0%

Chapter Title : എന്റെ ഡോക്ടറൂട്ടി 04 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 3K
നോക്കിയേടാ..!!"""_ അവൾ പറഞ്ഞതും ഞാൻ കൈയെത്തിച്ചു ഫോണെടുത്തു... ""...ആരാടാ..??"""_ അവള് ബ്ലാങ്കെറ്റ് ബെഡിലേയ്ക്കിട്ടുകൊണ്ട് ചോദിയ്ക്കുന്നതിനിടയിൽ ഞാനാ കോള് സൈലന്റാക്കി മേശയിലേക്കിട്ടു... ഞാനത് കട്ടാക്കിവിട്ടതു കണ്ട് വല്ല റോങ്നമ്പറുമാവുമെന്ന ചിന്തയിലായിരുന്നു ഡോക്ടറ്... ""...ഇവളുമാർക്കൊന്നും രാത്രി ഒറക്കോമില്ലേ..??"""_ ഫോൺ മേശയിലേയ്ക്കിട്ടുകൊണ്ട് പിറുപിറുത്തപ്പോഴാണ് വന്ന കോള് റോങ്നമ്പറല്ലാന്ന് മീനാക്ഷിയ്ക്കു മനസ്സിലായത്... ""...ആരായ്രുന്നൂടാ..?? ഐഡിയക്കാരാണോ..?? മനുഷ്യന് രാത്രീം സ്വൈര്യംതരില്ലേ അവറ്റകള്..??"" ""...ഇതൈഡിയക്കാരൊന്നുവല്ല... ആരെയൂറ്റണമെന്ന് ഒരൈഡിയേമില്ലാത്ത നിന്റാശൂത്രീക്കാരാ..!!"""_ പൊട്ടിച്ചിരിയോടെ കാട്ടിലിന്റപ്പുറത്തേയ്ക്കു ചാടിയിറങ്ങിക്കൊണ്ട് ഞാനാ മറുപടി പറഞ്ഞതും, ""...എടാ പട്ടീ..!!"""_ ന്നൊരലർച്ചയോടെ പാഞ്ഞുവന്ന മീനാക്ഷി പെട്ടെന്നു ഫോണെടുത്തെങ്കിലും അപ്പോഴേക്കും കോള് കട്ടായിരുന്നു... അതിനെന്നെയൊന്നു തുറിച്ചുനോക്കി എന്തോപറയാൻ തുടങ്ങുമ്പോഴേക്കും വീണ്ടും ഫോൺമുഴങ്ങി... അതോടെ വായിലുവന്നതു തുപ്പാതെ അവളാ കോളറ്റന്റ്ചെയ്തു; ""...യെസ്.! ഡോക്ടർ മീനാക്ഷീസിദ്ധാർഥ് ഹിയർ..!!""" അവളാപ്പറഞ്ഞതെനിയ്ക്കത്ര സുഖിച്ചില്ല; ""...പിന്നേ... ഒരു മീനാച്ചീ ചിത്താത്ത്... ഈ മീനാച്ചീടെ തനിസ്വഭാവമവരു കാണണം, അപ്പൊഴായിരിയ്ക്കുന്നേ..!!"""_ ഞാനൊരുലോഡ് പുച്ഛം വാരിവിതറിയതവള് കേട്ടെങ്കിലും അപ്പുറത്തുനിന്ന് പറഞ്ഞോണ്ടിരുന്നത് അതിലും അർജന്റുള്ള കാര്യമേന്തോ ആയതിനാൽ എന്നെ നോക്കിയൊന്നു കണ്ണുരുട്ടുക മാത്രമാണ് ചെയ്തത്... ""...നോക്കിപ്പേടിപ്പിക്കാതെടീ ഉണ്ടക്കണ്ണീ... കൂടുതല് കളിച്ചാ പിടിച്ചു പീഡിപ്പിച്ചുവിടും പറഞ്ഞേക്കാം..!!"""_ ഈ സമയത്തവൾ കോളും കട്ട്ചെയ്തുവന്ന് പൊതിയ്ക്കില്ലാന്നുള്ള നല്ലയുറപ്പുണ്ടായതിനാൽ ഞാനവളെ മാക്സിമം വെറുപ്പിക്കാൻനോക്കി... എന്റെ ഗോഷ്ടികാണിയ്ക്കലും, അവളുടെ മറുപടികളുംമൂളലും അതേപടി തിരിച്ചു പറഞ്ഞുകൊണ്ടുള്ള വെറുപ്പിയ്ക്കലും കൂടിയായപ്പോൾ മീനാക്ഷിക്കൊച്ചിന്റെ തലയ്ക്കുപ്രാന്തായി... അവൾ ഫോണും ചെവിയിൽ വെച്ചുകൊണ്ട് എന്നെയൊന്നു നോക്കിപ്പേടിപ്പിച്ചിട്ടു പുറത്തേയ്ക്കുപോയതും ഞാൻ കട്ടിലിലേയ്ക്കു മലർന്നുകിടന്നു... അവള് വാതിൽക്കൽ നിൽക്കുന്നുണ്ടോന്ന് പാളി നോക്കിയശേഷം കാലുകൊണ്ടുപതിയെ എന്റെ ശത്രുവിനെ നീക്കി താഴെയിട്ടു... ...അവൾട മമ്മീടൊരു പൊതപ്പ്.... ത്ഫൂ..!_ നീ തല്ക്കാലമവിടെ കിടന്നാമതിയെന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് കണ്ണുകളടച്ചപ്പോഴേയ്ക്കും മീനാക്ഷി തിരികെവന്നു... ""...കുട്ടൂസേ...

💬 Comments

View all comments