Chapter Title : എന്റെ ഡോക്ടറൂട്ടി 30 [അർജ്ജുൻ ദേവ്]
ഷുഡ് ബി അറസ്റ്റഡ്..!!"""_ എന്നൊരു പിറുപിറുപ്പുകൂടി കേട്ടപ്പോൾ ഞാനവളെ രൂക്ഷമായൊന്നുനോക്കി...
""...എന്താന്ന്..??"""_ കുറച്ചു കടുപ്പിച്ചാണ് ഞാനതുചോദിച്ചത്...
...ഇനി കോട്ടിട്ടതിന് അറസ്റ്റ് ചെയ്യോന്നാണോ പറഞ്ഞത്...
ഇനിയീക്കോട്ട് ആ കള്ളത്തന്ത എവിടേലുങ്കേറി മോട്ടിച്ചതാവോ..??!!
""...ഏയ്.! ഒന്നൂല്ല.! ഞാനൊരു ക്യാപ്ഷനാലോചിച്ചതാ... നീ ഷൂസിട്ടോ..!!"""_ തലകുലുക്കിക്കൊണ്ടതു പറയുന്നതിനിടയിൽ അപ്പോഴുമവൾ വല്ലാത്തൊരു ഭാവത്തോടെന്നെ കണ്ണുഴിഞ്ഞു...
""...കഴിഞ്ഞോ..?? എന്നാവന്നേ... നമുക്കെന്നാ താഴത്തേയ്ക്കുപോവാം...
എല്ലാരുമവടെ സിറ്റ്ഔട്ടിലുണ്ട്...
ഇന്നെല്ലാത്തിനേം ഞെട്ടിയ്ക്കണം..!!"""_ ഞാൻ ഷൂസിട്ടുനിവർന്നതും എന്നുമ്പറഞ്ഞവൾ എന്റെ കൈയ്ക്കുപിടിച്ചുവലിച്ചു...
അതിന്,
""...അതിനെന്താ ഞെട്ടിയ്ക്കാല്ലോ..!!"""_ എന്നുമ്പറഞ്ഞു ഞാനവൾടെ കൈവിടുവിച്ചു...
അതിനവളെന്നെ തിരിഞ്ഞു സംശയഭാവത്തിൽനോക്കീതും ഞാനറിയാതെതന്നെ എന്റെമുഖത്തൊരു വെടക്കുചിരിയുണർന്നു...
""...ഡീ... ശെരിയ്ക്കും ഞാനീ വേഷത്തിലെങ്ങനുണ്ട്..??"""_ ഞാനടിമുടി നോക്കിക്കൊണ്ട് ചോദിച്ചു...
""...നൈസാടാ... ഇത്രേംലുക്കിൽ ഇതിനുമുന്നേ നിന്നെയാരും കണ്ടിട്ടുണ്ടാവില്ല... അത്രയ്ക്കു ഫിറ്റ്..!!"""_ അതിനവൾ വെളുക്കെചിരിച്ചുകൊണ്ട് മറുപടിയുംതന്നു...
""...ശോ.! എനിച്ചുവയ്യ.! അപ്പെന്റെ തന്തസെർന്റെ സെലക്ഷൻ തരക്കേടില്ലാല്ലേ..??'""
""...ഊം.! അതിലൊരു ഡൗട്ടുംവേണ്ട... ആരുകണ്ടാലുമൊന്നു നോക്കിപ്പോവും..!!"""_ എന്നെപ്പുകഴ്ത്താനായി യാതൊരുമടിയും കാട്ടാതെയവൾപ്പറഞ്ഞു...
""...ആരുകണ്ടാലും നോക്കിപ്പോവോ..?? അങ്ങനെയാണേ ഇവറ്റോളൊന്നും മേത്തൂന്ന് കണ്ണെടുക്കാതിരിയ്ക്കാനുള്ള ഒരു പൊടിക്കൈകൂടി ഇറക്കിയാലോ..??"""_ ഞാനവളെനോക്കി കണ്ണിറുക്കി...
""...പൊടിക്കയ്യോ..?? എന്നുവെച്ചാ..??"""_ കാര്യംമനസ്സിലാകാതെ മീനാക്ഷിയെന്നെ ഉഴിഞ്ഞുനോക്കി...
""...ഇപ്പൊ കാട്ടിത്തരാം..!!"""_ മറുപടിയായി അത്രയുമ്പറഞ്ഞ ഞാൻ, ഒരു വെടക്കുചിരിയോടെ രണ്ടുകാലും മാറിമാറിക്കുടഞ്ഞ് ഇരുകാലിലേം ഷൂസുകളെ രണ്ടുവശത്തേയ്ക്ക് തെറിപ്പിച്ചു...
""...എടാ... നീയിതെന്തായീ കാണിയ്ക്കുന്നേ..??"""_ ന്നൊരു ഞെട്ടലോടെ ചോദിച്ചുകൊണ്ട് അവളടുത്തേയ്ക്കു വന്നപ്പോഴേയ്ക്കും, കോട്ടിന്റെ ബട്ടൻസഴിച്ചുമാറ്റി ഞാൻ ഇൻസെർട്ടുചെയ്തിരുന്ന ഷർട്ടിന്റെ ഒരുപാളിമാത്രം വലിച്ചു പുറത്തേയ്ക്കിട്ടിരുന്നു...
ഇപ്പോൾ ഓപ്പണായിക്കിടക്കുന്ന ബ്ലേസറിനുള്ളിൽ ഒരുഭാഗംമാത്രമായി ഇൻസെർട്ടുചെയ്ത നിലയിലായ്രുന്നു ഷർട്ട്...
""...എടാ... നെനക്കെന്താ പ്രാന്തായോ..?? നീയെന്തൊക്കെയാ ഈ കാട്ടുന്നേ..??"""_ ഞാനാ കാട്ടിക്കൂട്ടുന്നതൊക്കെക്കണ്ട് കിളിപോയ മീനാക്ഷി ദൈന്യതയോടെ ചോദിച്ചുകൊണ്ടെന്റെ കൈയ്ക്കുപിടിച്ചതും ഞാനവൾടെകൈ വീണ്ടുംതട്ടിമാറ്റി...
""...കാണിച്ചില്ലല്ലോ... കാണിയ്ക്കാമ്പോണല്ലേള്ളൂ..!!"""_ പറഞ്ഞിട്ട്
💬 Comments
View all comments