0%

Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 13K

അവളൊന്നടങ്ങിവന്നതാ... അപ്പോഴാണ്,

""...ഏയ്‌.! അതുവേണ്ട... കല്യാണപ്പെണ്ണ് കരിയുടേം പുകയുടേമിടയിലൊന്നും നിൽക്കണ്ട..!!"""_ എന്നേതോ കേശവമ്മാമന്റെ പെമ്പറന്നോത്തി കുത്തിവെച്ചത്... അയൽക്കൂട്ടം ചേച്ചിമാരുംകൂടെ അതേറ്റുപിടിച്ചു... അതോടെ,

""...എന്നാലൊരു കാര്യംചെയ്... കീത്തു റൂമിൽപ്പൊക്കോ... ഇവരിവടെ നിൽക്കട്ടേ... ഇവടത്തെ പരിപാടികഴിയുമ്പോൾ ഞാന്തന്നങ്ങട് പറഞ്ഞുവിട്ടോളാം..!!"""_ എന്നൊരു തീർപ്പുകൽപ്പിച്ചുകൊണ്ട് മീനാക്ഷിയിടയ്ക്കു കേറിയത്... അതുകേട്ടതും കീത്തുവിന് പൊളിഞ്ഞുകേറുവായ്രുന്നു... അല്ലേത്തന്നെ മീനാക്ഷിയെ മൂപ്പിയ്ക്കാൻ വേണ്ടിയാണ് കീത്തു മലപ്പുറത്തൂന്ന് ഫ്രണ്ട്സിനെയിറക്കീത്... എന്നിട്ടിപ്പൊ അവരെ അവളയച്ചോളാന്നു പറയുമ്പോൾ കീത്തൂന് സഹിയ്ക്കാമ്പറ്റോ..??!!

എന്നാൽ എന്തെങ്കിലും പറയുന്നതിന് മുമ്പേ ഏതോവല്യമ്മ,

""...അതേ... മീനുമോള് പറഞ്ഞതാണ് അതിന്റെശെരി..!!"""_ എന്നുകൂടിവെച്ചതും കീത്തു ചവിട്ടിക്കുലുക്കി ഇറങ്ങിയൊരു പോക്ക്... ഇവളിനി കല്യാണോം കോപ്പൊന്നുംവേണ്ടാന്നുവെച്ചു നേരേ ചെറുക്കന്റെ വീട്ടിൽചെന്ന് കേറുവോ..??

അപ്പോഴേയ്ക്കും,

""...എടാ... ചോറും കറികളുമൊക്കെ പന്തലിലേയ്ക്കു പോയിട്ടുണ്ട്... ഇതുകൂടി അങ്ങോട്ടേയ്ക്കെടുക്കാം... അല്ലാണ്ടിവടെയിരുന്നാൽ എല്ലാംകൂടി ടേസ്റ്റ്നോക്കി സാനംതീർക്കും..!!"""_ എന്നുപറഞ്ഞുകൊണ്ട് ശ്രീയും ജോക്കുട്ടനും കൂടി ഏഷ്യാഡ്‌ ചെരുവത്തോടെയെടുത്ത് പന്തലിലേയ്ക്കു കൊണ്ടുപോയി...

""...തലേദിവസത്തെ സദ്യയ്ക്ക് ഇറച്ചിവിളമ്പോ..??"""_ അതിനിടയിൽ അമ്മ ചെറിയമ്മയോടു ചോദിച്ചതുകേട്ടു... അതിന്,

""...കഴിയ്ക്കുന്നോര് കഴിച്ചോട്ടേ... നമ്മളാരേം നിർബന്ധിച്ചു കഴിപ്പിയ്ക്കുന്നില്ലല്ലോ..!!"""_ എന്നായ്രുന്നു ചെറിയമ്മയുടെ മറുപടി...

അതോടെ ഞാനുണ്ടാക്കീതാരും കഴിയ്ക്കൂലേന്നൊരു ആശങ്കതോന്നിയെങ്കിലും നാട്ടുകാര് കഴിച്ചില്ലേൽ കഴിച്ചില്ലേൽ കഴിയ്ക്കാനാള് വീട്ടിൽത്തന്നുണ്ടല്ലോന്നൊരു സമാധാനമുണ്ട്... ഇനിയാരും കഴിച്ചില്ലേൽ പാത്രത്തോടെ നീക്കി മീനാക്ഷീടെ മുന്നിൽവെയ്ക്കേണ്ട കാര്യമേയുള്ളൂ...

എന്നാലെന്റെ ചിന്തകളെയെല്ലാം അസ്ഥാനത്താക്കിക്കൊണ്ട് ഓരോരുത്തരായി എന്റെ ഏഷ്യാഡ് ചോദിച്ചുവാങ്ങുവായ്രുന്നു... കഴിച്ചവരൊക്കെ,

""...ഇത് സംഭവം അടിപൊളിയാട്ടോ..!!"""_ എന്നുപറഞ്ഞ് പിന്നേംവാങ്ങാൻ തുടങ്ങിയതോടെ കഴിയ്ക്കാനിരുന്നവർ മുഴുവൻ അതുമാത്രം ചോദിച്ചുമേടിയ്ക്കുകയും ചെയ്തു...

ഏഷ്യാഡ് വിളമ്പാൻനിന്ന ചേച്ചിയും ശ്രീയും മാമനുമെല്ലാം സിത്തുവിന്റെ പ്രിപ്പറേഷനാന്ന് എടുത്തെടുത്തു പറഞ്ഞുകൊണ്ടാണ് വിളമ്പിയതുപോലും...

ആദ്യമായിക്കാണുന്ന ഐറ്റമായതുകൊണ്ട് രുചി നോക്കാനെന്നോണം മേടിച്ചു നോക്കിയവർപോലും വീണ്ടും വീണ്ടും മേടിച്ചുകഴിച്ചു വയറുനിറച്ചപ്പോൾ നിറഞ്ഞതെന്റെ

💬 Comments

View all comments