0%

Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 12.9K

പെറ്റുകിടന്ന കീത്തുപോലും വാതിൽക്കൽനിന്ന് അകത്തെ കാഴ്‍ചകളിലേയ്ക്ക് വലിച്ചെത്തി നോക്കുന്നു...

...ഇങ്ങനെ നോക്കാനുംമാത്രം എന്താണ്ടായേ..??
ഇനി തന്തകാർന്നോരെ അയൽക്കൂട്ടം പ്രസിഡന്റിന്റെ അടുപ്പിന്റെടേന്നുവല്ലതും പൊക്കീട്ടുണ്ടാവോ..??

മനസ്സിലങ്ങനൊക്കെ മോഹക്കൊട്ടാരവും നെയ്തുകൊണ്ട് കാഴ്ച്ചകാണാൻ കൊതിയോടെ ചുറ്റും കൂടിനിന്നവരെയെല്ലാം തള്ളിമാറ്റി നുഴഞ്ഞുകയറി ചെല്ലുമ്പോൾ കണ്ടതോ കണ്ടുപരിചയമില്ലാത്ത മൂന്നാല് ചിക്കുകളെ...

അങ്ങനെ തലയെത്തിച്ച് അച്ചുവിനൊപ്പം അതിനുള്ളിലേയ്ക്കു കയറിയതും ശ്രീക്കുട്ടനെന്നെ കണ്ടു;

""...ആ.! വന്നല്ലോ... ദേ... ഇനി കണ്ടില്ലാന്നു പറയരുത്... നമ്മൾ നേരത്തെ പറഞ്ഞില്ലേ, ഇതാണാ അവരാതം.! കല്യാണപ്പെണ്ണിന്റെ ഒരേയൊരാങ്ങള... സിത്തു..!!"""_ അവൻ എന്നെച്ചൂണ്ടി പരിചയപ്പെടുത്തി...

""...ഡേയ്... അവരാതമല്ലെടേ... അവതാരം..!!"""_ കൂടെനിന്ന് ജോക്കുട്ടനവനെ തിരുത്തുമ്പോൾ അവളുമാര് ചിരിയടക്കാൻ ശ്രെമിയ്ക്കുന്നുണ്ടായ്രുന്നു... അതിന്,

""...എനിയ്ക്കു തെറ്റിയൊന്നുമില്ല... ഇവന്റെകാര്യത്തില് ഞാമ്പറഞ്ഞതുതന്നാ ശെരി..!!"""_ എന്നുംപറഞ്ഞവൻ വീണ്ടുമെനിയ്ക്കിട്ടു വീക്കിയപ്പോഴും എന്റെ കണ്ണ് ആ ചിക്കുകൾടെ മേലെയായ്രുന്നു...

""...ഇത് കീത്തൂന്റെ കൂട്ടുകാരികളാടാ..!!"""_ എന്റെയാ നോട്ടംകണ്ടിട്ടാവണം ഏതോ ബെർത്തിന്റെമേലേന്ന് ചാടിയിറങ്ങിവന്ന മീനാക്ഷിപറഞ്ഞു... എന്നിട്ട് ഓരോരുത്തരെയായി എനിയ്ക്കു പരിചയപ്പെടുത്തുകയും ചെയ്തു;

""...ഇത് ശ്രുതി... ഇത് വർഷ... ഇത് മുഹ്സിന... ഇത് സ്വപ്ന..!!"""

...ഓഹോ.! അപ്പോളിതാണല്ലേ കീത്തൂന്റെഫ്രണ്ട്സ്... മ്മ്മ്.! ചുമ്മാതല്ല അവളപ്പോൾ പുറത്തുനിന്ന് തിത്തൈകളിയ്ക്കുന്നത്.! ഇനി സ്വന്തം കൂട്ടുകാരും കാലുവാരോന്നുള്ള പേടിയാവും... ഇപ്പൊ മീനാക്ഷിയോടെങ്ങാനും അവളുമാര് മിണ്ടുന്നതുകണ്ടാൽ ഒക്കത്തിന്റേം കാര്യംപോക്കാ.!

...അല്ല.! അവളുവിളിച്ചിട്ടു വന്നവരെങ്ങനെ ഇവടെക്കൂടി..??

മീനാക്ഷി പരിചയപ്പെടുത്തുമ്പോൾ കാണാൻകൊള്ളാവുന്ന പീസുകളായതുകൊണ്ടുമാത്രം അവരെയൊന്നു ചിരിച്ചുകാണിച്ചുകൊണ്ട് ഞാൻ മനസ്സിൽ കണക്കുകൂട്ടി... അപ്പോഴാണ്,

""...അല്ലടാ... നീ പോയ്ട്ടെന്തായി..?? സാധനംകിട്ടിയോ..??"""_ ന്നുള്ള മീനാക്ഷിയുടെ ചോദ്യമെത്തീത്... കൂട്ടത്തിൽ അച്ചുവിന്റെകയ്യിലെ കവറുപിടിച്ചുമേടിച്ച് തുറന്നൊരുനോട്ടവും... അപ്പോഴായ്രുന്നു ആ കവറെല്ലാരും ശ്രദ്ധിച്ചത്... അതോടെ ജോക്കുട്ടന്റെ വിധവുംമാറി;

""...എടാ... കോപ്പേ... അപ്പോളിതു മേടിയ്ക്കാനാണോ നീയിത്ര കാര്യായ്ട്ട് പോയത്..?? നിനക്കെന്തടാ പ്രാന്തോ..?? ഞാനതൊരു

💬 Comments

View all comments