0%

Chapter Title : എന്റെ ഡോക്ടറൂട്ടി 30 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 12.3K

നാവിൽ തേച്ചുകൊടുത്തു...

അതോടവൻ കിടന്നു കീറാൻതുടങ്ങിയെങ്കിലും ചെയ്സിങ്മൂഡിൽ അതാരും ശ്രെദ്ധിച്ചില്ല...

ശ്രീയാണെങ്കിൽ അതിനിടയിൽ ഫ്രണ്ട്സീറ്റിലേയ്ക്കു മാറുവേംചെയ്തിരുന്നു...

ഒരുത്തൻ അടിച്ചു താമരവിരിഞ്ഞ് കിടപ്പായി...

ബാക്കിമൂന്നെണ്ണം ലെവനെ പിടിയ്ക്കാനുള്ള തിടുക്കത്തിൽ ഗ്ലാസ്സിലൂടെ തലയൊക്കെപ്പുറത്തിട്ട് സിനിമാസ്റ്റൈൽ ഷോയും...

അതിനിടയിൽ ബാക്കിവന്ന കുപ്പിയിലേയ്ക്ക് നാരങ്ങയും ബാക്കികൂട്ടുമൊക്കെ ചേർത്തിട്ട് സ്പ്രൈറ്റുംപകർത്തി വാവട്ടം പൊത്തിപ്പിടിച്ച് ഞാനൊന്നങ്ങടു കുലുക്കി...

ശേഷം കുഞ്ഞിപ്പിള്ളേര് കുപ്പിപ്പാല് നുണയുമ്പോലിരുന്ന് ചപ്പാനുംതുടങ്ങി...

...ഒരു നിപ്പിളുകൂടി കിട്ടിയിരുന്നേൽ കലക്കിയേനേ.!

അപ്പോഴേയ്ക്കും വണ്ടി കുറച്ചങ്ങട് നീങ്ങിയിരുന്നു...

അതിനിടയിലാണ്,

""...ദോണ്ടേ അവൻ പോകുന്നു..!!"""_ ന്ന് അച്ചു വിളിച്ചുപറഞ്ഞത്...

കേൾക്കേണ്ട താമസം,

""...പിന്നീന്നിടിച്ചിടടീ അവനെ... നെഞ്ചത്തോടെ കേറ്റിയിറക്ക്... അവനെന്റെ വണ്ടിയ്ക്കിട്ട് തൊഴിയ്ക്കാറായോ..??"""_ എന്നും ചോദിച്ചുകൊണ്ട് തലയുയർത്തി നോക്കാമ്പോലും കഴിയാത്തവസ്ഥയിലും ജോക്കുട്ടനവളെ പ്രോത്സാഹിപ്പിച്ചു...

""...ങ്ഹേ..?? ഈ നാറിയായ്രുന്നോ..??"""_ ഗ്ലാസിനിടയിലൂടെ തല മുന്നോട്ടിട്ട് നോക്കിക്കൊണ്ട് ശ്രീകുട്ടൻ പറഞ്ഞപ്പോഴാണ് ഞാൻ ചുണ്ടിൽനിന്നും കുപ്പിമാറ്റീത്...

മുമ്പിൽപോകുന്ന ഒരു റോയൽഎൻഫീൽഡ് ക്ലാസ്സിക്...

...ഈ പൊട്ടവണ്ടി ഞാനെവിടെയോ കണ്ടിട്ടുണ്ടല്ലോ..??

എത്രയാലോചിച്ചിട്ടും ആളെ പിടികിട്ടാതെവന്നപ്പോൾ ഞാൻവീണ്ടും കുപ്പിയെടുത്ത് മണത്തു...

""...ഇവനാണെന്നറിഞ്ഞിരുന്നേൽ തൊഴിച്ചപ്പഴേ കേറിയിടിയ്ക്കേണ്ടതാ... അച്ചൂ... കേറ്റി വട്ടംവെയ്ക്കടീ... ഇന്നവന്റെ കാലു തല്ലിയൊടിയ്ക്കണം..!!"""_ ആളെ മനസ്സിലായപോലെ ശ്രീ വല്ലാതെമൂത്തു...

""...അതൊന്നും വേണ്ട... നീ കേറ്റിയിറക്കടീ... ബാക്കി പിന്നെനോക്കാം... പോലീസ് നമ്മക്ക് പുല്ലാ..!!"""_ ജോക്കുട്ടൻ സീറ്റിൽ മലന്നുകിടന്ന് വെല്ലുവിളിച്ചു...

പക്ഷേ അതൊന്നും കേൾക്കാത്തഭാവത്തിൽ അച്ചു ഹോണടിച്ചവനെ ഓവർടേക്ക് ചെയ്യാനുള്ള ശ്രമത്തിലായ്രുന്നു...

എന്നാലവൾക്ക് ഓവർടേക്ക് ചെയ്യേണ്ടിവന്നില്ല...

അതിനുമുന്നേ,

""...ഹമ്മേ..!!!"""_ ന്നൊരു നിലവിളിയോടെ ബൈക്കിൽനിന്നുമവൻ തെറിച്ച് റോഡിലേയ്ക്കു വീണുരുണ്ടു...

പിന്നാലേ വലിയൊരു ശബ്ദത്തോടെ അവന്റെ ബുള്ളറ്റും...

അപ്പൊത്തന്നെ അച്ചു സഡൻബ്രെക്കിട്ട് വണ്ടിനിർത്തി...

പൊട്ടിയൊലിയ്ക്കുന്ന തലയുംപൊത്തിപ്പിടിച്ച് റോഡിൽക്കിടന്ന് ഞരങ്ങുന്നയവനെ അമ്പരപ്പോടെ നോക്കിയശേഷം തിരിയുമ്പോഴാണ് ശ്രീയും അച്ചുവും

💬 Comments

View all comments