Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]
ഞാൻ കരുതീലാട്ടാ..!!"""_ ശ്രുതിചേച്ചി ഒരുപ്ലെയ്റ്റിൽ കുറച്ചെടുത്തു കഴിച്ചശേഷം എന്റെ കൈയ്ക്കുപിടിച്ചു പറഞ്ഞതും,
""...അല്ലേലും എന്റനിയനുണ്ടാക്കുന്നതൊന്നും അങ്ങനെ പാഴായിപോവൂലാ..!!"""_ ന്നൊരു മറുപടിയായ്രുന്നു ചേച്ചിയുടെ ഭാഗത്തൂന്ന്... അതിനെല്ലാരും ഒരേസ്വരത്തിൽ യെസ്സുവെയ്ക്കുമ്പോൾ,
""...അയ്യോടാ.! സാധനം കേറിക്കൊളുത്തിയപ്പോൾ അവൾടെ അനിയനെന്ന്... നാണമില്ലല്ലോടീ..!!"""_ സ്പൂണിൽകോരിയ പീസെടുത്ത് വായിലേയ്ക്കിട്ടുകൊണ്ട് ജോക്കുട്ടൻ പിന്നേം ചേച്ചിയെ ചൊറിഞ്ഞു...
""...ഒന്നുപോടാ... പരിചയപ്പെട്ട അന്നുമുതൽ സിദ്ധുവെന്റെ കുഞ്ഞനിയൻ തന്നെയാ...
അല്ലേടാ സിദ്ധൂ..??"""_ ചേച്ചിയെന്റെ തോളിൽ ചുരണ്ടിക്കൊണ്ട് ചോദിച്ചതിന്,
""...അല്ലാണ്ട്പിന്നെ... ചേച്ചിയെന്റെ പിറക്കാണ്ടുപോയ ചേച്ചിയല്ലേ ചേച്ചീ..!!"""_ എന്നുപറഞ്ഞ് തിരിച്ചു സോപ്പിടാൻ നോക്കുമ്പോഴാണ്,
""...പിറക്കാണ്ടുപോയ ചേച്ചിയോ..?? അതിനുനിനക്കു പിറന്ന ചേച്ചിയുണ്ടല്ലോ..??"""_ ന്ന സ്വപ്നേച്ചിയുടെ സംശയംകേട്ടത്...
...ഊമ്പി.!
അപ്പോഴാണ് വായീന്നു വീണുപോയതിനെക്കുറിച്ച് ഞാൻ ബോധവാനാകുന്നത്... ഉടനെ വെട്ടിത്തിരിഞ്ഞുനോക്കീപ്പോൾ കണ്ടതോ
എന്നെ കലിതുള്ളി നോക്കിനിൽക്കുന്ന കീത്തുവേച്ചിയേം...
...ഈശ്വരാ.! ഇനിയിപ്പോൾ എന്തുപറയും..??_ എന്നുംകരുതി തലകറങ്ങി നിൽക്കുമ്പോഴാണ്,
""...അയ്യോ.! അതൊന്നുമവനെ ഓർമ്മിപ്പിയ്ക്കല്ലേ... അതൊക്കെയവൻ മറക്കാനാഗ്രഹിയ്ക്കുന്ന അദ്ധ്യായങ്ങളാ..!!"""_ എന്നുപറഞ്ഞ് മീനാക്ഷിയൊറ്റ ചിരിയായ്രുന്നു... കേട്ടതും എല്ലാംകൂടിയങ്ങു ചിരിയ്ക്കാനും തുടങ്ങി...
ഞാനാണേൽ അന്നേരമത്രയും നിന്നുരുകുവായ്രുന്നു... ഇങ്ങനെപോയാൽ കല്യാണത്തലേന്ന് കല്യാണപ്പെണ്ണിന്റനിയൻ പണ്ഡവും പണവുമായി നാടുവിട്ടൂന്നാവും നാളത്തെവാർത്ത...
""...എടീ... നിന്നെയൊക്കെ ഇവടെവിളിച്ചത് ഈ അടുക്കളേൽക്കിടന്ന് ചിരിച്ചുമറിയാനല്ല... വന്നേയിങ്ങട്..!!"""_ അതിനിടയിൽ പിടഞ്ഞടുക്കളേൽക്കേറിയ കീത്തു എന്നെയൊന്നു രൂക്ഷമായി നോക്കിയിട്ട് ശ്രുതിച്ചേച്ചിയോടൊറ്റ ചീറൽ...
""...അതല്ലടീ... ഇവിടെ നൈസാ... ഇവരുടെ കൂടെക്കൂടിയാൽ സമയംപോണതറിയൂല..!!"""_ എന്നായ്രുന്നു വർഷചേച്ചിയുടെ മറുപടി...
""...അതേന്നേ... ആ റൂമിൽപ്പോയി ചടച്ചിരിയ്ക്കുന്നേലും നല്ലത് ഇവർടെ വൈബിനൊപ്പം കൂടുന്നതാ... നീയും ഇവിടെ നിൽക്കന്നേ... നമുക്കെല്ലാർക്കൂടി പൊളിയ്ക്കാം..!!"""_ ശ്രുതിചേച്ചിയുംകൂടെ പറഞ്ഞതും കീർത്തുവിനാകെ അടിയായിപ്പോയി... സ്വന്തം കൂട്ടുകാരികൾ ഇങ്ങനെ കളംമാറ്റിചവിട്ടുമെന്ന് എന്റചേച്ചി സ്വപ്നത്തിൽപോലും ചിന്തിച്ചുകാണില്ല... അതിന്റെകൂട്ടത്തിൽ മീനാക്ഷിയുടെ ചിരികൂടായപ്പോൾ നാണംകെടാതിരിക്കാൻ എന്നാൽപ്പിന്നെ ഞാനുംകൂടി നിന്നേക്കാമെന്ന മട്ടിൽ
💬 Comments
View all comments