Chapter Title : എന്റെ ഡോക്ടറൂട്ടി 30 [അർജ്ജുൻ ദേവ്]
അടുക്കളയിലേയ്ക്കു നോക്കി,
""...ഗായത്രീ... സിദ്ധൂനുള്ള പാല്കൂടി എടുത്തോളൂട്ടോ..!!"""_ ന്ന് വിളിച്ചുപറഞ്ഞു...
അതുകേട്ടതും,
""...ഏഹ്.! സിത്തുവെണീറ്റോ..??"""_ ന്നും ചോദിച്ചുകൊണ്ട് അടുക്കളയിൽനിന്നും ഡയനിങ്ഹോളിലേയ്ക്കുള്ള വാതിൽക്കലെത്തിയ ചെറിയമ്മ
എന്നെക്കണ്ട് ആകെയൊന്നുവിളറി...
""...സിത്തൂ... മോനേ...
കീത്തൂനെ ശ്രീക്കുട്ടൻ കൊണ്ടോയെടാ..!!"""_ അടുത്തേയ്ക്കുവന്ന ചെറിയമ്മ ദയനീയഭാവത്തിലാണത് പറഞ്ഞതെങ്കിലും എനിയ്ക്കതില് വലിയ ദയനീയതയൊന്നും തോന്നിയില്ല...
""...നിങ്ങളെന്താ തള്ളേ ആളെക്കളിയാക്കുന്നോ..?? അമ്പലത്തിലവൻ മൂഞ്ചിച്ചോണ്ട് പോവുവായ്രുന്നേൽ പിന്നെന്തു തൊലിയ്ക്കാനാ എന്നെ വിളിച്ചൊണത്തീത്..?? ഈ വെളുപ്പാങ്കാലത്തെഴുന്നേറ്റ് കുളിച്ചിട്ടിറങ്ങിവരാൻ ഞാനെന്താത്രയ്ക്കു കഴച്ചു നിൽക്കുവായ്രുന്നോ..??"""_ സ്ഥലകാലബോധം നഷ്ടപ്പെട്ടമാതിരി നിന്നുതെറിയ്ക്കുമ്പോൾ അടുത്ത് അമ്മയുണ്ടെന്നോ ജോക്കുട്ടന്റമ്മയുണ്ടെന്നോ സീതാന്റിയുണ്ടെന്നോ അല്ലേൽ മറ്റു ബന്ധുക്കളുണ്ടെന്നോ ഒന്നും ഞാൻ നോക്കീല...
...അല്ലേലും സിത്തുവെന്തിനാ അവരെക്കുറിച്ചൊക്കെ ചിന്തിയ്ക്കുന്നത്..??!!
""...എടാ... അതുപിന്നെ ഞാൻ നിന്റച്ഛനോടുപറഞ്ഞതാ, നിന്നോടു കീത്തൂന്റൊപ്പമ്പോവാൻ പറഞ്ഞിട്ടുണ്ടെന്നും
നീ പോവോന്നുമൊക്കെ... പക്ഷെ ചേട്ടൻസമ്മതിച്ചില്ല... ഉറങ്ങിക്കിടന്ന ശ്രീക്കുട്ടനെ വിളിച്ചെണീപ്പിച്ച് പറഞ്ഞുവിടുവായ്രുന്നു..!!"""_ മറുപടിയായി ചെറിയമ്മയതു പറയുമ്പോൾ മുഖമൊക്കെയാകെ വല്ലാണ്ടായ്രുന്നു...
""...ഏഹ്..?? അപ്പൊ നീയിവനോട് കീത്തുന്റൊപ്പം പോണംന്ന് പറഞ്ഞിരുന്നോ..??"""_ എല്ലാംകേട്ടുനിന്ന അമ്മ ഇടയ്ക്കുകേറി ചോദിച്ചതിന്,
""...ആം.! ഞാമ്പറഞ്ഞതാ... അല്ലേലും ഇവന്തന്നല്ലേ കൂടെപ്പോവേണ്ടത്... പക്ഷെ നിന്റെ കെട്ട്യോൻ സമ്മതിച്ചില്ല..!!"""_ ഉടനെ ചെറിയമ്മേടെ മറുപടിയുമെത്തി...
""...എങ്കിപ്പിന്നെ എന്നെയെന്തിനാ ഇങ്ങനെ വേഷംകെട്ടിച്ചിറക്കിയെ..?? അവമ്പോയെന്നൊന്നു വിളിച്ചു പറഞ്ഞെങ്കിൽ ഞാനിങ്ങനെ കെട്ടിയൊരുങ്ങി വന്നു നിൽക്കില്ലായ്രുന്നല്ലോ..!!"""_ ഞാനാപ്പറഞ്ഞതിന് പക്ഷെ ചെറിയമ്മയ്ക്കു മറുപടിയില്ലാണ്ടുവന്നപ്പോൾ തിരികെ റൂമിലേയ്ക്കുപോകാൻ തുനിഞ്ഞതാണ്...
അപ്പോഴാണ് കാർന്നോരുവന്ന് മുന്നെച്ചാടീത്...
""...എന്താ..?? എന്താ
രാവിലേതന്നിവടൊരു ചർച്ച..??"""_ കുളിച്ചു റെഡിയായി നിൽക്കുന്ന എന്നെയൊന്നുഴിഞ്ഞു നോക്കിയശേഷം പുള്ളി അമ്മയോടും ചെറിയമ്മയോടുമായി ചോദിച്ചു...
അതിന്,
...തന്റെ തന്ത നാലാമതും പെറ്റു; ഒരു പട്ടിക്കുഞ്ഞ്.!
എന്നും മനസ്സിൽ പിറുപിറുത്തുകൊണ്ട് അവടെനിന്നും വലിയാൻതുടങ്ങവേ അമ്മയുടെ മറുപടിയെത്തി...
""...അതുപിന്നെ കീത്തൂനേങ്കൊണ്ട് രാവിലേ ക്ഷേത്രത്തിപ്പോണോന്ന് ഇന്നലെയിവള്
💬 Comments
View all comments