Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]
കണ്ണോടിച്ചു...
""...എടാ... സംഭവം ജോക്കുട്ടൻ തമാശയായ്ട്ട് പറഞ്ഞതാണേലും എനിയ്ക്കെന്തോ ഒരു വല്ലായ്ക..!!"""_ വിടർത്തിയിട്ടിരുന്നതിൽ നിന്നും രണ്ടോമൂന്നോ മുടിയിഴകൾ കാറ്റിൽപ്പറന്ന് മുഖത്തേയ്ക്കുവീണത് മാടിയൊതുക്കി ചെവിയ്ക്കുപിന്നിലേയ്ക്കു ചൊരുക്കിക്കൊണ്ട് മീനാക്ഷിപറഞ്ഞു...
""...എന്തിന്..??"""_ തിരിച്ചതു ചോദിയ്ക്കുമ്പോൾ എന്റെകണ്ണുകൾ മിഴിഞ്ഞിരുന്നു...
...ഈശ്വരാ... ഇനിയിവൾക്കിപ്പൊ കുഞ്ഞിനെ വേണോന്നുപറയാൻ വന്നതാണോ..??_ ഞാൻ ഞെട്ടിയഭാവത്തിൽ നിൽക്കുമ്പോൾത്തന്നെ അവൾമൊഴിഞ്ഞു;
""...അല്ലടാ... നമുക്കു കുറച്ചു ചിക്കനോ ബീഫോ എന്തേലുംമേടിച്ചാലോ..?? ഇല്ലേൽപ്പിന്നെ അതൊരു കുറച്ചിലല്ലേ..?? തമാശയായ്ട്ടാണേലും അവനങ്ങനെപറഞ്ഞപ്പോൾ മുതൽ എനിയ്ക്കെന്തോ ഒരു വല്ലായ്ക... നമ്മളവടെയായിരുന്നപ്പോൾ അവരൊരു കുറവുംവരാണ്ടു നോക്കിയതല്ലേ..!!”””_ അനുവാദത്തിനെന്നോണം എന്നെനോക്കിയവൾ പറയുമ്പോഴാണ് എന്റെ കിളിതിരിച്ചുവന്നത്...
...ഹൊ.! അപ്പൊ ഞാനുദ്ദേശിച്ചതല്ല.!
""...എടാ... നീയെന്താ ഒന്നുംമിണ്ടാത്തേ..??"""_ അവള് വീണ്ടുമെന്നെ തുറിച്ചുനോക്കുമ്പോൾ
അവളാപ്പറഞ്ഞതിലും കാര്യമുണ്ടെന്നെനിയ്ക്കു തോന്നി...
“”...പക്ഷേ ഫണ്ട്..??”””
“”...എടാ... അതു ഞാന്തരാം... നീ പോയൊന്നു മേടിയ്ക്കോ..??”””_ അവളുവീണ്ടും അപേക്ഷാസ്വരം പുറത്തെടുക്കുമ്പോൾ,
""...അതിനിപ്പൊ ചോദിയ്ക്കാനെന്തിരിയ്ക്കുന്നു..?? ഞാൻ ദേ പോവുവല്ലേ..!!"""_ ന്നുംപറഞ്ഞൊരു ചിരിയായ്രുന്നു ഞാൻ...
""...എടാ... എന്നാ നീയിതുമേടിയ്ക്കാനാണ് പുറത്തുപോണതെന്ന് ആർടടുത്തും പറയണ്ട... അവരറിഞ്ഞാ സമ്മതിയ്ക്കൂല... അതുകൊണ്ട് വേറെന്തേലുംപറഞ്ഞ് പോയാമതി കേട്ടോ..!!"""_ ന്നവൾ പറഞ്ഞതിന് ഞാൻ തലകുലുക്കീതും,
""...എന്നാലൊന്നു നിയ്ക്കേ... ഞാനിപ്പൊ ക്യാഷെടുത്തിട്ടുവരാം..!!"""_ ന്നും പറഞ്ഞവൾ അകത്തേയ്ക്കു കേറി.. ആ നേരം ഞാൻ തിരിച്ചച്ഛന്റടുത്തേയ്ക്കു വിട്ടു...
“”...എന്താടാ..?? എന്താ പ്രശ്നം..?? മീനുമോളെന്തിനാ വന്നേ..??”””_ ജോക്കുട്ടന്റച്ഛൻ ചേച്ചിയുടച്ഛന്റടുക്കെ കത്തിവെയ്ക്കുന്നതിനിടയിൽ തന്നെ പുള്ളിയെന്നെ നോക്കി...
“”...അതുപിന്നെ അടുക്കളയിലേയ്ക്ക്
ഒന്നുരണ്ടു സാധനങ്ങൾ മേടിയ്ക്കണോന്നു പറയാമ്മേണ്ടിവന്നതാ... ഞാനെന്നാ പോയി മേടിച്ചിട്ടുവരട്ടെ..??”””_ ഇറച്ചിമേടിയ്ക്കാൻ പോണെന്നുള്ളത് നൈസിനൊഴിവാക്കി ഞാൻചോദിച്ചതും,
“”...ആം.! എന്നാ പോയിട്ടുവാ..!!”””
“”...അല്ലച്ഛാ.! വരുമ്പോച്ചിലപ്പോ ലേറ്റായാലോ..?? അതുകൊണ്ട് കീത്തൂന്റെ ഫ്രണ്ട്സിനെ ശ്രീക്കുട്ടൻതന്നെ പോയി വിളിയ്ക്കട്ടേല്ലേ..??”””_ ഞാനൊന്നിട്ടുനോക്കി... അല്ലേപ്പിന്നെ ഇറച്ചിമേടിയ്ക്കാനും അവളുമാരെ വിളിയ്ക്കാനുമൊക്കെയായ്ട്ട് ഞാൻ കിടന്നോടേണ്ടിവരും...
💬 Comments
View all comments