0%

Chapter Title : എന്റെ ഡോക്ടറൂട്ടി 03 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2.6K
കറങ്ങിനിയ്ക്കാതെ പെട്ടെന്നെടുത്തിട്ട് വരണം കേട്ടല്ലോ..!!"""_ചേച്ചിയുടെ വാക്കുകൾകേട്ടതും എനിക്കാശ്വാസമാണോ ദേഷ്യമാണോ തോന്നിയതെന്നറിയില്ല... എന്തായാലും ഞാനൊന്നുകൂടി തലകുലുക്കിക്കൊണ്ട് സ്ഥലംകാലിയാക്കി... എന്നാൽ ക്ലാസ്സിൽ നിന്നുമിറങ്ങുന്നതിനു മുന്നേ മൂന്നുപ്രാവശ്യമെങ്കിലും ഞാൻ തിരിഞ്ഞു നോക്കിയിട്ടുണ്ടാവും അപ്പോഴെല്ലാം അവളെന്നെ തുറിച്ചു നോക്കിത്തന്നെ ഇരിപ്പുണ്ടായിരുന്നു... ""...എടാ... നീയാ പത്തു ബീലെ അത്തങ്കണ്ടോ..??"""_ ഞാൻതിരികെ ക്ലാസ്സിലേയ്ക്കു കയറാനാഞ്ഞതും ശ്രീക്കുട്ടനെന്നെ തടഞ്ഞുനിർത്തി ചോദിച്ചു... അതിന്, ""...ങ്... ഹൂം...!!"""_ എന്നൊന്നു മൂളിയതും, ""...എങ്കി വാ... നമക്കോയി നോക്കാം... സൂപ്പറാന്നെല്ലാരുമ്പറയണു..!!"""_ അവൻ മുണ്ടൊന്നുകൂടി മടക്കിക്കുത്തിക്കൊണ്ട് എന്നെ പിടിച്ചുവലിച്ചു... അതിന്, ""...ഡാ... നീയപ്പ അത്തമിടുന്നില്ലേ..??"""_ എനിയ്ക്കു സംശയമായി... ""...ഇല്ലടാ... എല്ലാരുങ്കൂടിപ്പറഞ്ഞൂ, ഞാനാണ് അലമ്പാക്കണേന്ന്... അതോണ്ട് ഞാനിറങ്ങീങ്ങ് പോന്ന്..!!"""_ അവൻ കുറച്ചുകലിപ്പിൽ പറഞ്ഞുകൊണ്ട് മുന്നേനടന്നു... ഞാൻ പിന്നാലേയും വെച്ചുവിട്ടു... അങ്ങനോരോ ക്ലാസ്സിലും കയറിയിറങ്ങി അവിടുള്ള അത്തപ്പൂക്കളത്തേയും കുറ്റംപറഞ്ഞു നടക്കുന്നതിനിടയിലാണ് ഞാൻ കീത്തുവേച്ചിപറഞ്ഞ പായസത്തിന്റെ കാര്യമോർക്കുന്നത്... ഉടനെ, ""...ഡാ... നമ്മക്കോയി പായിസായോന്നു നോക്കിയാലോ..??"""_ ഞാനവനെ പിടിച്ചുനിർത്തി... ""...ഇല്ല... ഇപ്പഴേയാവൂല... കുറച്ചൂടി കഴിഞ്ഞിട്ട്പോവാം..!!"""_ പറയുന്നതിനൊപ്പം അവനെന്നേയും വലിച്ചുകൊണ്ട് അടുത്തക്ലാസ്സിലേയ്ക്കു നടന്നു... അന്നു സ്കൂൾവിട്ടതും ഞാൻ ശ്രീക്കുട്ടനെയും പിടിച്ചോണ്ടോടി സ്കൂളിന്റെ പുറത്തിറങ്ങി... ചേച്ചിയും മീനാക്ഷിയും കാണുന്നതിനുമുന്നേ വീട്ടിലെത്തുകയായിരുന്നു ഉദ്ദേശം... പായസംകൊടുക്കാൻ ചെല്ലുമ്പോൾ മീനാക്ഷിയുടെ കാര്യമറിഞ്ഞിട്ട് ചേച്ചിതല്ലുമോയെന്നുള്ള പേടികാരണം ഞാനതു ശ്രീക്കുട്ടന്റെകയ്യിൽ കൊടുത്തുവിടുകയാണ് ചെയ്തത്... തിരികെവന്നപ്പോൾ നീയെന്ത്യേന്ന് കീത്തുവേച്ചി ചോദിച്ചൂന്നുകൂടെ കേട്ടപ്പഴേ ചേച്ചിയെല്ലാം അ അറിഞ്ഞെന്നെനിയ്ക്കുറപ്പായി.. അതുകൊണ്ടാണ് നേരത്തേ വീടുപിടിയ്ക്കാൻ ഞാൻപ്ലാനിട്ടതും... ""...എന്ത്രാ..?? എന്തിനാ ഓടുന്നേ..??"""_ സ്കൂളിനു പുറത്തെത്തിയിട്ടും ഓട്ടംനിൽക്കാതെ വന്നതോടെ കിതച്ചുകൊണ്ടവൻ തിരക്കി... ""...ഒന്നൂലാ... ഇന്നു നേരത്തേ... ചേച്ചിയൊക്കെ വരുന്നേനും മുന്നേ വീട്ടിപ്പോണം..!!""" ""...അതെന്തിനാ..??""" ""...അറിഞ്ഞൂട... സ്കൂള് വിട്ടാ നേരത്തേത്തണോന്നാ അമ്മ പറഞ്ഞേക്കണെ..!!"""_ ഇടയ്ക്കിടെ സ്കൂൾഗെയ്റ്റിലേയ്ക്കു പാളിനോക്കി അവനേയുംപിടിച്ചു ഞാൻ

💬 Comments

View all comments