Chapter Title : എന്റെ ഡോക്ടറൂട്ടി 30 [അർജ്ജുൻ ദേവ്]
മുന്നോട്ടുനടന്നതും പിന്നിൽനിന്നും അവൾടെചോദ്യം...
തിരിഞ്ഞുനോക്കിയപ്പോൾ മുഖത്തൊരു കള്ളച്ചിരിയുമായി നിൽക്കുവാണ് കക്ഷി...
...മ്മ്മ്.! കൂട്ടിനു വിളിയ്ക്കാമ്പറ്റിയ ഏർപ്പാട്.!
""...ങ്ഹൂം.! നീകൂടി വന്നാൽ ആളോള് ശ്രെദ്ധിയ്ക്കും..!!"""_ പറഞ്ഞശേഷം ഞാൻ മെല്ലെയവടന്നു വലിയുവായ്രുന്നു...
അങ്ങനന്നത്തെ പരിപാടികളെല്ലാം ഏകദേശം കഴിയാറായപ്പോഴാണ് ഓഡിറ്റോറിയത്തിലേയ്ക്കു പോയവന്മാരു തിരിച്ചെത്തീത്...
എന്നെമാത്രം പോസ്റ്റാക്കിപ്പോയതിന് സ്വല്പം ജാഡയിടണമെന്നൊക്കെയാണ് ആദ്യം പ്ലാൻ ചെയ്തിരുന്നതെങ്കിലും അതുകൊണ്ടുണ്ടായ ലാഭമോർത്തപ്പോൾ അതെല്ലാം ഞാൻ വിട്ടുകളഞ്ഞു...
പിന്നെക്കുറച്ചുനേരം അവർക്കൊപ്പമിരുന്ന് കത്തിവെച്ച് അതിനിടയിൽ ആഹാരവും കഴിച്ചശേഷമാണ് പലവഴിയ്ക്കായി കിടക്കാനായിപ്പിരിയുന്നതും...
എല്ലാവരുംപോയി, ഒടുവിൽ ഞാനും മീനാക്ഷിയും റൂമിലേയ്ക്കുപോകാനായി സ്റ്റെയർകേസിനടുത്തെത്തീതും ചെറിയമ്മ ഓടിപ്പാഞ്ഞ് ഞങ്ങടടുത്തേയ്ക്കുവന്നു...
എന്നിട്ട്,
""...സിത്തൂ... നാളെ വെളുപ്പിനേയെണീയ്ക്കണം... കീത്തൂനേംകൊണ്ട് ക്ഷേത്രത്തിലേയ്ക്കു പോവേണ്ടത് നീയാ... കേട്ടല്ലോ..!!"""_ എന്നൊരോർമ്മപ്പെടുത്തലുപോലെ പറഞ്ഞിട്ടവർ തിരിഞ്ഞ് മീനാക്ഷിയോടായി;
""...മീനൂ... ആറുമണിയ്ക്കുതന്നെ ഇവനെയെഴീപ്പിച്ച് വിട്ടേക്കണേ..!!"""_ എന്നുകൂടി കൂട്ടിച്ചേർത്തതും,
""...അതു ഞാനേറ്റു ചെറീമ്മേ..!!"""_ ന്നും പറഞ്ഞവൾ നൂറേനൂറിൽ കയ്യുംകൊടുത്തു...
പിന്നെ റൂമിൽക്കേറി, അവൾ വാഷ്റൂമിലേയ്ക്കു പോയപ്പോൾ ഞാനതേപടി കേറിക്കിടക്കുവായ്രുന്നു...
ക്ഷീണംകാരണം എപ്പോഴാണുറങ്ങീതെന്നുപോലും ഒരുപിടീമില്ല...
പിന്നെണീയ്ക്കുന്നത് മീനാക്ഷിയുടെ ബഹളംകേട്ടാണ്...
അവള് കണ്ണുതുറന്നിട്ടില്ലേൽകൂടിയും ചെറിയമ്മയ്ക്കുകൊടുത്ത വാക്കുപാലിയ്ക്കാൻ അലാറംവെച്ചെന്നെ എണീപ്പിയ്ക്കുവായ്രുന്നു...
...ആം.! ഒന്നൂല്ലേലും കീത്തുവേച്ചീടെ കാര്യമല്ലേ.!
എന്നുകരുതിമാത്രം ഞാനെഴുന്നേറ്റ് ആ വെളുപ്പിനേതന്നെ കുളിച്ചുറെഡിയായി താഴേയ്ക്കുചെന്നു...
അപ്പോഴേയ്ക്കും അമ്മയും ചെറിയമ്മയുമെല്ലാം എഴുന്നേറ്റിട്ടുണ്ടായ്രുന്നു...
ജോക്കുട്ടന്റമ്മ അടുക്കളയിലെ കസേരയിലിരുന്ന് ചായകുടിയ്ക്കുവാണ്...
അടുത്തുതന്നെ സീതാന്റിയും ആരതിച്ചേച്ചിയും അമ്മായിമാരും പിന്നേമാരൊക്കെയോ ഉണ്ട്...
...കുടുംബത്തൊരു കല്യാണം നടക്കുന്നെന്നുകരുതി ഇവളുമാര് നേരംവെളുക്കുന്നേനുമുന്നേ ഇമ്മാതിരി തീറ്റീംകുടീന്തുടങ്ങുവാന്നു വെച്ചാൽ... ഒരു മര്യാദയൊക്കെ വേണ്ടേ..??!!
മനസ്സിൽപ്രാകിക്കൊണ്ട് അങ്ങോട്ടേയ്ക്കുചെന്ന എന്നെക്കണ്ടതും,
""...ആ.! സിത്തുമോനും രാവിലേയെണീറ്റോ..?? മോന് ചായയെടുക്കട്ടെ..??"""_ എന്നുംചോദിച്ച് ജോക്കുട്ടന്റമ്മ ചിരിച്ചു...
അതിന്,
""...ഏയ്.! എനിയ്ക്കൊരു ഗ്ലാസ്സ് പാല് മതി..!!"""_ ന്ന് തിരുത്തിപ്പറഞ്ഞ് ഞാനുമൊന്നു പുഞ്ചിരിച്ചു...
കേൾക്കേണ്ടതാമസം സീതാന്റിയുടനേ
💬 Comments
View all comments