Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]
ഹൃദയം കൂടിയായ്രുന്നു...
""...ഇങ്ങനൊരു ഐറ്റം ഉണ്ടാക്കുന്നുണ്ടായ്രുന്നേൽ പിന്നെ സദ്യ വേണ്ടായ്രുന്നല്ലോ ഡോക്ടറേ..!!"""_ അതിനിടയിൽ പിതാശ്രീയുടെയൊരു ചങ്ങായി വിളിച്ചുപറയുകകൂടി ചെയ്തതും പന്തലിലങ്ങറ്റമിങ്ങറ്റം ഇരുന്നവരൊക്കെ പലസ്വരത്തിൽ അതിനെ സപ്പോർട്ടുചെയ്യുകകൂടി ചെയ്തപ്പോൾ ഞാനങ്ങടുപൊങ്ങി...
""...അതിനിതുണ്ടാക്കിയ കാര്യം വല്യച്ഛനിപ്പോഴാ അറിയുന്നേ... ഇത് സിത്തൂന്റെമാത്രം പ്ലാനാ... ഉണ്ടാക്കിയതും അവനൊറ്റയ്ക്കാ..!!"""_ എന്നതിന് ശ്രീക്കുട്ടൻ മറുപടികൊടുക്കുകകൂടി ചെയ്തതും തന്തസെർ നൈസിനങ്ങട് ഐസായി... കൂട്ടത്തിൽ കഴിച്ചവരൊക്കെ എന്നെ പുകഴ്ത്തുകകൂടി ചെയ്തതോടെ ഞാനൊന്നു ഞെളിഞ്ഞു...
...ജീവിതത്തിലാദ്യമായാണ് ഇങ്ങനൊരുനിമിഷം... കുടുംബംമുഴുവൻ പരാജയമെന്ന് എണ്ണിക്കൊണ്ട് നടന്നിടത്ത് അവരുടെമുന്നിൽത്തന്നെ അംഗീകാരം കിട്ടുകയെന്നത് ചെറിയകാര്യമല്ലല്ലോ... അതിനുകാരണം മീനാക്ഷിയും അച്ചുവുമാണ്... കൂടെ ഒരുകാര്യവുമില്ലാതെ എന്നെ ബൂസ്റ്റ്അപ്പ് ചെയ്തുനടന്ന ശ്രീയും മാമനും ചേച്ചിയും ജോക്കുട്ടനും... അല്ലേലും എന്തിനുമേതിനും നമുക്കുകൂട്ടായി നമ്മളെ സപ്പോർട്ടുചെയ്തു നിൽക്കുന്ന ഒരുകൂട്ടത്തെ കിട്ടുകയെന്നു പറയുന്നത് അത്രചെറിയ കാര്യമല്ലല്ലോ...
എന്തായാലും ആ കൂട്ടത്തിൽ എന്റെ കാർന്നോരും കീത്തുവുമൊഴികെ മറ്റെല്ലാരും ഏഷ്യാഡ് മാത്രമാണ് കഴിച്ചതെന്നറിഞ്ഞപ്പോൾ കിട്ടിയ സന്തോഷം... അതുപറഞ്ഞറിയിയ്ക്കാൻ കഴിയാത്തതായ്രുന്നു... പക്ഷെ അതിനിടയിലും ഞാനുണ്ടാക്കുന്നത് കഴിയ്ക്കാൻപോലും തയ്യാറാകാത്തവിധം ഞാനവർക്ക് അന്യനായ്പ്പോയോന്നുള്ള ചിന്തയിങ്ങനെ എങ്ങുമെങ്ങും തട്ടാതെ.. തൊടാതെ നിൽക്കുന്നുമുണ്ട്.!
പിന്നെ തിരിച്ചടുക്കളയിലേയ്ക്കു വരുമ്പോൾ അവിടെ അമ്മയും ചെറിയമ്മയുംകൂടി ബാക്കിവന്ന ചോറും കറികളുമെല്ലാം ഒതുക്കുകയായ്രുന്നു... സഹായിയ്ക്കാനായി ഞാനും കൂടെക്കൂടി...
""...എടാ... നീയൊരു ഹോട്ടലുതുടങ്ങ്ട്ടാ... എന്നാ ഇവടെവന്നവര് വീട്ടിലെ അരിവെപ്പ് നിർത്തും... ഉറപ്പാ... അത്രയ്ക്കഭിപ്രായമല്ലായ്രുന്നോ..!!"""_ ഓരോന്നെടുത്തു മാറ്റുന്നതിനിടയിൽ ചെറിയമ്മ പറയുന്നുണ്ടായ്രുന്നു...
""...പിന്നെ ചോറുമുഴുവനും വേസ്റ്റായീന്നുമ്പറഞ്ഞ് എന്നെതെറീംവിളിച്ച് മാൻഡ്രെക്ക് നടക്കുന്നുണ്ട്..!!"""_ സ്വയമറിയാതെ ഞാൻ ഞാനായി...
""...അതുപിന്നെ പറയാണ്ടിരിയ്ക്കോ..?? എത്രപേർക്കുള്ള ചോറും കറിയുമാ ഈ ഇരിയ്ക്കുന്നെ..!!"""_ അതിനിടയിൽ അമ്മ പുള്ളിയെ സപ്പോർട്ടുചെയ്യാനൊരു ശ്രെമവുംനടത്തി...
""...അതിനു നിന്റെ പറച്ചിലുകേട്ടാ തോന്നുവല്ലോ നമ്മള് നിർബന്ധിച്ചു തീറ്റിച്ചതാന്ന്... അവർക്കിഷ്ടപ്പെട്ടത് വാങ്ങിക്കഴിച്ചതിന്
💬 Comments
View all comments