Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]
തമാശയ്ക്കു പറഞ്ഞെന്നല്ലാണ്ട്..??"""_ മീനാക്ഷി തുറന്നുപിടിച്ച കവറിലേയ്ക്ക് നോക്കിക്കൊണ്ട് ജോക്കുട്ടൻ കലിച്ചു... അതുകേട്ടതും
""...നിന്നോടു ഞാനപ്പോഴേ മിണ്ടാണ്ടിരിയ്ക്കാൻ പറഞ്ഞതല്ലേ..?? വെറുതെയിരുന്നോരോന്നു പറഞ്ഞ് ചെക്കനെയിളക്കിവിട്ട് കാശുകളയിച്ചപ്പോൾ സമാധാനമായല്ലോ..!!"""_ എന്നുംചോദിച്ച് ചേച്ചിയവന്റെ നേർക്ക് ഒറ്റച്ചാട്ടം...
""...എടീ ഞാനതപ്പോളൊരു തമാശയ്ക്കു പറഞ്ഞതല്ലേ..?? അതുകേട്ടിട്ട് ഈ പൊട്ടനിങ്ങനെ കാണിയ്ക്കോന്നു ഞാനറിയുന്നോ..??"""_ എന്നെനോക്കി പല്ലുകടിച്ചുകൊണ്ട് തന്റെ നിരപരാധിത്വം തുറന്നുകാട്ടാനായി അവനൊന്നു ശ്രെമിച്ചെങ്കിലും എവിടെയേൽക്കാൻ..??
""...ഇപ്പൊ അറിഞ്ഞല്ലോ..??"""_ വിടാൻ യാതൊരു ഭാവവുമില്ലാതെ ചേച്ചിചോദിച്ചു... അതുകൂടികേട്ടതും ഇനി രണ്ടിനേം തല്ലുകൂടാൻ വിട്ടുകൂടാന്നുവെച്ച് ഞാനിടയ്ക്കുകേറി...
""...ഇനി നിങ്ങളിതിന്റെ പേരിൽ അടിയിടണ്ട... ഇവനതു പറഞ്ഞില്ലേലും ഞങ്ങൾ വാങ്ങാനിരുന്നതാ... പിന്നെ എല്ലൊക്കെ റെഡിയാക്കാൻ കുറച്ചു ടൈമെടുത്താലോന്നുവെച്ച് ലേറ്റാക്കീന്നേയുള്ളൂ..!!"""
""...എല്ലോ..?? എല്ലെന്തിന് പട്ടിയ്ക്കു കൊടുക്കാനോ..??"""_ മാമന്റെചോദ്യം...
അതിന്,
""...അല്ല.! ഏഷ്യാഡുണ്ടാക്കാൻ..!!"""_ ന്ന് വല്യകാര്യത്തിൽ പറഞ്ഞു തിരിയുമ്പോഴാണ്,
""...ഏഷ്യാഡോ..?? അതെന്താ സാധനം..??"""_ എന്നുംചോദിച്ച് ചെറിയമ്മ മുന്നിൽക്കേറുന്നത്... അവരെക്കണ്ടതും സ്വിച്ചിട്ടപോലെ എന്റെ മൂഡ്ചെയ്ഞ്ചായി...
""...ഏഹ്.! താനോ..?? താനെന്തായിവടെ..?? നിങ്ങളെയൊക്കെ ഇവടെന്നു ചവിട്ടിപ്പുറത്താക്കീതല്ലേ..?? പിന്നെന്തോത്തിനാ മണത്തുമണത്തിങ്ങോട്ടു വന്നേ..??"""_ ജോക്കുട്ടനും ടീംസും ഇടുക്കീന്നു വന്നതിൽപ്പിന്നെ എന്റടുക്കൽനിന്നും ചെറുതായൊന്നു ചവിട്ടിനിന്ന ചെറിയമ്മ വീണ്ടുംവന്നു മിണ്ടീതും ഉള്ളിലെസന്തോഷം പുറത്തുകാണിയ്ക്കാതെ ഞാൻ വെറുപ്പിയ്ക്കാൻ തന്നെ ശ്രെമിച്ചു... ഞാനതുപറഞ്ഞതും,
""...ഇന്നെങ്കിലും വായ്ക്കു രുചിയായ്ട്ട് പിള്ളേരെന്തേലും ഉണ്ടാക്കിതന്നോട്ടെടീ... അതുനശിപ്പിയ്ക്കാതെ ഒന്നെവിടേലും പോയിരിയ്ക്ക്..!!"""_ എന്നുംപറഞ്ഞ് ചെറിയമ്മയ്ക്കു പിന്നിൽനിന്ന അമ്മായിയോടായി മാമനും വെച്ചുകീച്ചി...
""...അതേ... കൂടുതല് ഡയലോഗൊന്നുംവേണ്ട...
ഞങ്ങളുണ്ടാക്കിതന്നത് തിന്നിട്ടുതന്നാ നീയൊക്കെയിങ്ങനെ പോത്തുപോലെ വളർന്നത്..!!"""_ നോക്കുമ്പോൾ അമ്മയാണ്... മാമൻബ്രോയ്ക്കുള്ള മറുപടിയായ്രുന്നെങ്കിലും നോട്ടമെന്റെ മുഖത്തേയ്ക്കായ്രുന്നു... പക്ഷെ എപ്പോഴത്തേയുംപോലെ ആ കണ്ണുകളിലൊരു ദേഷ്യമോ അകൽച്ചയോ ഞാൻകണ്ടില്ല...
""...അതെന്താടാ... പോത്തുപോലെ വളരാൻ നിനക്കൊക്കെ മൂന്നുനേരം പിണ്ണാക്ക് കലക്കിയാണോ തന്നിട്ടിരുന്നത്..??"""_ ചോദിച്ചശേഷം ജോക്കുട്ടൻ സ്വന്തമായ്ത്തന്നെ ചിരിച്ചപ്പോഴാണ്
💬 Comments
View all comments