0%

Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 12.9K

എന്തോവലിയ തമാശയാണ് ആശാനുദ്ദേശിച്ചതെന്ന് മനസ്സിലായത്...

""...ഇമ്മാതിരി ചളിയടിയ്ക്കാനാരുന്നേൽ ഈക്കണ്ട കാശുംകളഞ്ഞ് നീയിവടെവരെ വരേണ്ടകാര്യമില്ലായ്രുന്നു... ഇങ്ങനോരോന്നു തോന്നുമ്പോൾ വിളിച്ചുപറഞ്ഞാൽ മതിയായ്രുന്നല്ലോ..!!"""_ കവറിൽനിന്നും എല്ലിൻകഷ്ണമെടുത്ത് ഞാൻ വാഷ്ബെയ്സനിലെ വെള്ളംനിറച്ച പാത്രത്തിലേയ്ക്കിടുന്നതിനിടയിൽ തിരിഞ്ഞുനോക്കാതെ പറഞ്ഞതും,

""...അതെ... നമ്മളാരെയേലും കൂലിയ്ക്കു വെച്ചെങ്കിലും എഴുതിയെടുക്കുവായ്രുന്നല്ലോ..!!"""_ ന്നുംപറഞ്ഞ്
ശ്രീക്കുട്ടനും കൂടെക്കൂടി... അതിനുടനേ അച്ചു,

""...അതേ... എഴുതിയെടുക്കുന്നതൊക്കെ കൊള്ളാം... എന്നിട്ടവസാനം അതങ്ങോട്ടുവല്ലതും അയച്ചുതന്നാൽ ഇവടെവന്നെല്ലാത്തിന്റേം ചെവിയ്ക്കല്ലടിച്ചു ഞാൻ പൊട്ടിയ്ക്കും..!!"""_ എന്നുകൂടി കിലുത്തിയതും കൂടിനിന്നവരുടെ ചിരിയുടെ മുഴക്കംകൂടി... അതോടെ ജോക്കുട്ടൻവീണ്ടും റോക്കറ്റിലെ സ്വീറ്റ്ബെൽറ്റ്‌ മുറുക്കി...

...ഇങ്ങനെപോവുവാണേൽ കീത്തുവിവനെ പേടിയ്‌ക്കേണ്ടിയിരിയ്ക്കുന്നു..!! _ എന്നു മനസ്സിൽ കരുതുമ്പോൾതന്നെ,

""...ഹലോ... ഇവടെനിന്നു കറങ്ങുന്നതൊക്കെ കൊള്ളാം... എന്നുവെച്ച് ഇതിനകത്തുവല്ലതും ഉപ്പുവാരിയിടാനുള്ള കെട്ടിയോന്റെ കൊട്ടേഷനുംകൊണ്ടാണ് വന്നേക്കുന്നതെങ്കിൽ എന്റെ കൊണംമാറും..!!"""_ ന്ന് അമ്മയേം ചെറിയമ്മേം മാറിമാറിനോക്കി ഞാൻ പറകേംചെയ്തു... ശേഷം ചേച്ചിയോടുതിരിഞ്ഞ്,

""...ചേച്ചീ... ദേ... നോക്കിക്കോണേ... പായസത്തിൽപ്പോലും പനാമറുകലക്കുന്ന ജാതികളാ ചുറ്റും..!!"""_ എന്നൊന്നു കുത്തുവേംചെയ്തു... അതിന്,

""...ഒന്നു മിണ്ടാണ്ടിരിയ്ക്കെടാ... വെറുതേ തോന്ന്യാസം പറയാതെ..!!"""_ ന്നുംപറഞ്ഞ് എന്നെ ശാസിയ്ക്കുമ്പോൾ ചേച്ചിയ്ക്കത് തീരെയിഷ്ടപ്പെട്ടിട്ടില്ലെന്നു വ്യക്തമാ...

""...അവനെ കുറ്റംപറയണ്ട കാര്യോല്ല മോളെ... അങ്ങേരുപറഞ്ഞാൽ ഇവളൊക്കെ അതല്ല അതിലപ്പുറോം കാണിയ്ക്കും... അതെങ്ങനാ... സ്വന്തമായ്ട്ടെന്തേലും ചിന്തിച്ചുചെയ്യാനുള്ള മൂളവേണ്ടേ... കൊറേ കുലസ്ത്രീകളിറങ്ങിയേക്കുന്നു... ക്രാഫ്ത്ഫൂ..!!"""_ എന്തൊക്കെയോ മനസ്സിൽവെച്ചിട്ടെന്നപോലെയാണ് മാമനതുപറഞ്ഞത്... അതോടെ അടുക്കളയിലെബഹളം വീണ്ടുമൊന്നടങ്ങി വന്നതായ്രുന്നു... ഉടനെ,

""...ഹലോ... വെട്ടിക്കണ്ടിച്ചുവെച്ച പച്ചക്കറിയില് വല്ലതും തുപ്പിയാ കൊട്ടത്തേങ്ങയ്ക്കെറിയും ഞാൻ..!!"""_ എന്ന ശ്രീയുടെ ഡയലോഗുവീണത്...

""...ശ്ശേ.! നശിപ്പിച്ച്... മാമനങ്ങട് മാസായി കേറിക്കേറി വന്നതായ്രുന്നു... കളഞ്ഞില്ലേ..!!"""_ ജോക്കുട്ടനാണ്... ചിരണ്ടിയ തേങ്ങയുടെ ഹോളിൽക്കൂടി നോക്കിയാണ് ഡയലോഗ്...

""...ഏഹ്.! നീയിവിടെയുണ്ടായ്രുന്നോ..?? നീ എപ്പൊയെത്തി..?? നിന്നെ കാണാനേയില്ലല്ലോ..!!"""_ ചിറികടിച്ച് ചിരിയമർത്തിക്കൊണ്ട് അച്ചുവീണ്ടും...

""...നിങ്ങളവിടെ വടിപോലെ നിൽക്കാതെ ഈ

💬 Comments

View all comments