0%

Chapter Title : എന്റെ ഡോക്ടറൂട്ടി 03 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2.6K
പൂക്കളൊക്കെവാരി എങ്ങോട്ടേലും എറിഞ്ഞുകളഞ്ഞാലോ..??_ രണ്ടുമൂന്നു പ്രാവശ്യം ആലോചിച്ചതാ... പക്ഷേ, മീനാക്ഷി കീത്തുവേച്ചിയോട് സംഗതിവല്ലതും പറയുവാണേൽ വീട്ടിൽചെല്ലുമ്പോൾ പൂക്കളെറിയുമ്പോലെ അച്ഛനെന്നെ വാരിയെറിയും... ...വേണ്ട... പൂക്കളവിടെ ഇരുന്നോട്ടേ... ഹല്ല പിന്നെ.! അപ്പോഴേയ്ക്കും ക്ലാസ്സിലെഗേൾസൊക്കെ ക്ലാസ്സ്‌ലീഡറ് പെണ്ണിന്റെ സൈഡായി... ബോയ്സിലെ അലമ്പ് ടീംസുമുഴുവൻ ശ്രീക്കുട്ടനൊപ്പവും... അതിൽ ചിലപഠിപ്പികൾ രണ്ടിലുംതൊടാതെയും കുറേ കോഴിക്കുട്ടന്മാർ എവിടെത്തൊടണമെന്നറിയാതെയും നിന്നു താളംചവിട്ടുന്നുണ്ട്... ക്ലാസ്സ്ലീഡറു പെണ്ണിന്റെനേരേ ചൂരലെടുത്തു വീശുന്നതിനിടയിലും ശ്രീയെന്നെ തിരിഞ്ഞുനോക്കാൻ മറന്നില്ല... എന്നാലതൊരു സഹായാഭ്യർത്ഥനയായിരുന്നില്ല, മറിച്ച് അമ്പരന്നുള്ള നോട്ടമായിരുന്നു... എല്ലാ ഉടായിപ്പിനും കട്ടയ്ക്കു കൂടെയുണ്ടായിട്ടുള്ള ഞാനവിടെ നോക്കുകുത്തിയായി ഇരിക്കുന്നതിനുള്ള കാരണമവന് അജ്‌ഞമായിരുന്നല്ലോ... ""...സിത്താർത്തേ... നിന്നെ നിന്റെചേച്ചി വിളിയ്ക്കണു... പെട്ടെന്നങ്ങോട്ട് ചെല്ലാമ്പറഞ്ഞു..!!"""_ക്ലാസ്സിലെ തല്ലുപിടുത്തത്തിനിടയിലൂടെ അകത്തേയ്ക്കുവന്നൊരു പെണ്ണതുപറഞ്ഞതും നെഞ്ചൊന്നുകാളി... ശരീരം മൊത്തത്തിലൊന്നുലഞ്ഞു.! ""...ന്നെയോ..?? എ.. എന്തിന്..??"""_ പതറിക്കൊണ്ടു തിരക്കിയതിന് കൈമലർത്തി അറിയില്ലെന്നു നടിച്ചുകൊണ്ടവൾ മാറിപ്പോയപ്പോൾ ഞാനിരുന്നുരുകി... ഒറ്റ നിമിഷംകൊണ്ട് നാടുവിട്ടുപോയി അധോലോകത്തിൽ ചേർന്നാലോന്നുപോലും ഞാനപ്പോൾ ആലോചിച്ചു... കുറേക്കാലം കഴിയുമ്പോൾ കുറെ കാശുമായി കാറിൽ കൂളിംഗ് ഗ്ലാസൊക്കെവെച്ചു തിരിച്ചുവന്നാൽ മതിയല്ലോ... പക്ഷേ, നാടുവിട്ടുപോകാൻ വണ്ടിക്കൂലി..?? ശരീരംമുഴുവൻ വിയർത്തുകുളിച്ച അവസ്ഥയിലും ഞാനൊന്നു ചുറ്റുംനോക്കി... ക്ലാസ്സിലെ ഭൂരിപക്ഷംപേരും ചേരി തിരിഞ്ഞുനിന്ന് തല്ലുപിടിയ്ക്കുമ്പോൾ കുറച്ചുപേര് അത്തപ്പൂക്കളത്തിന്റെ ഡിസൈൻകംപ്ലീറ്റ് ചെയ്യാൻ ശ്രെമിച്ചിരുന്നു... അതിനിടയിൽ ആരുമെന്നെ ശ്രെദ്ധിയ്ക്കുന്നില്ലെന്ന് ഉറപ്പായതോടെ ഞാനിരിപ്പിടത്തിൽ നിന്നുമെഴുന്നേറ്റു... ...എന്തായാലും പോവുകതന്നെ..!!_ എന്നുറപ്പിച്ചുകൊണ്ട് ഞാൻ ക്ലാസ്സിൽനിന്നും പുറത്തേയ്ക്കിറങ്ങി... എന്നാൽ ഞാൻ പോകുന്നതുകണ്ടതും ഒരുത്തി പരമരഹസ്യമായി എന്റെയടുത്തേയ്ക്കുവന്ന് എട്ടാംക്ലാസ്സിന്റെയും പത്താംക്ലാസിന്റെയും പൂക്കളമെങ്ങനെയുണ്ടെന്നു നോക്കിവരണമെന്നുകൂടി ഉപദേശിച്ചുവിട്ടു... വേറൊന്നുമല്ല, അവരോടാണ് ഞങ്ങളുടെ പ്രധാന മത്സരം.! ...പോയിട്ടുവരുമ്പോൾ ജീവനുണ്ടേൽ പറഞ്ഞാപ്പോരേ..??_ മനസ്സിലതുംപറഞ്ഞ് ഞാൻ കീത്തുവേച്ചിയുടെ ക്ലാസ്സുലക്ഷ്യമാക്കി നടന്നു... ഞങ്ങളുടെ മൂന്നുനില കെട്ടിടത്തിൽനിന്നും കുറച്ചുമാറി അതേ കോംപൗണ്ടിൽ തന്നെയാണ് ഹയർസെക്കന്ററിയുടെ ബിൽഡിംഗും... കുറച്ചു

💬 Comments

View all comments