Chapter Title : എന്റെ ഡോക്ടറൂട്ടി 30 [അർജ്ജുൻ ദേവ്]
പാന്റ്സിന്റെ ഹുക്കുംസിപ്പുമഴിച്ച് ഷഡ്ഢിയുടെ ഇലാസ്റ്റിക്കിൽപിടിച്ചു മേലേയ്ക്കുവലിച്ചു...
എന്നിട്ടാഷർട്ട് ഷഡ്ഢിയ്ക്കുള്ളിലേയ്ക്ക് ഇൻസെർട്ടുചെയ്തു വെയ്ക്കുമ്പോൾ കണ്ണാടിയിൽനോക്കി ഒരു ഞൊറിവുപോലും വീണിട്ടില്ലാന്നുറപ്പിയ്ക്കുവേം ചെയ്തു...
""...ഇതിത്രേ വലിയൂ... അല്ലായ്രുന്നേ കടിച്ചുപിടിച്ചേക്കായ്രുന്നു..!!"""_ ഷർട്ട് ഇൻസെർട്ടുചെയ്ത ഷഡ്ഢിപിടിച്ചു വയറ്റിലേയ്ക്കിട്ടശേഷം ഒന്നുകൂടി മേലേയ്ക്കു വലിച്ചുനോക്കിക്കൊണ്ട് ഞാൻ സ്വയംപിറുപിറുത്തു...
ശേഷം ഷർട്ടിന്റെ രണ്ടുമൂന്നു ബട്ടൻസുമഴിച്ച് കോളറിലേയ്ക്കൊരു മഞ്ഞകർച്ചീഫും കയറ്റിവെച്ച് സോക്സിനുമേലേക്കൂടി കക്കൂസിലിടുന്ന സ്ലിപ്പറും വലിച്ചുകേറ്റിയിട്ട് ഞാൻ കണ്ണാടിയിലേയ്ക്കുനോക്കി...
""...പെർഫെക്ട്..!!"""_ എന്നു സ്വയംപറഞ്ഞിട്ട് ഹെയർജെല്ലെടുത്ത് പുരട്ടിയശേഷം സൈഡിനൊരു വകച്ചിലൊക്കെയെടുത്ത് പശുനക്കിയപോലെ മുടി ചപ്പിയൊതുക്കി...
""...ഉഫ്.! മുടുക്കനായി..!!"""_ സ്വയമങ്ങട് തൃപ്തിപ്പെട്ടശേഷം തിരിഞ്ഞു മീനാക്ഷിയെ നോക്കിയ ഞാൻ,
""...എടീ... കരിയിരിപ്പുണ്ടോ..?? ഉണ്ടേലീ കവിളേലൊരു കുത്തിട്ടുതരാവോ..?? അല്ലേല് ഇന്നെന്നവടെ ആരേലുമൊക്കെ കണ്ണുവെയ്ക്കേയുള്ള്..!!"""_ എന്നുകൂടി കൂട്ടിച്ചേർത്തുകൊണ്ട് കോട്ടിന്റെ രണ്ടുകൈകളും ചുരുട്ടിവലിച്ച് കൈമുട്ടിനു മേലേയ്ക്കാക്കി...
എന്നാലെന്നെ ഒരുനോക്കുകണ്ടതേ മീനാക്ഷി ബെഡ്ഡിലേയ്ക്ക് തളർന്നിരുന്നുപോയി...
അന്നാ റേപ്പ്സീൻ കഴിഞ്ഞപ്പൊപ്പോലും അവൾക്കത്രേം ഞെട്ടലോ തളർച്ചയോ ഉണ്ടായിക്കാണില്ല...
""...നീ വിശ്രമിയ്ക്കുന്നോ..?? വരുന്നില്ലേ..?? ഞെട്ടിയ്ക്കണ്ടേ നമുക്ക്..??"""_ അവളാക്കട്ടിലിന്റെ കാലിൽപ്പിടിച്ച് ചാരിയിരുന്നെന്നെ നോക്കുന്നതുകണ്ടാണ് ഞാൻതിരക്കീത്...
""...തനിയേങ്ങ് പോയേച്ചാമതി... ഞാനെങ്ങടും വരണില്ല..!!"""_ മുഖത്തേയ്ക്കുപോലും നോക്കാതെയായ്രുന്നു അവൾടെമറുപടി...
""...നീ വരുന്നില്ലേ വരണ്ട... പക്ഷെ എന്റെപെങ്ങടെ കല്യാണമായ്പ്പോയില്ലേ... എനിയ്ക്കു പോവാണ്ടിരിയ്ക്കാൻ പറ്റൂലാല്ലോ..!!"""_ പറഞ്ഞുകൊണ്ട് കണ്ണാടിയിലേയ്ക്കു നോക്കിയ ഞാൻ,
""...ഒരു കോണാൻകൂടി കിട്ടിയിരുന്നേൽ ടൈകൂടി കെട്ടാർന്നു... നിന്റച്ഛന്റെ കയ്യിലുണ്ടാവോടീ..??"""_ എന്നുകൂടി ചോദിച്ചുകൊണ്ട് വാതിൽക്കലേയ്ക്കു നടന്നതും അവള് പാഞ്ഞുവന്നെന്റെ കൈയ്ക്കുപിടിച്ചു...
""...നീയെവടേംപോവൂല... പോവാഞ്ഞാൻ സമ്മതിയ്ക്കൂല..!!"""_ എന്നുമ്പറഞ്ഞെന്നെ അകത്തേയ്ക്കു പിടിച്ചുവലിയ്ക്കാൻതുടങ്ങി...
""...എടീ... വിഡ്രീ... എന്റച്ഛനെനിയ്ക്ക് കോട്ടുമേടിച്ചുതന്നത് കല്യാണത്തിനിടാനാണ്... അതുമിട്ടിട്ടുചെന്നില്ലേൽ പുള്ളിയ്ക്കുവിഷമമാവും..!!"""
""...ആവുന്നേലായ്ക്കോട്ടേ... പക്ഷെ ഇങ്ങനിറങ്ങിപ്പോവാൻ
ഞാൻ സമ്മതിയ്ക്കൂല..!!"""
""...ദേ... മീനാക്ഷീ... മര്യാദയ്ക്കു കൈവിട്ടോ... എനിയ്ക്കു ദേഷ്യംവരുവാ..!!"""_ ഞാനിടയ്ക്കു ശബ്ദംകടുപ്പിച്ചതും അവളറിയാതെന്റെ കൈവിട്ടു...
അപ്പോഴാണ് താഴെനിന്നും
💬 Comments
View all comments