്ചിരുന്ന കലത്തിലേയ്ക്കിട്ടു...
എന്നാൽ വെയ്റ്റുകാരണം കൈവിറച്ചിട്ട് കുറേ കലത്തിനുള്ളിലും കുറേ അടുപ്പിനകത്തുമായൊക്കെ വീണു...
അതുകണ്ടതും എനിയ്ക്കു പൊളിഞ്ഞുകേറി...
""...തന്നെക്കൊണ്ടിത് വല്യ ശല്യമായല്ലോടേ... എടോ... ഇതു പച്ചക്കറിയാണ്... അല്ലാണ്ട് ചുട്ടുതിന്നാൽ പറങ്ങേണ്ടിയല്ല..!!"""_ എന്നുംപറഞ്ഞു ഞാനിരുന്നുചീറിയതും,
""...നീയതുവിടഡാ... ഏതു കെഴങ്ങനും ഒരബദ്ധംപറ്റൂലേ..??"""_ എന്നുംപറഞ്ഞു ശ്രീ ഒത്തുതീർപ്പാക്കീതും അച്ചുനിന്ന് ചിരിച്ചു...
അതുകണ്ടതും,
""...നീയതിനുംവേണ്ടി ചിരിയ്ക്കുവൊന്നുമ്മേണ്ട... ശ്രീക്കുട്ടീടേല് കുഞ്ഞിനെ നോക്കാനേൽപ്പിച്ചോളല്ലേ നീ... നോക്കിയ്ക്കോ... എവടേലും മുഞ്ഞീംകുത്തിവീണിട്ട് ആ കൊച്ചിപ്പൊ അവളേമെടുത്തിട്ട് വരും..!!"""_ ചമ്മല് പുറത്തുകാണിയ്ക്കാതെ അങ്ങനേംപറഞ്ഞ് മാമൻ അടുപ്പിൽവീണ പച്ചക്കറിപെറുക്കാൻ തുടങ്ങി...
""...അതുപിന്നെ ഞാനണീറ്റു നോക്കുമ്പോൾ അവളവിടെനിന്ന് തുണി തേയ്ക്കുന്നുണ്ടായ്രുന്നു... അതുകൊണ്ടാ അവളെയേൽപ്പിച്ചേ..!!"""_ അതിനുണ്ടായ കാരണമവൾ വിവരിയ്ക്കുന്നതിനിടയിലാണ്,
""...ആ.! ദേ... പറഞ്ഞപ്പഴേക്കും ആളെത്തീല്ലോ..!!"""_ ന്നുള്ള ചേച്ചിയുടെ ഡയലോഗു കേൾക്കുന്നത്...
അതുകേട്ടു തിരിഞ്ഞുനോക്കിയപ്പോൾ കാണുന്നത് ശ്രീക്കുട്ടി തക്കുടൂനേമെടുത്ത് അടുക്കളയിലേയ്ക്കു കേറുന്നതാണ്...
""...അല്ലാ... എടാ ചെക്കാ... നീയിതാരുടെ തോളത്താടാ കേറിയിരിയ്ക്കുന്നേ..??"""_ അതുകണ്ടതും ജോക്കുട്ടന്റമ്മ ചോദിച്ചുകൊണ്ട് അവന്റെ കവിളിനിട്ട് പിച്ചി...
എവിടെയേൽക്കാൻ..?? അത്ഭുതദ്വീപിൽ കൽപ്പനച്ചേച്ചീടെ ഒക്കത്തിരിയ്ക്കുന്ന ജഗതിച്ചേട്ടന്റെപോലെ വൻജാഡയിലാണ് കക്ഷി...
കയ്യിലൊരു ചോക്ളേറ്റ് പീസൊക്കെ പിടിച്ചിട്ടുണ്ട്...
എന്നാലതുകണ്ടതും,
""...നീയിതാരാന്നോർത്താടാ ഈ എളീൽക്കേറിയിരിയ്ക്കുന്നെ..?? നാണമുണ്ടോടാ കണ്ട പെമ്പിള്ളേരുടെ എളീൽക്കേറിയിരിയ്ക്കാൻ..??"""_ ന്നും ചോദിച്ചു കളിയാക്കിക്കൊണ്ട് അച്ചു അവന്റരികിലേയ്ക്കു വെച്ചുപിടിച്ചു...
അതിനുടനേ സീതാന്റിയും ആരതിചേച്ചീങ്കൂടെ അയ്യേന്നുംപറഞ്ഞ് മൂക്കിൽ കൈവെച്ചൊരു കളിയാക്കൽ കൂടിയായപ്പോൾ ചെക്കനാകെ മൊത്തതിലൊരു
💬 Comments
View all comments