0%

Chapter Title : എന്റെ ഡോക്ടറൂട്ടി 03 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2.6K
നടക്കാനുണ്ടെന്നു സാരം... സാധാരണ ചേച്ചിയെന്നെ അങ്ങോട്ടേയ്ക്കു ക്ഷണിയ്ക്കാറോ എന്റെ ക്ലാസ്സിലേയ്ക്കുവരാറോ പതിവുള്ളതല്ല... പക്ഷേ... ഇന്നിപ്പോൾ എന്നെയങ്ങോട്ടു വിളിപ്പിച്ചെങ്കിൽ അതിനുകാരണം മീനാക്ഷിയാണ്.... അവള് ചേച്ചിയോടെല്ലാം പറഞ്ഞതുകൊണ്ട് കൂട്ടിച്ചോദിയ്ക്കാൻ വിളിയ്ക്കുന്നതാണ് എന്നെനിയ്ക്കുറപ്പായി... ...എന്നാലും ഞാനാരും കേൾക്കാതെയല്ലേ പറഞ്ഞേ... അപ്പോൾ ഇഷ്ടായില്ലേൽ അവൾക്കാരോടും പറയാതിരുന്നാൽ പോരേ..?? എന്തിനാ ചേച്ചിയോടുപറഞ്ഞ് തല്ലുമേടിച്ചുതരാൻ നോക്കുന്നെ..?? ഒന്നൂല്ലേലും ചേച്ചിയോടുപറയല്ലേന്നു പറഞ്ഞതല്ലേ ഞാൻ..?? അപ്പൊയിനി എന്നോടുകാണിച്ച സ്നേഹമൊന്നും സത്യമല്ലായ്രിയ്‌ക്കോ..??_ മനസ്സിലോരോരോ കൂട്ടിക്കിഴിച്ചിലുകൾ നടത്തി കീത്തുവിന്റെ ക്ലാസ്സിലെത്തുമ്പോൾ അവിടത്തെ അത്തമേകദേശം പകുതിയായിരുന്നു... ചേച്ചിയും മീനാക്ഷിയും അത്തപ്പൂവിടാനൊന്നും കൂടിയിട്ടില്ല... രണ്ടുംകൂടി ഏറ്റവുംപിന്നിലെ ബെഞ്ചിലിരുന്ന് വർത്താനംപറയുവാണ്... കൈമുട്ട് ഡെസ്കിൽ കുത്തിപ്പൊക്കി സപ്പോർട്ടിങ് സ്റ്റാന്റുപോലാക്കി അതിന്റെമേൽ തലയുംചാരിവെച്ച് ചേച്ചിപറയുന്നതും കേട്ടിരുന്ന മീനാക്ഷിയാണെന്നെ ആദ്യംകണ്ടത്... ചെരിഞ്ഞിരുന്ന അവൾ എന്നെക്കണ്ടതും പെട്ടെന്നു നിർവർന്നെഴുന്നേറ്റ് ചേച്ചിയോടെന്തോ രഹസ്യംപറഞ്ഞു.... അതോടെ ചേച്ചിയും വാതിൽക്കലേയ്ക്കു നോക്കി... ശേഷം, ട്യൂബഴിച്ചുവിട്ട അവസ്ഥയിൽനിന്ന എന്നെ അകത്തേയ്ക്കു കൈകാട്ടി വിളിയ്ക്കുകകൂടി ചെയ്തതും എനിയ്ക്കങ്ങടു കരച്ചിലുപൊട്ടി... അപ്പോഴേയ്ക്കും കീത്തുവെന്നെ കൈകാട്ടി അകത്തേയ്ക്കുവിളിച്ചു... ഒന്നുമടിച്ചെങ്കിലും മറ്റുവഴിയില്ലാതെ ഞാനവൾടടുക്കലേയ്ക്കു നടന്നെങ്കിലും ചങ്കിടിപ്പുയർന്നു കേൾക്കാമായിരുന്നു... ""...സിത്തൂ... ഡാ... നിങ്ങടവിടെ പായസം കൊടുക്കൂലേ... അപ്പൊ ഞങ്ങക്കൂടി രണ്ടു ഗ്ലാസ്സിലാക്കിക്കൊണ്ടു വരോടാ..??"""_ ചെന്നുകാലേ വീഴുന്നതിനുമുന്നേ ചേച്ചി വിളിച്ചകാര്യം ബോധിപ്പിച്ചതും എന്റെ കിളിപോയി... അതിനൊപ്പം ആശ്വാസത്തിന്റെയൊരു നെടുവീർപ്പുകൂടി പുറത്തുവന്നപ്പോൾ ഞാനേറ്റുകൊണ്ട് തലകുലുക്കി... തിരിഞ്ഞു നടക്കുന്നതിനിടയിൽ ഞാനൊരിയ്ക്കൽകൂടി മീനാക്ഷിയെ പാളിനോക്കുമ്പോൾ അവൾ രൂക്ഷമായൊരു നോട്ടമാണ് മറുപടിയായിതന്നത്... ഇപ്പൊപ്പറയുമെന്ന മട്ടിലവൾ കണ്ണുകാട്ടിയിട്ട് ചേച്ചിയോട് ചേർന്നിരുന്നതും ഞാൻ പറയല്ലേയെന്ന ഭാവത്തിൽ കണ്ണുകൾ കൊണ്ടവളുടെ കാലിൽവീണു... ""...സിത്തൂ..!!"""_ ചേച്ചിയുടെ ശബ്ദമമർത്തിയുള്ള അടുത്ത വിളിവന്നതും നെഞ്ചിടിച്ചുപോയി... ക്ലാസ്സിന്നിറങ്ങാനൊരുങ്ങിയ ഞാൻ പേടിച്ചുവിറച്ചുകൊണ്ട് അവരുടടുത്തേയ്ക്ക് കാലടിവെയ്ക്കുമ്പോഴും മീനാക്ഷിയെന്നെ വല്ലാത്തൊരു ഭാവത്തോടെ നോക്കുന്നുണ്ടായിരുന്നു... ""...ഡാ... അവടിവടെ

💬 Comments

View all comments