Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]
കൺഫ്യുഷൻ...
ഇനി ചാടിക്കേറിയപ്പോൾ ആള് മാറിപ്പോയോന്നൊരു ഡൗട്ടുതോന്നീട്ടാവണം ചെക്കൻ തലതിരിച്ചു ശ്രീക്കുട്ടീനെയൊരു നോട്ടം...
ശ്രീക്കുട്ടിതന്നെയാണെന്ന് മനസ്സിലായതും ഞങ്ങടെ നേരെതിരിഞ്ഞു...
...ഇതിവള് തന്നാണല്ലോ... പിന്നെന്താ പ്രശ്നമെന്ന മട്ടിൽ...
അതുകൂടിക്കണ്ടതും ജോക്കുട്ടൻ വലിച്ചൊരു ചിരിയായ്രുന്നു...
അതിലെല്ലാവരും പങ്കു ചേർന്നപ്പോഴാണ് തന്നെയെല്ലാരുംകൂടെ കളിയാക്കിയതാണെന്ന് ചെക്കനു മനസ്സിലായത്...
അതോടെ പുള്ളിയും കുഞ്ഞരിപ്പല്ലൊക്കെക്കാട്ടി ആർത്തൊരു ചിരിയുംചിരിച്ചുകൊണ്ട് ശ്രീക്കുട്ടിയുടെ മേത്തേയ്ക്കുചാഞ്ഞു...
""...ദോണ്ടെ... എന്നാ ചിരിയാന്നു നോക്കിയ്ക്കേ... ചെക്കനു ശ്രീക്കുട്ടിയെയങ്ങു പിടിച്ചുപോയീന്നു തോന്നുന്നല്ലോ... അല്ലേലിവനെ കാണുന്നതേ ഇങ്ങോട്ടേയ്ക്കു ചാടുന്നതാ..!!"""_ ജോക്കുട്ടനെച്ചൂണ്ടി അവന്റമ്മ പറഞ്ഞതിന്,
""...എടീ ശ്രീക്കുട്ടീ... എന്നാലും നീയെങ്ങനാടീ ഇവനുമായിട്ടിത്ര പെട്ടെന്നു കൂട്ടായത്..?? ഒരുമാസത്തോളമവിടെ നിന്നിട്ട് എന്നോട് പോരുന്നേന്റന്നാ ഇവനൊന്നടുത്തതു പോലും..!!"""_ എന്നുംപറഞ്ഞ് മീനാക്ഷി ശ്രീക്കുട്ടിയെ അതിശയത്തോടെ നോക്കി...
എന്നാലതിനവളെന്തേലും മറുപടിപറയുന്നേനുമുന്നേ ചേച്ചിയിടയ്ക്കുകേറി...
""...അതാണ് നല്ല കൂട്ടുകെട്ടിന്റെ ഗുണം.! ആസ്ഥാന കോഴിയല്ലേ ചെക്കന്റെ റോൾമോഡൽ... പിന്നെ പെമ്പിള്ളേരെ കണ്ടാ വിടുമോ..??"""
ചേച്ചിയാപ്പറഞ്ഞതിലൊരു കുത്തലില്ലേ...
തലയുയർത്തി നോക്കുമ്പോൾ എല്ലാരുമെന്നെനോക്കി ചിരിയമർത്തുന്നു...
ചേച്ചിയ്ക്കാണേലൊരു കള്ളലക്ഷണവും...
""...ഇത് കൂട്ടുകെട്ടിന്റെ കുഴപ്പമൊന്നുമല്ല, അതേ... ഒരു പീഞ്ഞ മത്തനെക്കൊണ്ട് കുത്തിച്ചിട്ട് കുമ്പളവും കാത്തിരുന്നാൽ ഇങ്ങനിരിയ്ക്കും..!!"""_ ജോക്കുട്ടനെച്ചൂണ്ടി ചേച്ചിയ്ക്കിട്ടടിച്ചു കൊടുത്തശേഷം ഞാൻ ശ്രീയുടെനേരെ തിരിഞ്ഞു;
""...എടാ... നിനക്കറിയോ..?? ഇവനവിടൊരു ടെക്സ്റ്റൈൽഷോപ്പുണ്ട്... അതീപ്പെണ്ണുമ്പിളേളടെ പേരിലാ... എന്നിട്ടിവര് ആഴ്ച്ചേലാഴ്ച്ചേല് അവിടെച്ചെല്ലും... ലാഭനഷ്ടം നോക്കാനൊന്നുവല്ല... പിന്നെന്തോത്തിനാന്നോ..?? അവടത്തെ ലേഡീസ്സ്റ്റാഫിന്റെ മടീന്ന് ഇവനെ പറിച്ചുമാറ്റാൻ... എന്നിട്ടാണ് അവരുടെമോൻ കുഞ്ഞിക്കോഴിയായേന് എന്റെ നെഞ്ചത്തോട്ടു കേറുന്നേ..!!"""_ അത്രയുംകൂടി പൂരിപ്പിച്ചശേഷം ഞാനെന്റെ ജോലിതുടർന്നപ്പോഴും ചെക്കന്റെ ഗുരു ഞാനാണെന്ന് വിളിച്ചുപറയുകയാണ് ചെയ്തതെന്ന് ഞാനോർത്തില്ല...
""...നിനക്കു വല്ല കാര്യോമുണ്ടായ്രുന്നോ..?? ബോധമുള്ളോരാരേലും പെട്രോൾപമ്പിന്റെ മുന്നെപ്പോയിനിന്ന് ഫയർഡാൻസ് കളിയ്ക്കോടീ..??"""_ ചമ്മിവലിഞ്ഞ ജോക്കുട്ടൻ ചേച്ചിയെനോക്കി പല്ലിറുമ്മി...
""...ആഹാ.! സിത്തുവാണോ ഗുരു..?? അങ്ങനാണേപ്പിന്നെ ഈ
💬 Comments
View all comments