0%

Chapter Title : എന്റെ ഡോക്ടറൂട്ടി 30 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 11.8K

ചേച്ചിയുടെ വിളിയെത്തുന്നത്;

""...സിദ്ധൂ... മീനൂ... നിങ്ങളിതുവരെ റെഡിയായില്ലേ..?? എല്ലാരും പുറത്തേയ്ക്കിറങ്ങി കേട്ടോ..!!"""

ഉടനെ,

""...ഞാൻ ദേ എത്തിയേച്ചീ..!!"""_ ന്നുംപറഞ്ഞ് പുറത്തേയ്ക്കിറങ്ങുന്നതിനിടയിൽ,

""...ഷഡ്ഢി കുറച്ചൂടെ വലിഞ്ഞിരുന്നേൽ ഈ കോട്ടുകൂടി ഇടിച്ചുള്ളിൽ കേറ്റായ്രുന്നു..!!"""_ എന്നുകൂടി പിറുപിറുത്തതും മീനാക്ഷി വീണ്ടുമെന്റെ കൈയ്ക്കു ചാടിപ്പിടിച്ചു...

എന്നിട്ട്,

""...ചേച്ചീ... ഒന്നോടി വാ ചേച്ചീ..!!"""_ ന്നൊരു നിലവിളിയായ്രുന്നു അവൾ...

അതുകേട്ടതും,

""...എന്തുപറ്റി മീനൂ..??"""_ ന്നുംചോദിച്ച് നീലനിറത്തിലുള്ള ഖടിജോർജ്ജറ്റ് സാരിയും അതിനുമാച്ചായ ബ്ലൗസ്സുമണിഞ്ഞ് ആരതിയേച്ചി പാഞ്ഞു മേലേയ്ക്കുകേറിവന്നു...

കാണുന്നതോ എന്റെയപ്പോഴത്തെ കോലവും മീനാക്ഷിയുടെ പിടിവലിയും...

""...എന്താടാ നെനക്ക്..??
നെനക്കിതെന്തോ പറ്റി..??"""_ വാതിൽക്കലെത്തിയ ചേച്ചി
കണ്ണുമിഴിച്ചെന്നെ നോക്കിക്കൊണ്ട് ചോദിച്ചു...

അതിനുമറുപടിയായി,

""...ചേച്ചീ... കോട്ട്... കല്യാണത്തിനിടാൻ എന്റച്ഛമ്മേടിച്ചു തന്നെയാ..!!"""_ എന്നുംപറഞ്ഞുകൊണ്ട് ഞാൻ
കൊഞ്ചിക്കൊണ്ട് കോട്ടുപൊക്കിക്കാണിച്ചു...

""...അയ്യേ.! നിനക്കെന്താടാ..?? എന്തുകോലവായിത്..?? പോയി തുണിമാറീട്ടുവാടാ..!!"""_ ചേച്ചി മുഖം ചുളിച്ചുകൊണ്ട് പറഞ്ഞു...

""...തുണി മാറാനോ..?? ഞാനോ..?? ഞാൻ തുണി മാറീതാണല്ലോ..?? കണ്ടില്ലേ... ടിപ്പ്ടോപ്പായില്ലേ ഞാൻ..??"""_ ഞാൻവീണ്ടും കോട്ടുയർത്തിക്കാട്ടി...

എന്നാൽ ചേച്ചിയ്ക്കതു പിടിച്ചില്ല...

""...ദേ സിദ്ധൂ... നീയെന്റേന്ന് മേടിയ്ക്കുവേ... കോപ്രായം കാണിച്ചോണ്ടിരിയ്ക്കാതെ നീപോയി ഡ്രെസ്സ് മാറിയ്ക്കേ..!!"""_ എന്നുമ്പറഞ്ഞ് അവരെന്റെനേരെ ചീറുമ്പോൾ മീനാക്ഷിയും ദയനീയഭാവത്തിലെന്നെ നോക്കുന്നുണ്ടായ്രുന്നു...

""...കോപ്രായോ..?? എന്തുകോപ്രായം..?? എന്റച്ഛൻ മേടിച്ചുതന്ന ഡ്രസ്സെങ്ങനാ കോപ്രായമാവുന്നെ..??"""_ ഒരു പൊടിയ്ക്കു വിട്ടുകൊടുക്കാതെ ഞാനും നിന്നങ്ങട് തെറിച്ചു...

""...എന്നുവെച്ചിങ്ങനാണോടാ ഡ്രെസ്സിടുന്നത്..??"""

""...എന്റെലുക്കിന് ഇതിങ്ങനിടാനേ പറ്റൂള്ളൂ... അല്ലാണ്ടിടാൻ ഞാൻ ഹൃതിക് റോഷനൊന്നുമല്ലാല്ലോ..??"""_ ഒന്നൊതുക്കാനായി അതുപറഞ്ഞതും എല്ലാം കേട്ടുനിന്ന മീനാക്ഷി ചാടിയിടയ്ക്കു കേറി...

""...ചുമ്മാതാ ചേച്ചീ... ഇവൻ നല്ല സൂപ്പറായ്ട്ടു ഡ്രസ്സ്ചെയ്തതാ... എന്നിട്ടു മനഃപൂർവ്വമിങ്ങനാക്കീതാ... സംശയമുണ്ടേൽ ഇതൊന്നു നോക്കിയ്ക്കേ..!!"""_ കുറച്ചുമുമ്പെടുത്ത സെൽഫി ചേച്ചിയ്ക്കുനേരെ നീട്ടിക്കാണിച്ചുകൊണ്ട് മീനാക്ഷിപറഞ്ഞു...

അതിലേയ്ക്കു നോക്കിയിട്ട് ചേച്ചിയെന്നൊരു നോട്ടം; നിന്റെ തലയ്ക്കു

💬 Comments

View all comments