Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]
ഞാൻചോദിച്ചതും,
""...ഇപ്പോളതു കിട്ടണോങ്കിൽ നോട്ടീസുമടിച്ച് പഞ്ചായത്തുമുഴുവൻ തപ്പിനടക്കണം..!!"""_ എന്നായ്രുന്നു ശ്രീക്കുട്ടന്റെ മറുപടി...
""...നിങ്ങളതുവിട്... എന്നിട്ടു ഞാമ്പറഞ്ഞതിനു മറുപടിപറ... ഇനി ഫുൾ ജോളിയായി നിൽക്കാൻ പറ്റുവോ സിദ്ധൂഭായ്ക്ക്..??"""_ ശ്രുതിചേച്ചി വിടാൻകൂട്ടാക്കാതെ ചോദിച്ചു...
""...അതിനിപ്പെന്താ..?? നമുക്കങ്ങട് ഫുൾ ജോളിയാക്കിയേക്കാല്ലോ... പക്ഷേ നിങ്ങളിവിടുന്ന് പോയേക്കരുതെന്നു മാത്രം..!!"""_ എന്നുംപറഞ്ഞ് ചിരിച്ചുകൊണ്ട് ഞാൻ ചെറിയൊരു ചീനചട്ടിയെടുത്തു കഴുകി അടുപ്പത്തേയ്ക്കുകേറ്റി... എന്നിട്ട് കുറച്ചുമഞ്ഞപ്പൊടിയും മുളകുപൊടിയും മീറ്റ്മസാലയും ഉപ്പുംചേർത്തു മസാലചൂടാക്കാനും തുടങ്ങി...
""...അയ്യോ.! അങ്ങനെ ഫുൾടൈമിവിടെ നിന്നാൽ എന്റെ കെട്ട്യോനേം പിള്ളേരേം ഞാനെന്തോചെയ്യും മോനെ..??"""_ ചോദിച്ചുകൊണ്ട് പുള്ളിക്കാരി അടുത്തേയ്ക്കുവന്നു... അപ്പോഴേയ്ക്കും ചെറിയമ്മ എല്ലുകഴുകി തന്നിരുന്നു...
""...അവരോടു പോകാമ്പറ... നമ്മക്കെല്ലാംകൂടി ഇവടങ്ങു കൂടാന്നേ... എന്നിട്ടു നാളെ കല്യാണത്തിനു വരുന്നതിൽനിന്ന് നല്ലൊരു ചെക്കനേം നമ്മക്ക് സെറ്റാക്കാന്ന്..!!"""_ ചിരിച്ചുകൊണ്ട് പറയുന്നതിനൊപ്പം ചെറിയമ്മതന്ന എല്ലെല്ലാംകൂടി മസാല മിക്സ്ചെയ്ത് വലിയൊരു ഉരുളിയിലാക്കി കറിവേപ്പിലയും കുറച്ചു വെള്ളവുംചേർത്ത് വേവാൻവെച്ചു...
""...അതെന്തിനാടാ ഇനി വേറൊരു ചെക്കൻ..?? നിനക്കുതന്നങ്ങു കെട്ടിയാപ്പോരേ..?? ആ കൊച്ചിന് നിന്നെയങ്ങു പിടിച്ചെന്നു തോന്നുന്നു..!!"""_ അതിനിടയിൽ കപ്പയെടുത്ത് നിരത്തിയിട്ട് തോലുകളഞ്ഞിട്ടിരുന്ന മാമന്റെവക ഡയലോഗ്... മാമനൊപ്പം ശ്രീയും ജോക്കുട്ടനും അച്ചുവുമുണ്ട്... നാലും ചേരും.!
""...യ്യ്യോ.! അതുപറഞ്ഞപ്പൊ മീനൂന്റെ മുഖത്തുണ്ടായ ഞെട്ടല് കണ്ടോ..??"""_ ആക്കിയമട്ടിലൊരു ചോദ്യമിട്ട അമ്മായി,
""...നീ പേടിയ്ക്കണ്ട മീനൂ... ഇവനെ നമ്മളിനി കെട്ടിയ്ക്കുന്നില്ല... പോരേ..??"""_ എന്നുകൂടി കൂട്ടിച്ചേർത്തതും എന്തിനോവേണ്ടി വിളറിവെളുത്ത മീനാക്ഷിയുടെ ചമ്മിയമുഖം ക്ലോസപ്പിൽ തെളിഞ്ഞു... അതിനവളെ കളിയാക്കിക്കൊണ്ട് ചേച്ചിചിരിച്ചതും,
""...അതേ... നിങ്ങള് കൂടുതലങ്ങട് ചിരിയ്ക്കണ്ടാട്ടാ... കെട്ട്യോനെ നന്നായ്ട്ടൊന്നു നോക്കിയ്ക്കോ... ഇല്ലേല് കീത്തൂന്റെ കല്യാണത്തിനുമുന്നെ നിങ്ങടെ കെട്ട്യോന്റെ രണ്ടാംകെട്ടാവും നടക്കുവ..!!"""_ ഞാനും വിട്ടില്ല...
""...അതോണ്ടാണല്ലോ പിടിച്ചപിടിയാലേ ഇവനേംകൊണ്ട് ഇങ്ങോട്ടേയ്ക്ക് കെട്ടിയെടുത്തെ... വരുന്നില്ലാ വരുന്നില്ലാന്ന് പലവട്ടം പറഞ്ഞതായിവൻ..!!"""_
💬 Comments
View all comments