0%

Chapter Title : എന്റെ ഡോക്ടറൂട്ടി 30 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 11.9K

സുഖമില്ലേടാന്ന മട്ടിൽ...

അതോടെ ഞാനെന്റെ തനിക്കൊണവും പുറത്തെടുത്തു...

""...ഉം..?? എന്തായിത്രനോക്കാൻ..?? അതു ഞാൻ ട്രയലിട്ടു നോക്കീതാ... ഇപ്പൊ എനിയ്ക്കിങ്ങനെ പോവാനേ സൗകര്യപ്പെടുള്ളൂ... ആ കള്ളതന്ത എല്ലാർടേംമുമ്പിലെന്നെ നാണങ്കെടുത്താമ്മേണ്ടി മേടിച്ചുതന്നതല്ലേ ഈ കോപ്പെല്ലാം... അപ്പൊപ്പിന്നെ ഇങ്ങനേമിട്ടോണ്ടിറങ്ങി ചെല്ലുന്നതിലെന്താ തെറ്റ്..??"""

""...നാണങ്കെടുത്താനോ..??"""_ ഞാനതുപറഞ്ഞതും ചേച്ചിയെന്നെ സംശയഭാവത്തിൽ നോക്കി...

""...പിന്നല്ലാതെ..?? പെങ്ങടെകല്യാണത്തിന് കോട്ടുംസ്യുട്ടുമിട്ടു മണ്ഡപത്തിൽ കൊണ്ടുനിർത്തിയെന്നെ നാണങ്കെടുത്താൻ വേണ്ടി മനപ്പൂർവ്വഞ്ചെയ്തതാ അങ്ങേര്... ഈ കോട്ടും സ്യൂട്ടുമിട്ടു കല്യാണപന്തലിൽ പോയിനിൽക്കാൻ ഞാനാര് സായിപ്പോ..?? അതോ കാറ്ററിങ്കാരനോ..??"""_ സങ്കടവും ദേഷ്യവുമെല്ലാംകൂടായ്ട്ട് ഞാനാകെ വിറഞ്ഞു നിൽക്കുവായ്രുന്നു അപ്പോൾ...

അതുകണ്ടിട്ടാവണം ചേച്ചിയെന്നെ ആശ്വസിപ്പിയ്ക്കാനായി,

""...സിത്തൂ... നീയൊന്നടങ്ങടാ..!!"""_ ന്നൊന്നു പറഞ്ഞുനോക്കീതും,

""...അടങ്ങീലോ... സിദ്ധുവടങ്ങീലോ... അതല്ലേ അടങ്ങിയൊതുങ്ങി കല്യാണത്തിന് പോകാമ്പോണെ... വഴീന്നുമാറങ്ങട്..!!"""_ പറഞ്ഞുകൊണ്ട് എതിരേനിന്ന മീനാക്ഷിയേംതള്ളിമാറ്റി പോകാന്തുടങ്ങിയ എന്നെ താഴേയ്ക്കുപോവാൻ സമ്മതിയ്ക്കാണ്ട് ചേച്ചിയുമെന്നെ ബ്ലോക്കാക്കിനിന്നു...

""...സിദ്ധൂ... നിന്ന് കോലങ്കെട്ടാതെ പോയി തുണിമാറുന്നുണ്ടോ നീ..??"""_ കുറേനേരമായി ഉപദേശിച്ചിട്ടും എന്റെ തീരുമാനത്തിന് യാതൊരുമാറ്റവും വരുന്നില്ലാന്നുകണ്ടപ്പോൾ ചേച്ചിപതിയെ ടോൺ മാറ്റിത്തുടങ്ങി...

""...നിങ്ങളിനി എത്രയൊക്കെക്കിടന്നു തുള്ളിയെന്നു പറഞ്ഞാലുംശെരി ഞാനിന്നിതിട്ടുതന്നേ പോകൂ..!!"""_ ഞാനും വിട്ടുകൊടുക്കാൻ തയ്യാറായില്ല...

അതുകേട്ടതും ചേച്ചിയുടെ മുഖമാകെ ചുവന്നുവീർത്തു...

""...എന്നാ നീ പോടാ... നീ പോയി നിന്റെ പെങ്ങടെ കല്യാണം കുളന്തോണ്ട്... പക്ഷേ അതുകാണാൻ ഞാനുണ്ടാവില്ല..!!"""_ എന്നുപറഞ്ഞ് അവരെന്റെനേരെ ചാടിയതും ഞാനൊന്നു ഞെട്ടി...

കണ്ണുചെരിച്ച് മീനാക്ഷിയുടെ മുഖത്തുനോക്കുമ്പോൾ അവൾടെ മുഖഭാവവും മറിച്ചായ്രുന്നില്ല...

""...നിങ്ങള് പിന്നെങ്ങോട്ടു പോണ്..??"""_ ആ ഞെട്ടലുമാറാതെ തന്നെ ഞാൻതിരക്കി...

""...ഞാനെന്റെ വീട്ടിപ്പോകുവാ... നീ നിന്റെ പെങ്ങടെ കല്യാണങ്കൂടാൻ വിളിച്ചതുകൊണ്ടാ ഞാൻവന്നത്... ആക്കല്യാണം നീ തന്നെ മുടക്കുവാണെങ്കിൽ പിന്നെന്തിനാ ഞാനിവിടെനിക്കണത്..??"""_ യാതൊരു ഭാവമാറ്റവുമില്ലാതെ എന്നോടങ്ങനെ ചോദിച്ചശേഷം ചേച്ചി മീനാക്ഷിയുടെനേരെ തിരിഞ്ഞു...

""...മീനൂ... പോയി

💬 Comments

View all comments