0%

Chapter Title : എന്റെ ഡോക്ടറൂട്ടി 03 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2.6K
വേഗത്തിൽനടന്നു... ""...ദേ ടാ... കീത്തുവേച്ചി വരണു..!!"""_ഗേറ്റിലേയ്ക്കു ചൂണ്ടിയവൻപറഞ്ഞതും ഞാൻ പെട്ടെന്നു തിരിഞ്ഞവന്റെ വിരൽപോയ ഭാഗത്തേയ്ക്കു നോക്കി... കീത്തുവേച്ചിയേയും ചേച്ചിയുടെ പിന്നാലെയിറങ്ങിയ മീനാക്ഷിയേയും കണ്ടപ്പോൾതന്നെ എന്റെ പാതിബോധം പോയെന്നുതന്നെ പറയാം... ""...ഓ.! ഇവളൂണ്ടോ..??"""_ മീനാക്ഷിയെക്കണ്ടതും ശ്രീക്കുട്ടന്റെ മുഖംചുളിഞ്ഞു... പക്ഷേ ഞാനതു മൈൻഡാക്കിയില്ല... എന്റെ നോട്ടമപ്പോഴും ഒറ്റത്തോളിൽ ബാഗുമിട്ട് മറുകൈയിൽ കുടയും നിവർത്തിപ്പിടിച്ചുവരുന്ന മീനാക്ഷിയിലായിരുന്നു... ""...ഹ.! നിങ്ങള് പോയില്ലാർന്നോ..??"""_ അടുത്തെത്തിയതും കീത്തുവേച്ചി ഞങ്ങളെ മാറിമാറി നോക്കി ചോദിച്ചു... എന്നാലപ്പോഴുമെന്റെ കണ്ണുകൾമുഴുവൻ മീനാക്ഷിയുടെ മുഖത്തായിരുന്നു... അവളാണെങ്കിലെന്നെ രൂക്ഷമായിനോക്കി ഭീഷണിപ്പെടുത്തുവാനും മറന്നില്ല... ""...അല്ലട ശ്രീക്കുട്ടാ... നിന്നെയിപ്പെന്താ വീട്ടിലോട്ടൊന്നും കാണുന്നില്ലല്ലോ..??"""_ ചേച്ചിയവനോടു ചോദിച്ചപ്പോൾ ഞാൻ മീനാക്ഷിയുടെ മുഖത്തുനിന്നും കണ്ണെടുത്തു... ""...ഞാൻ വരുന്നേക്കെണ്ട്... കീത്തുവേച്ചി കാണാഞ്ഞിട്ടാ..!!"""_ അവനൊരൊഴുക്കൻ മട്ടിൽ പറഞ്ഞുകൊണ്ട് മുന്നിലേനടന്നു.... എന്തൊക്കെയോ ചോദിച്ചുകൊണ്ട് കീത്തുവേച്ചി പിന്നാലെയും... ചേച്ചിയുടെ മട്ടുംഭാവവും കണ്ടപ്പോൾ ഒന്നുമറിഞ്ഞിട്ടില്ലെന്നു തോന്നിയതോടെ ചേച്ചിയുടെ പിന്നിലായിനടന്ന മീനാക്ഷിയുടടുത്തേയ്ക്ക് ഞാൻ വേഗത്തിൽചെന്നു... ""...മീനുവേച്ചീ... മറ്റേക്കാര്യമ്പറഞ്ഞില്ലേ..??"""_ ആകാംഷയോടെ ചോദിച്ചതും അവളെന്നെ തുറിച്ചുനോക്കി... ശേഷം, ""...ഇല്ല... എന്തേയ് പറയട്ടേ..??"""_ എന്നൊരു ചോദ്യംകൂടിയിട്ടതും, ""...യ്യ്യോ.! പറയല്ലേ..!!"""_ ന്നുംപറഞ്ഞ് ഞാനെന്റെ കണ്ണുകൾകൊണ്ടു കെഞ്ചി... പക്ഷേ, അവളുടെ മുഖത്തൊരു ദാക്ഷിണ്യവുമില്ലായിരുന്നു... ""...നീയെന്തൊക്കെ പറഞ്ഞാലും ഞാനിതവളോട് പറയും... നിനക്കൊക്കെ രണ്ടടി കിട്ടിയാലേ ശെരിയാവൂ..!!"""_ ഈർഷ്യയോടതും പറഞ്ഞവൾ നടത്തത്തിന്റെ വേഗതകൂട്ടിയപ്പോൾ, ""...മീനുവേച്ചീ... ന്റെ കത്തിങ്ങ് തിരിച്ചുതാ..!!"""_ പിന്നാലെയോടി കുറച്ചുദേഷ്യത്തോടതു പറഞ്ഞതും അവള് കഴുത്തുവെട്ടിച്ചെരിച്ച് എന്റെനേരേ തിരിഞ്ഞു... ""...ഇല്ല... ഞാനിതു നിന്റെ ചേച്ചീടെകയ്യിൽ കൊടുത്തോളാം... അവളൂടിയറിയട്ടേ മൊട്ടേന്നുവിരിയണേനു മുന്നേ അനിയന്റെ കയ്യിലിരുപ്പിതാന്ന്..!!"""_ അവൾവീണ്ടും തിരിഞ്ഞു നടക്കാൻതുടങ്ങി... ""...എന്റെ കത്തിങ്ങ് തിരിച്ചു തന്നേച്ചാമതി..!!""" ""...ഞാനിതവൾടെ കയ്യിലേ കൊടുക്കൂ... വേണേൽ അവൾടേന്നു മേടിച്ചോ..!!"""_ അതുകൂടികേട്ടപ്പോൾ എനിയ്ക്കു ദേഷ്യംകൂടി... പല്ലുകടിച്ചുകൊണ്ടവളെ തുറിച്ചു

💬 Comments

View all comments