Chapter Title : എന്റെ ഡോക്ടറൂട്ടി 30 [അർജ്ജുൻ ദേവ്]
ശെരിയ്ക്കും ഞെട്ടിയത്...
മുക്കാൽ ഭാഗത്തോളം പൊട്ടിച്ചിതറിയ മാജിക്മൊമന്റിന്റെ കുപ്പിയുടെ കഴുത്തുമാത്രംപിടിച്ച് ഇരിയ്ക്കുവാണ് ഞാൻ...
വണ്ടിയുടെ വിൻഡോയ്ക്കൊപ്പം അവന്റെ തലയെത്തിയനേരം താഴ്ത്തിവെച്ചിരുന്ന ഗ്ലാസ്സിലൂടെ കൈ പുറത്തേയ്ക്കിട്ട് കയ്യിലിരുന്ന കാലിക്കുപ്പിയാൽ വീശിയടിച്ചിട്ട് ഒന്നുമറിയാത്തപോലിരുന്ന എന്നെനോക്കി ശ്രീക്കുട്ടൻ പല്ലുഞെരിച്ചു...
""...പട്ടി പൊലയാടിമോനേ... നീയിതെന്തു മൈരാടാ കാണിച്ചേ..??"""_ ശ്രീ നിലവിളിയ്ക്കുന്നപോലാണത് ചോദിച്ചത്...
""...അതുപിന്നെ നിങ്ങളല്ലേ വെട്ടണം.. കൊല്ലണംന്നൊക്കെ പറഞ്ഞത്... ഇനിയിപ്പൊ ധൈര്യായ്ട്ട് പോയ്‌ട്ടുവാ..!!"""_ കണ്ണൊക്കെ മങ്ങിത്തുടങ്ങിയെങ്കിലും ഇളിച്ചുകാട്ടാൻ ഞാൻമറന്നില്ല...
""...നിന്റച്ഛന്റ കു... എന്നെക്കൊണ്ടൊന്നും പറയിപ്പിയ്ക്കരുത്..!!"""_ പറയാൻവന്ന തെറി പൂർത്തിയാക്കാതെ ശ്രീക്കുട്ടനൊന്നു തിരിഞ്ഞുനോക്കി... കൂടെ ഞാനും...
അവനപ്പോഴും നിലത്തുകിടന്ന് പിടയുവാണ്.!
""...ഇനിയിവൻ ചത്തങ്ങാനുമ്പോവോടാ..??"""_ അവനെ നോക്കിയശേഷം ശ്രീയെന്നോട് തിരക്കി...
""...ഏഹ്..?? അപ്പൊ ചാവൂലേ..?? തല്ലീത് വെറുതേയായോ..??"""_ ശെരിയ്ക്കും ഞാനപ്പോഴാണൊന്നു ഞെട്ടീത്...
""...നീയിതെന്താലോചിച്ചു നിൽക്കുവാടീ... വണ്ടിയെടടീ..!!"""_ ഉടനെ ശ്രീ അച്ചുവിന്റെനേരെ തെറിച്ചശേഷം തിരിഞ്ഞെന്നെ നോക്കി...
""...ഒന്നാതേ പറിയന് അങ്കുംപുങ്കും തിരിച്ചറിഞ്ഞൂട... അതിന്റെകൂട്ടത്തി കള്ളുംകൂടിമേടിച്ച് മൂഞ്ചികൊടുത്തേക്കുന്നു... ഇതിനൊക്കെ എന്നെപ്പറഞ്ഞാ മതീലോ..!!"""_ അവൻ പിന്നേമിരുന്ന് തകർക്കുവാ...
""...ഓ.! പിന്നെ നിന്നെക്കെപ്പോലിരുന്ന് വായ്ത്താളമടിയ്ക്കണമായ്രിയ്ക്കും... അതുവന്ത് സിദ്ധൂന് ആക്ഷൻമുഖ്യം.. ഡയലോഗൊക്കെ അപ്പറം..!!"""_ കയ്യിൽ ബാക്കിയിരുന്ന കുപ്പിച്ചില്ലുകൊണ്ട് താടിചൊറിയുന്നതിനിടയിൽ ഞാനിരുന്നു മൊഴിഞ്ഞതും ശ്രീക്കുട്ടനെന്നെ നോക്കി പല്ലുഞെരിച്ചു...
അച്ചുവും വല്ലാത്തൊരു ഭാവത്തോടെന്നെ തിരിഞ്ഞിരുന്ന് നോക്കുവാണ്...
""...നീയവൻ പറയുന്നതും കേട്ടിരിയ്ക്കാതെ വണ്ടി ചവിട്ടിവിട് മോളേ..!!"""_ ആരോ ബാറ്ററിമാറ്റിയിട്ടപ്പോൾ പെട്ടെന്നോണായതു പോലെ മാമൻ അച്ചുവിനോടലറി...
ഉടനേയവൾ വണ്ടിയെടുത്തു...
""...ഡാ... എന്തേലും പറ്റിക്കാണോടാ..??"""_ വണ്ടി പായിച്ചു വിടുന്നതിനിടയിൽ അച്ചു ശ്രീയോടുതിരക്കി...
""...പറ്റിയാൽ പറ്റട്ടെടീ... നിന്റച്ഛനൊന്നുവല്ലല്ലോ..!!"""_ എന്താണ് സംഭവിച്ചതെന്നുപോലും മനസ്സിലാവാത്ത നിലയിലും ജോക്കുട്ടന്റെ താളംവിടലിനൊരു കുറവുമുണ്ടായില്ല...
""...ഒന്ന് മിണ്ടാണ്ടിരീടാ... ഇവടെ മനുഷ്യന്റെ കയ്യുംകാലും വിറയ്ക്കുവാ..!!"""_ കേട്ടതും അച്ചു പിന്നോട്ടുനോക്കിയലറി...
അതിനിടെ,
💬 Comments
View all comments