0%

Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 12.9K

തകൃതിയായി തോലുകളയുന്നതിനിടയിൽ അച്ചു പാരവെച്ചതും, തോലുകളഞ്ഞ കപ്പ കൊത്തിനുറുക്കിക്കൊണ്ടിരുന്ന സീതാമ്മ,

""...മിണ്ടാതിരിയ്ക്കെടീ..!!"""_ ന്നുംപറഞ്ഞ് അച്ചുവിനിട്ടൊരു കുത്തുകൊടുത്തു... അതിനു കൂടെയിരുന്ന ജോക്കുട്ടന്റമ്മ ചിരിയ്ക്കുവേംചെയ്തു...

""...അതുപിന്നെ എടുത്തുചാടി ഞാനിങ്ങുപോന്നാൽ ന്റെ വർഷക്കുട്ടി ഒറ്റയ്ക്കാവൂന്ന് കരുതീട്ടല്ലേടീ .??"""_ ജോക്കുട്ടൻ ചേച്ചീനെ ചൊറിയാനായി കിറിയ്ക്കിട്ടു കുത്തിക്കൊണ്ടു പറഞ്ഞതിന്,

""...ഏഹ്..??"""_ ന്നൊരു ഞെട്ടലായ്രുന്നൂ പിന്നീന്ന്... തിരിഞ്ഞുനോക്കുമ്പോൾ കൂട്ടുകാരികളിലൊന്നിന്റെ മുഖത്ത് വല്ലാത്തൊരുഭാവം... അതിനെല്ലാരുമതിനെ തുറിച്ചു നോക്കിയതിന്,

""...അല്ല വർഷാന്നു വിളിച്ചപ്പോ... പെട്ടെന്ന്..!!"""_ ആ ചേച്ചിനിന്നു വിക്കി...

""...ഏഹ്..?? ചേച്ചീടെ പേര് വർഷാന്നാണോ..??"""_ ചോദ്യത്തിനൊപ്പം ഞാനാരതിച്ചേച്ചിയെ നോക്കി... ഒപ്പം,

""...ചേച്ച്യേ... ദേ... ആളിങ്ങെത്തീട്ടുണ്ട് ട്ടാ... ഇതൊക്കെയൊരു കളീടെ ഭാഗമാ..!!"""_ ന്നൊരു വാലുകൂടി ചേർത്തതും,

""...ഏയ്‌.! അതീ വർഷയല്ലടാ..!!"""_ ന്നു പറഞ്ഞ് ഊരാനായി ജോക്കുട്ടൻ നോക്കിയെങ്കിലും നമ്മളുവിടോ..??

""...അല്ല... അതെനിയ്ക്കറിയാം... പക്ഷേ ആ പേരിനോട് നിനക്കൊരു ചായ്‌വുണ്ടെന്നു പറയുവാർന്നു..!!"""_ പറഞ്ഞശേഷം ഞാൻ ചേച്ചിയെനോക്കി...

""...ചേച്ചീ... രണ്ടിന്റേം മേലൊരു കണ്ണുണ്ടാവണേ... ഇല്ലേലിവൻ ഇതിനേംകൊണ്ട് നാടുവിടും... അതുകൊണ്ട് പറഞ്ഞതാ..!!"""

""...എടാ... അതിനാ ചേച്ചീടെ കല്യാണമുറപ്പിച്ചതാടാ..!!"""_ ശ്രീ ഒരാവശ്യവുമില്ലാതെ ഇടയ്ക്കുകയറി...

""...അതിനിപ്പെന്താ..?? അല്ലേലും നീയൊക്കെ എത്തിക്സുനോക്കിയാണോ പെണ്ണിനെ ചൂണ്ടുന്നെ..??"""_ അടുത്തിരുന്ന് അച്ചുവീണ്ടും തൊടുത്തു...

""...അതുശെരിയാ... ഇവനാണേൽ കെട്ടിക്കഴിഞ്ഞ പെണ്ണുങ്ങളോടെയാ കൂടുതൽ താല്പര്യം..!!"""_ ശ്രീയെനോക്കി ഞാൻപറഞ്ഞതും,

""...യൂ മീൻ ആന്റി ലവർ..??"""_ എന്നുംചോദിച്ച് ജോക്കുട്ടനാക്കിയൊന്നു ചിരിച്ചു...

""...ഏയ്‌.! ആന്റിയല്ല... അമ്മൂമ്മവരെ പോവും... അതാവുമ്പോൾ തലേലാവൂലന്നാ ശ്രീക്കുട്ടന്റെ തിയറി... അല്ലേടാ..??"""_ ഞാൻ ശ്രീയെനോക്കി... അതിനവൻ,

""...പോടാ നാറീ..!!"""_ ന്നുംപറഞ്ഞ് ഊരിപ്പോരുമ്പോൾ,

""...എന്നാൽ ചേച്ചിയിവിടുന്നു മാറിയ്ക്കോ..!!"""_ ന്നു പറഞ്ഞ് അച്ചു ശ്രുതിചേച്ചിയെ പിടിച്ചൊരുതള്ള്... അതോടെ രംഗം കൂടുതൽ വഷളായി... അതോടെ ചളിയടിവിട്ട് എല്ലാരും മാര്യേജ് ബ്രോക്കർമാരാവുകേം ചെയ്തു...

💬 Comments

View all comments