Chapter Title : എന്റെ ഡോക്ടറൂട്ടി 03 [അർജ്ജുൻ ദേവ്]
പോരാത്തതിന് ആവശ്യത്തിലധികം തടിയും...
കണ്ടാലൊരു തക്കിടിമുണ്ടൻ...
അതുകൊണ്ടുതന്നെ
ഞാനും ശ്രീക്കുട്ടനുംകൂടി നടന്നുപോകുമ്പോൾ "പത്ത്" നടന്നുപോകുന്ന പോലിരിയ്ക്കും...
അന്നും ക്രിക്കറ്റിനോട് നല്ല താല്പര്യമായിരുന്നെങ്കിലും ശരീരഘടനയിതായതുകൊണ്ട് ആരുമെന്നെ ടീമിലെടുക്കില്ലായ്രുന്നു...
മൊത്തത്തിൽ എങ്ങോട്ടുതിരിഞ്ഞാലും വെറുമൊരു കോമഡി പീസാവാനായിരുന്നു യോഗം...
ക്ലാസ്സിൽ ശ്രീക്കുട്ടനുൾപ്പെടെ ഒരുവിധമെല്ലാപേർക്കും അഫെയറുള്ളപ്പോൾ അവർക്കൊപ്പം പിടിയ്ക്കാൻ ഞാനും പലപെൺപിള്ളാരുടെയും പിന്നാലെയിഷ്ടവും പറഞ്ഞുനടന്നു...
എന്നാൽ ക്ലാസ്സിലെ കോമഡി പീസിനെയൊക്കെ ആരാപ്രേമിയ്ക്കുന്നെ..??
പ്രേമിയ്‌ക്കുകപോയിട്ട് ഒന്നുമിണ്ടാൻകൂടി ആരുമടുത്തേയ്ക്കു വരാറില്ലാത്ത ഞാൻ അവസാനം കണ്ടുപിടിച്ച പോംവഴിയാണ് മീനാക്ഷി...
മറ്റാരുമല്ല, എന്റെ ചേച്ചിയുടെ ബെസ്റ്റ്ഫ്രണ്ട്...
അതിലുപരി എന്നെക്കണ്ടാൽ ഒരിയ്ക്കലും കളിയാക്കിച്ചിരിയ്ക്കാത്ത, എന്നോട് ഏറ്റവുമധികം ഇഷ്ടമുണ്ടെന്നു ഞാൻതന്നെ ഗവേഷണത്തിൽ കണ്ടെത്തിയ എന്റെ മീനുവേച്ചി...
സംഗതിയുടെ കിടപ്പിപ്പോൾ ഏകദേശം മനസ്സിലായി കാണോലോ..??
അടിവയറ്റീന്നുവന്ന ഉൾപ്രേരണയോ ഇടനെഞ്ചിലെപിടപ്പോ കണ്ണിലെ തിരയിളക്കമോ, ഒരു മണ്ണാങ്കട്ടേമല്ല...
ക്ലാസ്സിലെല്ലാർക്കും കൊഞ്ചിക്കുഴയാനാളുണ്ട്...
അപ്പോളെനിയ്ക്കും വേണം അതായിരുന്നു മനസ്സിലിരിപ്പ്...
അന്നു മീനാക്ഷിമാത്രമേ കണ്ടാൽമിണ്ടുള്ളൂ...
അതുകൊണ്ടാണ് അവളെത്തന്നെ ചൂസ്ചെയ്തതും...
കിട്ടിയാൽ ഊട്ടി അല്ലെങ്കിൽ ചട്ടി അതായിരുന്നൂ അന്നു നമ്മടെലൈൻ...
പക്ഷേ... അതിങ്ങനെയൊരു ഏണിയാവോന്ന് കരുതീല... വീണ്ടും പാവംഞാൻ...
അങ്ങനെ പേടിച്ച് കിടുമ്പനടിച്ച് വിയർത്തുനാശമായി ക്ലാസ്സിൽചെല്ലുമ്പോൾ
അവിടെയതിലും വലിയഅടി...
എന്നാലതിന്റെ കാര്യമെന്താണെന്നുകൂടി ചോദിയ്ക്കാൻ നിൽക്കാതെ അവരുടെയിടയിലൂടെ പൂക്കളത്തിന് സ്ഥലമുണ്ടാക്കാനായി പിന്നിലേയ്ക്ക് മാറ്റിയിട്ടിരുന്നകൂട്ടത്തിലെ മുന്നിലെ ബെഞ്ചിനടുത്തേയ്ക്ക് നടന്നു...
ക്ലാസ്സ്റൂമിന്റെ ഒത്തമധ്യത്തിൽ,
ഒരു ചെറിയകോലിൽ നൂലുകെട്ടി അതിന്റെ മറ്റേഅഗ്രത്തിലെ ചോക്കുകൊണ്ട് വലിയവൃത്തവും വരച്ചിട്ട് ബാക്കിയെന്തു ചെയ്യണമെന്നറിയാതെനിന്ന ശ്രീക്കുട്ടനെയുംനോക്കി ഞാൻ ബെഞ്ചിലിരിപ്പുറപ്പിച്ചു...
വൃത്തത്തിന്റെ വലിപ്പം കൂടിപ്പോയെന്നും അതിനുവേണ്ടുന്ന പൂക്കളില്ലെന്നുംപറഞ്ഞ് ക്ലാസ്സ്‌ലീഡറ്, ഒരുപെണ്ണ്...
ആ..?? പേരൊക്കെ മറന്നുപോയി... അവള് ഫുൾകലിപ്പ്... അവൾക്കപ്പോൾ അതുമായ്ക്കണം...
ശ്രീക്കുട്ടനാണെങ്കിൽ കൊന്നാലും സമ്മതിയ്ക്കില്ലെന്നമട്ടും...
ഇതിനിടയിൽ പ്രേമംപൊളിഞ്ഞ് ആപ്പീസുംപൂട്ടിച്ചെന്ന ഞാനെന്തോ കാണിയ്ക്കാൻ..??
ഓടിച്ചെന്ന് കൂട്ടിയിട്ടിരിയ്ക്കുന്ന
💬 Comments
View all comments