Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]
ഭംഗീം നോക്കിയിരുന്നോ... നിന്റപ്പനുമമ്മേം ദേ ഫാമിലി ഡെവലപ്‌മെന്റ് തുടങ്ങി... നാളെമുതൽ രണ്ടിന്റേമിടയ്ക്കുകേറി കിടന്നില്ലേൽ നീയൊറ്റയ്ക്കനുഭവിയ്ക്കേണ്ടത് പലതിനും വേറെ അവകാശികൾവരും... നമ്മളതു സമ്മതിച്ചുകൊടുത്തൂട... നീയെനിയ്ക്കു കമ്മീഷൻതന്നാൽ അവരുടെ പ്ലാനൊക്കെ പൊളിയ്ക്കാനുള്ള ഐഡിയ ഞാൻപറഞ്ഞുതരാം..!!"""_ കയ്യിലിരുന്ന തക്കാളി പൊക്കിപ്പിടിച്ച് ആണാണോ പെണ്ണാണോന്നു നോക്കുന്ന തിരക്കിലായ്രുന്ന തക്കുടുവിനോട് ഞാനങ്ങനെ പറഞ്ഞതും,
""...കൊച്ചിനു പറഞ്ഞുകൊടുക്കുന്ന നോക്കിയ്ക്കാണ്..!!"""_ എന്നുംപറഞ്ഞു ചേച്ചിയൊരു കുത്തുവെച്ചുതന്നു...
ഉടനെ,
""...നീയവന്റെ കാര്യം നോക്കാതെ സ്വന്തമായിട്ടൊരെണ്ണം അടിച്ചു കൂട്ടടെ... കൊറേ നാളായില്ലേ രണ്ടുംകൂടി ഹണിമൂണാഘോഷിച്ചു നടക്കുന്നു..!!"""_ എന്നു ജോക്കുട്ടന്റെവക തിരിച്ചടി...
കിട്ടിയോ... ഇല്ല, ചോദിച്ചുമേടിച്ചു... ശുഭം.!
എന്നമട്ടിൽ തിരിഞ്ഞു
മീനാക്ഷിയെ നോക്കുമ്പോൾ അവളും ചമ്മിയളിഞ്ഞുനിൽക്കുവാ...
ഉടനെ,
""...ഞാനച്ഛനെപ്പോയൊന്നു നോക്കീട്ടു വരാമേ..!!"""_ ന്നും പറഞ്ഞ് നൈസിന് അടുക്കളയിൽനിന്നും അച്ഛനിറങ്ങിയ ഭാഗത്തേയ്ക്കു നടക്കുമ്പോൾ ജോക്കുട്ടനപ്പോഴും മുരിങ്ങാക്കോലും പിടിച്ച് എയറിലേയ്ക്കുള്ള യാത്രയിൽ തന്നെയാണ്...
ഇത്രനേരം അടിച്ചു കൊടുത്തതിനൊക്കെ തിരിച്ചു കൊടുക്കാതിരിയ്ക്കുമോ ബാക്കിയുള്ളോര്...
അതുകൊണ്ട് മാത്രം ഞാൻ രക്ഷപ്പെട്ടു...
അതിനിടയിൽ,
""...ഇതിപ്പോ ആരുമറിയാതെ രണ്ടുംകൂടി പണിപറ്റിച്ചു കഴിഞ്ഞാൽ തക്കുടുവെങ്ങനെ സഹിയ്ക്കോ ആവോ..?? എന്റൊരഭിപ്രായത്തിൽ അതു നിങ്ങളീ കുരുന്ന് മനുഷ്യനോടു കാണിയ്ക്കുന്ന നീതികേടല്ലേ...?? ഞാമ്പറഞ്ഞന്നേയുള്ളൂ..!!"""_ ന്നുള്ള മീനാക്ഷിയുടെ ഡയലോഗും ഉയർന്നുകേട്ടു...
എനിയ്ക്കതുകേട്ടതും ചിരിവന്നു...
...ഇവളെന്നാലും ഇത്രയ്ക്കു വൈബ് ടീമായ്രുന്നോ..?? ശ്ശെയ്.!
മനസ്സിലങ്ങനേം കരുതി നടക്കുമ്പോൾ അടുക്കളപ്പുറത്തെ ചെറിയ പന്തലിനുപുറത്തായി കിടന്ന കസേര വലിച്ചടുപ്പിയ്ക്കുകയാണ് ജോക്കുട്ടന്റച്ഛൻ...
കൂടെ ചേച്ചിയുടച്ഛനുമുണ്ട്...
""...അച്ഛാ... കൂയ്.! എന്താണ് പരിപാടി..??"""_ പാഞ്ഞടുത്തേയ്ക്കു ചെന്ന് ഞാനുമവർക്കൊപ്പം കൂടി...
അങ്ങനവർക്കൊപ്പം ചുമ്മാ ഓരോന്നൊക്കെ പറയുമ്പോഴാണ് മീനാക്ഷിയങ്ങോട്ടേയ്ക്കു വരുന്നത്... വന്നപാടെ,
""...സിത്തൂ... ഒന്നിങ്ങട് വരോ..??"""_ ന്ന് കുറച്ചു മാറിനിന്നുവിളിച്ചതും അച്ഛനോടു കണ്ണുകാണിച്ചിട്ട് ഞാനങ്ങോട്ടേയ്ക്കു ചെന്നു...
""...എന്താടീ..??"""_ ഞാനവൾടടുത്തേയ്ക്കു ചെന്നിട്ട് ചുറ്റുമൊന്നു
💬 Comments
View all comments